HOME
DETAILS

ഈ സമയത്ത് ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യുന്നവരാണോ?... എങ്കില്‍ ചെലവ് കൂടും

  
Web Desk
May 06 2025 | 13:05 PM

Are you charging your electric vehicle at this time-charge increasing

ഇലക്ട്രിക് വാഹനത്തിന്റെ കടന്നുവരവോടെ ഒട്ടുമിക്ക ആളുകളും വീട്ടിലെ പെട്രോള്‍-ഡീസല്‍ വാഹനങ്ങളിലേക്ക് മാറി തുടങ്ങിയിരിക്കുകയാണ്. ഇന്ധനമടിച്ചുള്ള പണം ലാഭിക്കാനായാണ് ശ്രമം. പലവീടുകളിലും ഓഫിസുകളിലും ഇലക്ട്രിക് വാഹനം സ്ഥാനം പിടിച്ചുകഴിഞ്ഞു. രാത്രിയില്‍ സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യുന്ന ശീലമാണ് ഭൂരിഭാഗം ആളുകള്‍ക്കുമുള്ളത്. എന്നാല്‍ അത് അത്ര നല്ലതല്ലെന്നാണ് കെഎസ്ഇബി പറയുന്നത്. 

ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് സ്റ്റേഷനുകളിലെ വൈദ്യുതി നിരക്കില്‍ മാറ്റം വരുന്നു. ചാര്‍ജിങ് സ്റ്റേഷനുകളില്‍ ഇവാഹനം ചാര്‍ജ് ചെയ്യുന്നതിന് ദിവസം രണ്ടുനിരക്കുകള്‍ പ്രാബല്യത്തിലായി.

Ather grid charging stations in Kerala

ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ പരിഷ്‌കരിച്ച മാനദണ്ഡം അനുസരിച്ച് രണ്ട് സോണുകളായി തിരിച്ചായിരിക്കും ഇനി മുതല്‍ ബില്ലിങ്. ടൈം ഓഫ് ഡെ (ടിഒഡി) അടിസ്ഥാനമാക്കി രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ സോളാര്‍ എനര്‍ജി സമയമായി കണക്കാക്കി ഒരു തുകയും ബാക്കി സമയങ്ങളില്‍ വേറെ തുകയുമായിരിക്കും ഈടാക്കുക.

രാവിലെ 9 മണിമുതല്‍ 4 മണി വരെയുള്ള സമയങ്ങളില്‍ സാധാരണ നിരക്കുകളെക്കാള്‍ 30 ശതമാനം കുറവ് റേറ്റിനും മാറ്റ് സമയങ്ങളില്‍ സാധാരണ റേറ്റിനെക്കാള്‍ 30 ശതമാനം കൂടുതലായും നല്‍കണം. നിലവില്‍ ചാര്‍ജിങ്ങിന് പൊതുവായ നിരക്ക് യൂണിറ്റിന് 7.15 രൂപയാണ് നല്‍കേണ്ടത്. പുതിയ നിര്‍ദേശത്തോടെ 9 മുതല്‍ 4 വരെയുള്ള സമയത്തിന് 5 രൂപയും അതിന് ശേഷം 9.30 രൂപയും ഈടാക്കും.

Ather Electric Scooter Deliveries Start In Two New Cities: Ather Grid  Charging Stations & Other Details - DriveSpark News

ഇതിലൂടെ നിലവില്‍ 100 രൂപ ബില്ല് ആവുന്ന ചാര്‍ജിങ് തുക രാവിലെയാണെങ്കില്‍ 70 രൂപയായി കുറയുകയും വൈകീട്ട് നാല് മണിക്ക് ശേഷമാണെങ്കില്‍ 130 രൂപയായി കൂടുകയും ചെയ്യും. പകല്‍ സമയത്ത് പരമാവധി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യിപ്പിക്കാനാണ് അധികൃതരുടെ ശ്രമം. നിലവില്‍ കെഎസ്ഇബി നല്‍കുന്ന നിരക്ക് ഇളവ് സ്വകാര്യ സ്റ്റേഷനുകള്‍ കൂടി നല്‍കിയാല്‍ പകല്‍ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുകയും രാത്രിയിലെ വൈദ്യുതി ഉപഭോഗം കുറയുകയും ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  12 hours ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  13 hours ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  13 hours ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  13 hours ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  13 hours ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  14 hours ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  14 hours ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  14 hours ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  14 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  15 hours ago