HOME
DETAILS

ഇന്ത്യ- ബ്രിട്ടണ്‍ സ്വതന്ത്രവ്യാപാര കരാര്‍ യാഥാര്‍ഥ്യമായതോടെ ഇന്ത്യന്‍ വാഹനവിപണിയിലേക്ക് ബ്രിട്ടിഷ് കമ്പനികള്‍ കടന്നുവരും, തൊഴിലവസരം കൂടും, വന്‍ നേട്ടം | India-UK free trade agreement

  
May 07 2025 | 01:05 AM

After three years of negotiations the India-UK free trade agreement has become a reality

ന്യൂഡല്‍ഹി: ഏറെ കാത്തിരുന്ന ഇന്ത്യ- ബ്രിട്ടണ്‍ സ്വതന്ത്രവ്യാപാര കരാര്‍ യാഥാര്‍ഥ്യമായി. മൂന്നുവര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ബ്രിട്ടണുമുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായുള്ള ഫോണ്‍ സംഭാഷണത്തിന് ശേഷം കരാര്‍ യാഥാര്‍ഥ്യമായ കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രഖ്യാപിച്ചത്. കെയര്‍ സ്റ്റാര്‍മറുമായി സംസാരിച്ചതായും പരസ്പരം പ്രയോജനകരവുമായ സ്വതന്ത്ര വ്യാപാര കരാര്‍ എന്ന് അദ്ദേഹം കരാറിനെ വിശേഷിപ്പിച്ചതായും നരേന്ദ്ര മോദി ട്വീറ്റ്‌ചെയ്തു. വ്യാപാരം, നിക്ഷേപം, വളര്‍ച്ച, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, നവീകരണം എന്നീ മേഖലകളെ കരാര്‍ ഉത്തേജിപ്പിക്കുമെന്നും സ്റ്റാര്‍മറെ ഉടന്‍ തന്നെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു.
ഇരു സമ്പദ്‌വ്യവസ്ഥകളിലും വ്യാപാരം, നിക്ഷേപം, നവീകരണം, തൊഴിലവസരങ്ങള്‍ എന്നിവ വളര്‍ത്തിയെടുക്കുന്ന നാഴികക്കല്ലായിട്ടാണ് നേതാക്കള്‍ ഇതിനെ വിശേഷിപ്പിച്ചത്. ലോകത്തെ വന്‍ സമ്പദ്‌വ്യവസ്ഥകള്‍ തമ്മിലുള്ള ചരിത്രപരമായ കരാറുകള്‍ വ്യവസായികള്‍ക്ക് പുതിയ അവസരങ്ങള്‍ തുറക്കുകയും സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുകയും ചെയ്യുമെന്ന് ഇരുവരും സമ്മതിച്ചു.
ആഗോള വിപണികള്‍ക്കായി ഉല്‍പ്പന്നങ്ങളും സേവനങ്ങളും സംയുക്തമായി വികസിപ്പിക്കുന്നതിനുള്ള പുതിയ സാധ്യതകള്‍ ഇരു രാജ്യങ്ങള്‍ക്കും ലഭ്യമാക്കാന്‍ കരാര്‍ സഹായിക്കും. ഡൊണാള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ തുടങ്ങിവച്ച വ്യാപാരയുദ്ധം രാജ്യാന്തരവിപണിയില്‍ സൃഷ്ടിച്ച പ്രതിസന്ധിക്കിടെ ലോകത്തെ അഞ്ചാമത്തെയും ആറാമത്തെയും വലിയ സമ്പദ്‌വ്യവസ്ഥകള്‍ തമ്മിലുള്ള വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്ന സമയം ഏറെ പ്രധാനമാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.


കരാറിന്റെ നേട്ടങ്ങള്‍:

ബ്രിട്ടീഷ് വിപണിയില്‍ 'നിരുതി രഹിത' പ്രയോജനം ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയുടെ 99 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും ലഭിക്കും. ഇതോടൊപ്പം ഇന്ത്യന്‍ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കും. നിലവിലെ 90 ശതമാനത്തില്‍നിന്ന് പത്തുവര്‍ഷം കൊണ്ട് 85 ശതമാനം പൂര്‍ണ്ണമായും നികുതിരഹിതമാകും. കരാര്‍ പ്രകാരം ഇന്ത്യയിലെ വാഹനവിപണിയിലേക്ക് ബ്രിട്ടീഷ് നിര്‍മാതാക്കള്‍ക്കുള്ള പ്രവേശനം സുഗമമാകും. ബ്രിട്ടണില്‍നിന്നുള്ള വിസ്‌കി, അത്യാധുനിക ഉപകരണങ്ങള്‍, ഭക്ഷ്യവിഭവങ്ങള്‍ എന്നിവയ്ക്ക് ഇന്ത്യയില്‍ നികുതിയും കുറയും. ഇന്ത്യയിലെ ടെലികോം, ബാങ്കിങ്, ഇന്‍ഷുറന്‍സ് രംഗത്തേക്കും ബ്രിട്ടീഷ് കമ്പനികള്‍ക്ക് പ്രവേശിക്കാനാകും. ഇത് രാജ്യത്ത് വലിയ തൊഴിലവസരങ്ങളും സൃഷ്ടിക്കും.
ഇതോടൊപ്പം ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ബ്രിട്ടണിലും കൂടുതല്‍ അവസരം തുറന്നുകിട്ടും. യൂറോപ്യന്‍ യൂണിയനിലേക്കുള്ള ഇന്ത്യയുടെ പ്രവേശനവും ഇത് എളുപ്പമാക്കും. ഇന്ത്യയിലെ ഐ.ടി, ടെക്, ആരോഗ്യം, ടെക്‌സ്‌റ്റൈല്‍, പാദരക്ഷ, കാര്‍പ്പറ്റ്, സമുദ്രവിഭവങ്ങള്‍, മാമ്പഴം, മുന്തിരി, മത്സ്യം തുടങ്ങിയ മേഖലകള്‍ക്കും കരാര്‍ ഗുണം ചെയ്യും. ഇത്തരം ഉത്പന്നങ്ങള്‍ക്ക് ബ്രിട്ടണില്‍ നികുതി കുറയും.


  • *ഇന്ത്യയിലേക്കുള്ള ഇറക്കുമതി തീരുവ കുറച്ച ഉല്‍പ്പന്നങ്ങള്‍: സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, എയ്‌റോസ്‌പേസ്, മെഡിക്കല്‍ ഉപകരണങ്ങള്‍, സാല്‍മണ്‍, ഇലക്ട്രിക്കല്‍ മെഷിനറി, സോഫ്റ്റ് ഡ്രിങ്കുകള്‍, ചോക്ലേറ്റ്, ബിസ്‌ക്കറ്റുകള്‍
  • Mബ്രിട്ടണിലേക്കുള്ള ഇറക്കുമതി തീരുവ കുറച്ച ഉല്‍പ്പന്നങ്ങള്‍: വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ശീതീകരിച്ച ചെമ്മീന്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍

After three years of negotiations, the India-UK free trade agreement has become a reality

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  13 hours ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  13 hours ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  13 hours ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  13 hours ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  13 hours ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  14 hours ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  14 hours ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  14 hours ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  14 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  15 hours ago