HOME
DETAILS

മിലാനില്‍ ബാഴ്‌സയുടെ കണ്ണീര്‍; ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരിന് യോഗ്യത നേടി ഇന്റര്‍

  
Web Desk
May 07 2025 | 03:05 AM

Barcas Heartbreak in Milan as Inter Secures Spot in Champions League Final

മിലാന്‍:  സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയെ കീഴടക്കി ഇറ്റാലിയന്‍ ക്ലബ്ബായ ഇന്റര്‍ മിലാന്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍. സ്വന്തം തട്ടകത്തില്‍ യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബുകളില്‍ ഒന്നായ ബാഴ്‌സയെ 4-3ന് മറികടന്നാണ് ഇന്റര്‍ മിലാന്‍ ഫെനലിലേക്ക് മാര്‍ച്ച് ചെയ്തത്. 
സെമിയില്‍ ഇരു പാദങ്ങളിലുമായി 7-6 എന്ന മാര്‍ജിനാണ് ഇന്ററിന്റെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പ്രവേശനം. 

ഇന്റര്‍ മിലാന്റെ മൂന്നാം യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലാണിത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് ഇന്റര്‍ ഫൈനലില്‍ എത്തുന്നത്. ഇന്നു നടക്കുന്ന ആര്‍സണല്‍-പിഎസ്ജി മത്സരത്തിലെ വിജയികളാകും ജൂണ്‍ ഒന്നിന് മ്യൂണിക്കില്‍ നടക്കുന്ന ഫൈനല്‍ പോരില്‍ ഇന്ററിന്റെ എതിരാളികള്‍.

ലൗട്ടാരോ മാര്‍ട്ടിനസ്, ഹാക്കന്‍ ചലനോളു, ഫ്രാന്‍സെസ്‌കോ അചര്‍ബി, ഡേവിഡ് ഫ്രാറ്റസി എന്നിവര്‍ ഇന്റര്‍ മിലാനായി വല കുലുക്കിയപ്പോള്‍ എറിക് ഗാര്‍സിയ, ഡാനി ഓല്‍മോ, റഫീഞ്ഞ്യ എന്നിവരാണ് ബാഴ്‌സക്കായി സ്‌കോര്‍ ചെയ്തത്. 

ആദ്യ പകുതിയില്‍ പിന്നിലായ ബാഴ്‌സ രണ്ടാം പകുതിയില്‍ മൂനന്ു ഗോള്‍ തിരിച്ചടിച്ച് വിജയത്തിന്റെ വക്കിലായിരുന്നു. ഇന്റര്‍ ഗോള്‍ കീപ്പര്‍ യാന്‍ സോമറിന്റെ പ്രകടനം നിര്‍ണായകമായി.

ബാഴ്‌സയുടെ തട്ടകത്തില്‍ നടന്ന ആദ്യ പാദത്തില്‍ ഇരു ടീമുകളും 3-3 എന്ന നിലയില്‍ സമനില പാലിച്ചിരുന്നു. അന്ന് 21 മിനിറ്റിനിടെ രണ്ട് ഗോളുകളുടെ ലീഡെഡുത്ത ശേഷമായിരുന്നു ഇന്റര്‍ സമില വഴങ്ങിയത്. ഇന്ററിനായി ഡെന്‍സല്‍ ഡംഫ്രൈസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍, ശേഷിച്ച ഒരു ഗോള്‍ നേടിയത് മര്‍കസ് തുറാം ആയിരുന്നു. ബാഴ്‌സക്കായി ലാമിന്‍ യാമലും, ഫെറാന്‍ ടോറസും സ്‌കോര്‍ ചെയ്തപ്പോള്‍ ഒരു ഗോള്‍ ഇന്റര്‍ ഗോള്‍കീപ്പര്‍ യാന്‍ സോമറിന്റെ സെല്‍ഫ് ഗോളാണ്.

"In a dramatic clash in Milan, Barcelona's dreams of reaching the Champions League final were shattered as Inter Milan triumphed, securing their place in the prestigious final. Emotions ran high as Barca faced disappointment, while Inter celebrated a historic achievement."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  11 hours ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  11 hours ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  12 hours ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  12 hours ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  12 hours ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  12 hours ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  12 hours ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  13 hours ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  13 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  13 hours ago