HOME
DETAILS

'സിഖ് കലാപം ഉള്‍പ്പെടെ കോണ്‍ഗ്രസ് ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു, തെറ്റുകളില്‍ ഭൂരിഭാഗവും സംഭവിച്ചത് താന്‍ ഇവിടെ ഇല്ലാതിരുന്ന കാലത്ത്': രാഹുല്‍ ഗാന്ധി

  
May 05 2025 | 04:05 AM

I take responsibility for the mistakes made by Congress including the anti-Sikh riots most of which happened when I was not here Rahul Gandhi

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സംഭവിച്ച എല്ലാ തെറ്റുകളുടെയും ഉത്തരവാദിത്വം സന്തോഷത്തോടെ ഏറ്റെടുക്കാന്‍ തയ്യാറെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. താന്‍ ഇവിടെ ഇല്ലാതിരുന്ന കാലത്താണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സംഭവിച്ച ഭൂരിഭാഗം തെറ്റുകളും ഉണ്ടായതെന്നും രാഹുല്‍ പറഞ്ഞു. 

1984ലെ സിഖ് വിരുദ്ധ പ്രക്ഷോഭങ്ങളിലെ കോണ്‍ഗ്രസ് പങ്കിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ദിവസങ്ങള്‍ക്കു മുമ്പ് അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയിലെ വാട്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് അഫയേഴ്‌സില്‍ പങ്കെടുക്കവേയാണ് ഇത്തരമൊരു ചോദ്യം രാഹുല്‍ നേരിട്ടത്. സിഖ്കാരനായ യുവാവാണ് രാഹുലിനോട് ചോദ്യം ഉയര്‍ത്തിയത്. 

ഇന്നത്തെ ഇന്ത്യയില്‍ സിഖ് വിശ്വാസിയായ ഒരാള്‍ക്ക് തലപ്പാവ് ധരിക്കാന്‍ അനുവദിക്കുമോ അതല്ലെങ്കില്‍ സിഖുകാരന് കട ധരിക്കാന്‍ അനുമതി ലഭിക്കുമോ ഗുരുദ്വാരയില്‍ പോകാനാകുമോ എന്നതാണ് പ്രധാന വിഷയമെന്ന് രാഹുല്‍ പറഞ്ഞതിനു മറപടിയായാണ് യുവാവ് ചോദ്യം ഉന്നയിച്ചത്.
'നിങ്ങള്‍ സിഖുകാരുമായി അനുരഞ്ജനത്തിന് ശ്രമിച്ചിട്ടില്ല,' സജ്ജന്‍ കുമാര്‍, കെപിഎസ് ഗില്‍ തുടങ്ങിയ വ്യക്തികളെ ചൂണ്ടിക്കാണിച്ചുകൊണ്ട് യുവാവ് പറഞ്ഞു.
സിഖുകാരെ ഭയപ്പെടുത്തുന്ന ഒന്നും തന്നെയില്ലെന്ന് രാഹുല്‍ ഗാന്ധി ഇതിനു മറുപടി നല്‍കി. 'ആളുകള്‍ക്ക് അവരുടെ മതം പ്രകടിപ്പിക്കാന്‍ പ്രയാസമുള്ള ഒരിന്ത്യ നമുക്ക് വേണോ എന്നതായിരുന്നു എന്റെ പ്രസ്താവന? കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെറ്റുകളെ സംബന്ധിച്ചിടത്തോളം, അവയില്‍ പലതും ഞാന്‍ അവിടെ ഇല്ലാതിരുന്നപ്പോഴാണ് സംഭവിച്ചത്, പക്ഷേ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇതുവരെ ചെയ്ത എല്ലാ തെറ്റുകളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്,' അദ്ദേഹം പറഞ്ഞു. 

'80കളില്‍ സംഭവിച്ചത് തെറ്റാണെന്ന് ഞാന്‍ പരസ്യമായി പറഞ്ഞിട്ടുണ്ട്, ഞാന്‍ നിരവധി തവണ സുവര്‍ണ്ണ ക്ഷേത്രത്തില്‍ പോയിട്ടുണ്ട്, ഇന്ത്യയിലെ സിഖ് സമൂഹവുമായി എനിക്ക് വളരെ നല്ല ബന്ധമുണ്ട്,' രാഹുല്‍ ഗാന്ധി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മരിച്ചു

Kerala
  •  15 hours ago
No Image

കളിക്കളത്തിൽ ആ രണ്ട് താരങ്ങളെ നേരിടാനാണ് ഞാൻ ബുദ്ധിമുട്ടിയത്: വിർജിൽ വാൻ ഡൈക്ക്

Football
  •  15 hours ago
No Image

പുതിയ ബെവ്കോ ഔട്ട്‌ലെറ്റിന് നേരെ പെട്രോൾ ബോംബ് ആക്രമണം; മൂന്ന് പ്രായപൂർത്തിയാകാത്തവർ പിടിയിൽ

Kerala
  •  15 hours ago
No Image

ഹൈബ്രിഡ് കഞ്ചാവ് കേസ്; സമീര്‍ താഹിര്‍ അറസ്റ്റില്‍, സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

Kerala
  •  16 hours ago
No Image

ജെഎസ്ഡബ്ല്യൂ എംജി വിൻഡ്സർ പ്രോ ഇലക്ട്രിക് കാർ നാളെ വിപണിയിലെത്തും; നവീകരിച്ച ബാറ്ററിയുമായി പുതിയ മോഡൽ

auto-mobile
  •  16 hours ago
No Image

മിഡില്‍ ഈസ്റ്റ് പുകയുന്നു; ഇസ്രായേൽ ഗാസ മുഴുവൻ പിടിച്ചെടുക്കാനുള്ള പദ്ധതിയിൽ, ട്രംപിന്റെ സന്ദർശനത്തിന് ശേഷം ആരംഭിക്കും, ഇറാനെതിരെയും നീക്കങ്ങൾ

International
  •  16 hours ago
No Image

ഹൈബ്രിഡ് കഞ്ചാവ് കേസ്; ഛായാഗ്രഹകൻ സമീർ താഹിർ അറസ്റ്റിൽ

Kerala
  •  16 hours ago
No Image

പാകിസ്ഥാൻ്റെ സൈബർ ആക്രമണം: ഇന്ത്യൻ പ്രതിരോധ സൈറ്റുകൾ ഹാക്ക് ചെയ്തതായി അവകാശവാദം

National
  •  17 hours ago
No Image

ധോണിയുടെ കോട്ടയിലേക്ക് പുതിയ ബ്രഹ്മാസ്ത്രം; ടി-20 ചരിത്രത്തിലെ രണ്ടാമനെ റാഞ്ചി ചെന്നൈ

Cricket
  •  17 hours ago
No Image

അന്താരാഷ്ട്ര നേഴ്സസ് ദിനം: നാല് മലയാളി നഴ്സുമാരടക്കം 10 പേർക്ക് സർപ്രൈസ് സമ്മാനമായി എസ്‌യുവി കാറുകൾ   

uae
  •  18 hours ago