
റൊണാൾഡോയുടെയും മെസിയുടെയും ലെവലിലെത്താൻ യമാൽ ആ കാര്യം ചെയ്താൽ മതി: ഹാൻസി ഫ്ലിക്ക്

നിലവിൽ ലോക ഫുട്ബോളിൽ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളാണ് സ്പാനിഷ് യുവതാരം ലാമിൻ യമാൽ. ഇതിഹാസ താരങ്ങളായ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നീ താരങ്ങളുമായി പല താരങ്ങളും പരിശീലകരും യമാലിനെ താരതമ്യം ചെയ്യുന്നുണ്ട്. ഇപ്പോൾ മെസിയുടെയും റൊണാൾഡോയുടെയും ലെവലിൽ എത്താൻ യമാൽ എന്താണ് ചെയ്യേണ്ടതെന്ന് പറയുകയാണ് ബാഴ്സലോണ പരിശീലകൻ ഹാൻസി ഫ്ലിക്ക്. നൽകി. മുണ്ടോ ഡിപോർട്ടീവോക്ക് നൽകിയ അഭിമുഖത്തിലാണ് ജർമൻ മാനേജർ ഇക്കാര്യം പറഞ്ഞത്.
"റൊണാൾഡോയെപ്പോലെയും മെസിയെപ്പോലെയും ഉള്ള ലെവലിൽ എത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ ശാന്തത പാലിക്കണം. യമാൽ ഈ ലെവലിൽ എത്തിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. പക്ഷേ അവൻ കഠിനാധ്വാനം ചെയ്യണം. അവനും അത് ആഗ്രഹിക്കുന്നുണ്ട്'' ഹാൻസി ഫ്ലിക്ക് പറഞ്ഞു.
ഈ സീസണിൽ ഹാൻസി ഫ്ലിക്കിന്റെ കീഴിലും മിന്നും പ്രകടനമാണ് സ്പാനിഷ് യുവതാരം നടത്തിക്കൊണ്ടിരിക്കുന്നത്. ബാഴ്സക്കായി ഇതിനോടകം തന്നെ 22 ഗോളുകളും 33 ആസിസ്റ്റുകളും ആണ് താരം നേടിയത്. രാജ്യാന്തര തലത്തിൽ സ്പാനിഷ് ടീമിന് വേണ്ടിയും ശ്രദ്ധേയമായ പ്രകടനങ്ങൾ പുറത്തെടുക്കാൻ യമാലിന് സാധിച്ചിട്ടുണ്ട്. സ്പാനിഷ് ടീമിനൊപ്പം 2024 യൂറോ കപ്പ് സ്വന്തമാക്കാനും ലാമിന് സാധിച്ചിട്ടുണ്ട്.
നിലവിൽ ലാ ലിഗയിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ. 33 മത്സരങ്ങളിൽ നിന്നും 24 വിജയവും നാല് സമനിലയും അഞ്ചു തോൽവിയും അടക്കം 76 പോയിന്റ് ആണ് ഹാൻസി ഫ്ലിക്കിന്റെയും സംഘത്തിന്റെയും കൈവശമുള്ളത്. യുവേഫ ചാമ്പ്യൻസ് സെമി ഫൈനലിൽ യോഗ്യത നേടാനും ഹാൻസി ഫ്ലിക്കിനും സംഘത്തിനും സാധിച്ചിട്ടുണ്ട്. ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെതിരെയുള്ള ആദ്യ ലെഗ്ഗിൽ ബാഴ്സ സമനില പിടിച്ചിരുന്നു. 3-3 എന്ന ലൈനിലാണ് മത്സരം അവസാനിച്ചത്.
Barcelona coach Hansi Flick is telling what Lamine Yamal needs to do to reach the level of Lionel Messi and Cristiano Ronaldo
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഖത്തറിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർ രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കണം: ആരോഗ്യ മന്ത്രാലയം
latest
• 15 hours ago
കുവൈത്തിൽ രുചിപ്പെരുമയിൽ ലുലു വേൾഡ് ഫുഡ് ഫെസ്റ്റ് ആരംഭിച്ചു
Kuwait
• 15 hours ago
പഹൽഗാം ഭീകരാക്രമണം: "മുസ്ലീങ്ങളെയും കശ്മീരികളെയും പിന്തുടരേണ്ടതില്ല, സമാധാനമാണ് വേണ്ടത്" വാക്കുകൾ ചൊടിപ്പിച്ചു; സോഷ്യൽ മീഡിയകളിൽ ഹിമാൻഷിക്കെതിരെ ഹേറ്റ് ക്യാമ്പയിൻ
National
• 15 hours ago
പാക് യുവതിയുമായുള്ള വിവാഹം മറച്ചുവച്ചു; സിആര്‍പിഎഫ് ജവാനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
National
• 15 hours ago
'സിന്ധു നദിയില്‍ അണക്കെട്ട് നിര്‍മ്മിച്ചാല്‍ തകര്‍ക്കും'; വീണ്ടും പ്രകോപനവുമായി പാക് പ്രതിരോധ മന്ത്രി
International
• 16 hours ago
വാഹനമോടിക്കുന്നത് ഒച്ചിഴയും വേഗത്തില്‍; സ്ലോ ഡ്രൈവിങ്ങിന്റെ പേരില്‍ യുഎഇയില്‍ പിഴ ചുമത്തിയത് നാലുലക്ഷത്തിലധികം പേര്‍ക്ക്
latest
• 17 hours ago
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടുത്തം; മൂന്നു പേരുടെ മരണം പുക മൂലമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
Kerala
• 18 hours ago
യുഎഇ വിപണി കീഴടക്കി ജപ്പാന്റെ മിയാസാക്കി; വിലയിലും രുചിയിലും മുമ്പന്‍, കിലോയ്ക്ക് 25,000 രൂപ വില
uae
• 19 hours ago
വെയ്റ്റിംഗ് ലിസ്റ്റ് കൊണ്ട് സ്ലീപ്പറിലും ഏസിയിലും കയറണ്ട, പണികിട്ടും; തീരുമാനം കടുപ്പിച്ച് റെയിൽവേ
Economy
• 19 hours ago
ഹോട്ടലുടമകൾക്ക് ആശ്വസിക്കാം; വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചു, ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല
Economy
• 19 hours ago
പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകരര്‍ ശ്രീലങ്കയിലെന്ന് സംശയം, വിമാനത്തില്‍ പരിശോധന; സംഘത്തില്‍ ആറു പേരെന്ന് സൂചന
National
• 20 hours ago
യൂട്യൂബ് ഇന്ത്യക്കാർക്ക് കൊടുത്തത് 21,000 കോടി; കൂടുതൽ നിക്ഷേപിക്കാനും പദ്ധതി
Business
• 20 hours ago
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തലയില്‍ ചക്ക വീണ് ഒമ്പത് വയസുകാരി മരിച്ചു
Kerala
• 21 hours ago
സൂര്യപ്രകാശം കാണാതെ നാല് വര്‍ഷം; രഹസ്യ മുറിയില്‍ കുട്ടികളെ പൂട്ടിയിട്ടത് സ്വന്തം അച്ഛനും, അമ്മയും; ഒടുവില്‍ പൊലിസെത്തി അറസ്റ്റ്
International
• 21 hours ago
ഷാരോൺ കേസ്: ഗ്രീഷ്മക്ക് തൂക്കുമരം വിധിച്ച ജഡ്ജി എ എം ബഷീറിന് സ്ഥലംമാറ്റം
Kerala
• a day ago
മെസി, നെയ്മർ, എംബാപ്പെ ഇവരാരുമല്ല, അവനാണ് പിഎസ്ജിയുടെ സൂപ്പർസ്റ്റാർ: ജർമൻ ഇതിഹാസം
Football
• a day ago
ഏഴുവയസുകാരിയുടെ ജീവൻ അപായത്തിൽ: പേവിഷബാധയ്ക്ക് മറുമരുന്നില്ലേ? കുട്ടികളെ രക്ഷിക്കാൻ എന്താണ് വഴി?
Kerala
• a day ago
മകന് ഹിന്ദുത്വ സഹചാരി; രാഷ്ട്രീയക്കാര്‍ സ്വന്തം താല്പര്യങ്ങള്ക്ക് വേണ്ടി യുവാക്കളെ ഉപയോഗിക്കുന്നു; കൊല്ലപ്പെട്ട സുഹാസിന്റെ കുടുംബം
National
• a day ago
മെഡിക്കല്‍ കോളജിലെ അപകടം; മരണങ്ങളില്‍ വിദഗ്ദ അന്വേഷണം നടക്കുമെന്ന് ആരോഗ്യ മന്ത്രി
Kerala
• a day ago
സംഘ്പരിവാര്‍ പ്രവര്ത്തകന് സുഹാസ് ഷെട്ടി വധം; എട്ടുപേര്‍ അറസ്റ്റില്‍
National
• a day ago
ഇന്ത്യൻ തുറമുഖങ്ങളിൽ പാക് കപ്പലുകൾക്ക് 'അന്ത്യം': ദേശസുരക്ഷയ്ക്കായി കടുത്ത വിലക്കും ഇറക്കുമതി നിരോധനവും
National
• a day ago