HOME
DETAILS

ഹജ്ജ് തിരിച്ചറിയല്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ എന്തുചെയ്യണം? വിശദീകരിച്ച് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

  
May 07 2025 | 06:05 AM

What to Do if You Lose Your Hajj ID Card Saudi Ministry of Hajj and Umrah Explains

റിയാദ്: ഹജ്ജ് തീര്‍ത്ഥാടന വേളയില്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ തീര്‍ത്ഥാടകര്‍ പാലിക്കേണ്ട നടപടികള്‍ വിശദീകരിച്ച് സഊദി അധികൃതര്‍. 

നുസുക് കാര്‍ഡ് നഷ്ടപ്പെട്ടാല്‍, തീര്‍ത്ഥാടകര്‍ ഉടന്‍ തന്നെ തങ്ങളുടെ ഗ്രൂപ്പ് നേതാവിനെ അറിയിക്കണമെന്നും യാത്ര ചെയ്യുമ്പോള്‍ കാര്‍ഡിന്റെ ഡിജിറ്റല്‍ പതിപ്പ് ഉപയോഗിക്കണമെന്നും അടുത്തുള്ള സുരക്ഷാ ഉദ്യോഗസ്ഥനെ വിവരം അറിയിക്കണമെന്നും സഊദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

1966 എന്ന നമ്പറില്‍ വിളിച്ചോ, മക്കയിലെ ഗ്രാന്‍ഡ് മോസ്‌കിന് ചുറ്റുമുള്ള ഗസ്റ്റ്‌സ് ഓഫ് ഗോഡ് കെയര്‍ സെന്റര്‍ അല്ലെങ്കില്‍ നുസുക് കെയര്‍ സെന്റര്‍ ശാഖകള്‍ സന്ദര്‍ശിച്ചോ തീര്‍ത്ഥാടകര്‍ക്ക് സഹായം അഭ്യര്‍ത്ഥിക്കാവുന്നതാണ്. മേല്‍പ്പറഞ്ഞ നടപടികള്‍ പാലിക്കുന്നത് മക്കയിലുടനീളം സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഔദ്യോഗിക തീര്‍ത്ഥാടകരെയും അനൗദ്യോഗിക തീര്‍ത്ഥാടകരെയും വേര്‍തിരിച്ച് തിരിച്ചറിയാന്‍ സാധിക്കുന്ന ഔദ്യോഗിക രേഖയാണ് നുസുക് ഹജ്ജ് കാര്‍ഡ്. തീര്‍ത്ഥാടകരുടെ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങള്‍, സേവന കമ്പനിയുമായി ബന്ധപ്പെടാനുള്ള വിവരങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കാര്‍ഡില്‍ തീര്‍ത്ഥാടകന്റെ മെഡിക്കല്‍ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് അടിയന്തര പരിചരണത്തിന് സഹായിക്കുകയും വ്യക്തികളെ കാണാതാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ഹജ്ജ് സീസണിലുടനീളം എല്ലാ തീര്‍ഥാടകരും നുസുക് കാര്‍ഡ് കൈവശം വയ്‌ക്കേണ്ടത് നിര്‍ബന്ധമാണ്. തീര്‍ത്ഥാടകകരുടെ നിയമപരമായ പദവി പരിശോധിക്കുന്നതിനും തട്ടിപ്പ് തടയുന്നതിനുമായാണ് നുസുക് കാര്‍ഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിദേശ തീര്‍ഥാടകര്‍ക്ക് സഊദിയില്‍ എത്തിച്ചേരുമ്പോള്‍ കാര്‍ഡുകള്‍ ലഭിക്കും. അതേസമയം ആഭ്യന്തര തീര്‍ഥാടകര്‍ ഹജ്ജ് ആരംഭിക്കുന്നതിന് മുമ്പ് സര്‍വീസ് കമ്പനികളില്‍ നിന്ന് അവരുടെ കാര്‍ഡുകള്‍ കൈപ്പറ്റണം.

Losing your Hajj ID card can be a stressful situation during the pilgrimage. The Saudi Ministry of Hajj and Umrah outlines the steps you should take to report the loss, apply for a replacement, and ensure your pilgrimage continues smoothly.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെയും അവധി; കുട്ടനാട് താലൂക്കിൽ വെള്ളക്കെട്ട്; പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  3 days ago
No Image

സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനില്‍ നിന്നും പൗരന്മാരെയും താമസക്കാരെയും തിരിച്ചെത്തിച്ച് യുഎഇ

uae
  •  3 days ago
No Image

ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിക്കേണ്ടിവന്നതായി സമ്മതിച്ച് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി

National
  •  3 days ago
No Image

'ഫ്‌ലാഷ് മോബിനല്ല, കാഴ്ചകള്‍ ആസ്വദിക്കാനാണ് സന്ദര്‍ശകര്‍ ടിക്കറ്റ് എടുക്കുന്നത്'; വൈറലായി ബുര്‍ജ് ഖലീഫയിലെ ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ നൃത്തം, സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തം

uae
  •  3 days ago
No Image

മെസിക്ക് വീണ്ടും റെക്കോർഡ്; അർദ്ധ രാത്രിയിൽ പിറന്ന മഴവിൽ ഗോൾ ചരിത്രത്തിലേക്ക്

Football
  •  3 days ago
No Image

ട്യൂഷൻ ഫീസ് അടച്ചിട്ടില്ലെന്ന കാരണത്താൽ വിദ്യാർത്ഥിയുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ച സ്കൂളിന് ബാലാവകാശ കമ്മിഷന്റെ താക്കീത്

Kerala
  •  3 days ago
No Image

ശ്രീലങ്കന്‍ യുവതിയുടെ സ്വപ്‌നം സാക്ഷാത്കരിച്ച് അജ്മാന്‍ പൊലിസ്; നാല്‍പ്പത് വര്‍ഷത്തിനു ശേഷം വൈകാരികമായൊരു പുനഃസമാഗമം

uae
  •  3 days ago
No Image

16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാകാൻ ഓസ്‌ട്രേലിയ

International
  •  3 days ago
No Image

1986ന് ശേഷം ഇതാദ്യം; അപൂർവ നേട്ടത്തിൽ രാഹുൽ-ജെയ്‌സ്വാൾ സംഖ്യം

Cricket
  •  3 days ago
No Image

മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിച്ചു;  സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണം നാളെ മുതല്‍

Kerala
  •  3 days ago