HOME
DETAILS

എന്റെ കേരളം; ആലപ്പുഴ ജില്ലാതല ആഘോഷം നാളെ 

  
May 05 2025 | 11:05 AM

 fourth anniversary of the second Pinarayi Vijayan government will be celebrated district-wide in Alappuzha from May 6 to 12

ആലപ്പുഴ: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ആലപ്പുഴ ജില്ലാതല ആഘോഷം മെയ് 06 മുതല്‍ 12 വരെ. ആലപ്പുഴ ബീച്ചില്‍വെച്ച് കലാ-സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ഉദ്ഘാടനം നാളെ ആലപ്പുഴ ബീച്ചില്‍ വെച്ച് നടക്കും. കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് മേള ഉദ്ഘാടനം ചെയ്യും. 

ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസ് ഐഎഎസ് പരിപാടിക്ക് സ്വാഗതം പറയും ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. എംപിമാരായ കെസി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. 

മെയ് 09ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ കരിയര്‍ ഓറിയന്റേഷന്‍ സെമിനാര്‍ സംഘടിപ്പിക്കും. കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 02 മുതല്‍ 3.30 വരെ ലഹരിയും കുറ്റകൃത്യങ്ങളും- സാമൂഹ്യ പ്രതിരോധ പരിപാടികളില്‍ യുവജന പങ്കാളിത്തം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പിഎസ്എം ഹുസൈന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. അന്നേദിവസം വൈകീട്ട് 7 മുതല്‍ നൊസ്റ്റാള്‍ജിയ ഗാനമേള സംഘടിപ്പിക്കും. 

മെയ് 12 വരെ വിവിധ കലാസാംസ്‌കാരിക പരിപാടികള്‍ നടക്കും. മെയ് 11ന് ഞായറാഴ്ച്ച വെകീട്ട് 7 മണിമുതല്‍ ഗായകന്‍ നജീം അര്‍ഷാദിന്റെ നേതൃത്വത്തില്‍ ഗാനമേള നടക്കും.

മെയ് 12ന് വൈകീട്ട് 6 മണിമുതല്‍ എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ സമാപന സമ്മേളനം നടക്കും. ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

 fourth anniversary of the second Pinarayi Vijayan government will be celebrated district-wide in Alappuzha from May 6 to 12. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി-20 ക്രിക്കറ്റിൽ 100 രാജ്യങ്ങൾ; ഇന്ത്യ ഒന്നാമത്, ഗ്രീസ് നൂറാമത്

Cricket
  •  17 hours ago
No Image

വയനാട്ടിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മരിച്ചു

Kerala
  •  17 hours ago
No Image

കളിക്കളത്തിൽ ആ രണ്ട് താരങ്ങളെ നേരിടാനാണ് ഞാൻ ബുദ്ധിമുട്ടിയത്: വിർജിൽ വാൻ ഡൈക്ക്

Football
  •  17 hours ago
No Image

പുതിയ ബെവ്കോ ഔട്ട്‌ലെറ്റിന് നേരെ പെട്രോൾ ബോംബ് ആക്രമണം; മൂന്ന് പ്രായപൂർത്തിയാകാത്തവർ പിടിയിൽ

Kerala
  •  18 hours ago
No Image

ഹൈബ്രിഡ് കഞ്ചാവ് കേസ്; സമീര്‍ താഹിര്‍ അറസ്റ്റില്‍, സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

Kerala
  •  18 hours ago
No Image

ജെഎസ്ഡബ്ല്യൂ എംജി വിൻഡ്സർ പ്രോ ഇലക്ട്രിക് കാർ നാളെ വിപണിയിലെത്തും; നവീകരിച്ച ബാറ്ററിയുമായി പുതിയ മോഡൽ

auto-mobile
  •  19 hours ago
No Image

മിഡില്‍ ഈസ്റ്റ് പുകയുന്നു; ഇസ്രായേൽ ഗാസ മുഴുവൻ പിടിച്ചെടുക്കാനുള്ള പദ്ധതിയിൽ, ട്രംപിന്റെ സന്ദർശനത്തിന് ശേഷം ആരംഭിക്കും, ഇറാനെതിരെയും നീക്കങ്ങൾ

International
  •  19 hours ago
No Image

ഹൈബ്രിഡ് കഞ്ചാവ് കേസ്; ഛായാഗ്രഹകൻ സമീർ താഹിർ അറസ്റ്റിൽ

Kerala
  •  19 hours ago
No Image

പാകിസ്ഥാൻ്റെ സൈബർ ആക്രമണം: ഇന്ത്യൻ പ്രതിരോധ സൈറ്റുകൾ ഹാക്ക് ചെയ്തതായി അവകാശവാദം

National
  •  19 hours ago
No Image

ധോണിയുടെ കോട്ടയിലേക്ക് പുതിയ ബ്രഹ്മാസ്ത്രം; ടി-20 ചരിത്രത്തിലെ രണ്ടാമനെ റാഞ്ചി ചെന്നൈ

Cricket
  •  19 hours ago