HOME
DETAILS

രണ്ട് വര്‍ഷത്തിനകം 1,500 പേർക്ക് ജോലിയുമായി എമിറേറ്റ്സ് എയർലൈൻ

  
May 07 2025 | 07:05 AM

Emirates Airlines to Hire 1500 New Pilots in the Next Two Years

എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പുതിയ പൈലറ്റുമാരെ നിയമിക്കുകയാണ്. കമ്പനിയുടെ ആഗോള വിപുലീകരണത്തിന്റെ ഭാഗമായാണ് തീരുമാനം. അടുത്ത രണ്ട് വര്‍ഷത്തിനകം 1,500ലധികം പൈലറ്റുമാരെ ജോലിക്കെടുക്കുമെന്ന് കമ്പനി വ്യക്തമാക്കി. 
 
2025ൽ 40ലധികം നഗരങ്ങളില്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തി 550ലധികം പൈലറ്റുമാരെ നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഡയറക്ട് എന്‍ട്രി ക്യാപ്റ്റന്‍മാര്‍, ഫാസ്റ്റ് ട്രാക്ക് ഫസ്റ്റ് ഓഫിസര്‍മാര്‍, ടൈപ്പ്‌റേറ്റഡ് ഫസ്റ്റ് ഓഫിസര്‍മാര്‍, നോണ്‍ടൈപ്പ് റേറ്റഡ് ഫസ്റ്റ് ഓഫിസര്‍മാര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് എമിറേറ്റ്‌സ് നിയമനങ്ങള്‍ നടത്തുന്നത്.

ലോകത്തിലെ ഏറ്റവും ആധുനികവും പുതിയതുമായ വിമാനങ്ങളുടെ നിര തന്നെയുള്ള എമിറേറ്റ്‌സ് നിരവധി ആനുകൂല്യങ്ങൾ തങ്ങളുടെ ജീവനക്കാർക്ക് നൽകുന്നുണ്ട്. നികുതി രഹിത ശമ്പളം, സമ്പൂര്‍ണ്ണ ആരോഗ്യ ഇന്‍ഷുറന്‍സ്, വിശാലമായ താമസ സൗകര്യങ്ങള്‍, ഡ്യൂട്ടിക്ക് പോകാനുള്ള ആഡംബര വാഹന സൗകര്യം, ജീവനക്കാര്‍ക്കും കുടുംബത്തിനും സൗജന്യ വിമാന യാത്രാ സൗകര്യം 42 ദിവസത്തെ വാര്‍ഷിക അവധി തുടങ്ങിയവയെല്ലാം ഈ ആനുകൂല്യങ്ങലിൽ ഉൾപ്പെടുന്നു.

കൂടാതെ, കുടുംബാംഗങ്ങള്‍ക്ക് ഫസ്റ്റ് ക്ലാസ് അല്ലെങ്കില്‍ ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കും. ജീവനക്കാരുടെ സുഹൃത്തുക്കള്‍ക്കും വിമാന ടിക്കറ്റുകളില്‍ ഇളവ് ലഭിക്കും. 112ലധികം രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍ എമിറേറ്റ്‌സില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജീവനക്കാർക്ക് ദുബൈയിലെ വിനോദ സ്ഥലങ്ങളില്‍ പ്രത്യേക പ്രവേശനത്തിനുള്ള പ്ലാറ്റിനം കാര്‍ഡ്, പ്രീമിയം ക്ലബ് അംഗത്വം തുടങ്ങിയ സൗകര്യങ്ങളും എമിറേറ്റ്‌സ് നൽകി വരുന്നു.

Emirates Airlines is expanding its global operations and plans to hire over 1,500 pilots in the next two years. Explore lucrative career opportunities with tax-free salary, premium benefits, and more. Apply now!

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുംറയില്ല! ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരങ്ങളെ പ്രവചിച്ച് അശ്വിൻ

Cricket
  •  4 days ago
No Image

പോളിം​ഗ് അവസാനിച്ചു, ഇനി വിധിയാണ്; നിലമ്പൂർ ആർക്കൊപ്പമെന്ന് തിങ്കളാഴ്ച അറിയാം

Kerala
  •  4 days ago
No Image

അഞ്ച് അറബ് രാജ്യങ്ങളെ ആറ് മിനിറ്റിലധികം ഇരുട്ടിലാഴ്ത്തും; 2027 ഓ​ഗസ്റ്റ് 2ന് നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം

Saudi-arabia
  •  4 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം: സേവനങ്ങൾ നിർത്തിവയ്ക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്ത് വിവിധ വിമാനക്കമ്പനികൾ; കൂടുതലറിയാം

uae
  •  4 days ago
No Image

'ഇറാന് മേല്‍ യുദ്ധം വേണ്ട' ഒരിക്കല്‍ കൂടി പ്രതിഷേധക്കടലായി യു.എസ് നഗരങ്ങള്‍ 

International
  •  4 days ago
No Image

അങ്കണവാടിയിലെ ഫാന്‍ പൊട്ടീവീണ് മൂന്ന് വയസുകാരന്റെ തലക്ക് പരിക്കേറ്റു

Kerala
  •  4 days ago
No Image

അവൻ ഫുട്ബോൾ കളിക്കാൻ വേണ്ടി മാത്രമാണ് ജീവിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് പുയോൾ

Football
  •  4 days ago
No Image

ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങ്; ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം കൈവരിച്ച് ഇന്ത്യ

National
  •  4 days ago
No Image

യുദ്ധ ഭീതിക്കിടെ ചർച്ച വിളിച്ച് ബ്രിട്ടനും ഫ്രാൻസും ജർമ്മനിയും; പങ്കെടുക്കുമെന്ന് ഇറാൻ

International
  •  4 days ago
No Image

വിടാതെ മഴ; കുട്ടനാട് താലൂക്കില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  4 days ago