ഇന്നും കൂടി, ഇനിയും കുതിക്കാന്‍ സാധ്യത, പൊന്നു വേണ്ടവര്‍ ഇന്ന് തന്നെ വാങ്ങിക്കോ
കൊച്ചി: ഇന്നലത്തെ വന്‍ കുതിപ്പിന് ശേഷം കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന തന്നെ. 200 രൂപയായിരുന്നു ഇന്നലെ 22 കാരറ്റ സ്വര്‍ണത്തിന് കേരളത്തില്‍ ഇന്നലെ വര്‍ധിച്ചത്. അതിനെ അപേക്ഷിച്ച് നേരിയ വര്‍ധനയാണ് ഇന്ന് ഉണ്ടായത് എന്ന് പറയാമെങ്കിലും സാധാരണക്കാരുടെ വയറ്രത്തടിക്കുന്നിടത്തേക്ക് എത്തിയിരിക്കുകയാണ് ഇന്ന് വീണ്ടും പവന്‍ വില.
ട്രംപിന്റെ നിലപാടുകള്‍ മുതല്‍ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വരെ സ്വര്‍ണവിലയെ ബാധിച്ചു എന്ന് വേണം കരുതാന്‍. നിലവിലെ വിപണി സാഹചര്യം അത്ര സുരക്ഷിതമല്ല എന്നിരിക്കെ സുരക്ഷിതമായ നിക്ഷേപം എന്നതിനാല്‍ കൂടുതല്‍ പേര്‍ സ്വര്‍ണം തേടിയെത്തിയേക്കും. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില ഇനിയും കുതിക്കുമെന്നിടത്തേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇന്നത്തെ വില അറിയാം
പവന് 72200 രൂപയാണ് ഇന്ന് കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. 400 രൂപയാണ് പവന് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 50 രൂപയാണ് കൂടിത്. 9,075 ആണ് ഒരു ഗ്രാമിന്റെ വില. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 54 രൂപ വര്‍ധിച്ച് 9,900 ആയി.
വിലവിവരം നോക്കാം
22കാരറ്റ്
ഒരു ഗ്രാം കൂടിയത് 50രൂപ, ഗ്രാം വില 9,075
പവന്‍ കൂടിയത് 400 രൂപ, പവന്‍ വില 70,600
24 കാരറ്റ്
ഒരു ഗ്രാം കൂടിയത് 54 രൂപ, ഗ്രാം വില 9,900
പവന്‍ കൂടിയത് 432
രൂപ, പവന്‍ വില 79,200
18 കാരറ്റ്
ഒരു ഗ്രാം കൂടിയത് 41 രൂപ, ഗ്രാം വില 7,425
പവന്‍ വര്‍ധന 328രൂപ, പവന്‍ വില 59,400
സാമ്പത്തിക രംഗത്ത് അനിശ്ചിതത്വം തുടരുന്ന സന്ദര്‍ഭങ്ങളില്‍ സ്വര്‍ണം ഒരു സുരക്ഷിത ഉറവിടമാകുമെന്ന് നിരീക്ഷകര്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ സ്വര്‍ണം എക്കാലത്തും ഒരു ജനപ്രിയ നിക്ഷേപമാണ്. മറ്റു വിപണികളില്‍ നേരിടുന്ന നഷ്ടം നികത്താനും പണം സ്വരൂപിക്കുന്നതിനും നിക്ഷേപകര്‍ ഗണ്യമായ രീതിയില്‍ ഓഹരികള്‍ വില്‍ക്കുന്ന സാഹചര്യത്തിനും ഇപ്പോള്‍ സാധ്യതയുണ്ട്. സ്വര്‍ണവില ഉയരാനുള്ള സാധ്യതകളാണ് യഥാര്‍ഥത്തില്‍ വിപണിയിലുള്ളത്. ട്രംപിന്റെ പുതിയ ചുങ്കപ്പോരിനെ തുടര്‍ന്നുള്ള ആശങ്കയില്‍ തന്നെ പണം നഷ്ടമാകാതിരിക്കാന്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുകയാണ് നിക്ഷേപകര്‍ ചെയ്യുക. അതുകൊണ്ടുതന്നെ സ്വര്‍ണവില ഉയരേണ്ടതാണ്.
സ്വര്‍ണം മിക്കവരുടെയും ജനപ്രിയ നിക്ഷേപ ഓപ്ഷനായി നിലനില്‍ക്കുന്നു. ഈ അനിശ്ചിത സമയത്ത് മറ്റ് വിപണികളിലെ നഷ്ടം നികത്തുന്നതിനും പണം സ്വരൂപിക്കുന്നതിനും നിക്ഷേപകര്‍ക്ക് ഗണ്യമായ നേട്ടങ്ങള്‍ ലഭിക്കുന്ന ആസ്തികള്‍ വില്‍ക്കാന്‍ തീരുമാനിച്ചേക്കാം. വന്‍തോതില്‍ ഉയര്‍ന്ന വേളയില്‍ ലാഭം കൊയ്യുക എന്ന ലക്ഷ്യത്തോടെ വിറ്റഴിക്കല്‍ വര്‍ധിച്ചതാണ് സ്വര്‍ണവില താഴാന്‍ ഇടയാക്കിയത്.
എന്തുതന്നെയായാലും സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണിത്. പ്രത്യേകിച്ച് കേരളത്തില്‍ ഇപ്പോള്‍ വിവാഹ സീസണ്‍ ആണെന്നിരിക്കേ. എന്നാല്‍ പവന്‍ സ്വര്‍ണം വാങ്ങാനാണ് ഈ വില. വിവാഹാവശ്യത്തിനും മറ്റും ഉപയോഗിക്കാന്‍ സ്വര്‍ണം ആഭരണമായാണ് സാധാരണ വാങ്ങിക്കുന്നത്. സ്വര്‍ണം ആഭരണമായി വാങ്ങുമ്പോള്‍ ഈ വിലയും മതിയാവില്ല. ജി.എസ്.ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ ഒപ്പം പണിക്കൂലിയും ഒരു ആഭരണത്തിന് മേല്‍ അധികം വരും. പണിക്കൂലിയിലും വ്യത്യാസമുണ്ട്. ഡിസൈന്‍ അനുസരിച്ചാണ് പണിക്കൂലി വരിക. ഡിസൈന്‍ കൂടുന്നതനുസരിച്ച് പണിക്കൂലിയും കൂടും. ഇതനുസരിച്ച് പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 80,000രൂപയില്‍ കൂടുതല്‍ വേണ്ടി വരുമെന്ന് വ്യാപാരികള്‍ അറിയിക്കുന്നു.
സ്വര്‍ണവില വര്‍ധിക്കാനുള്ള കാരണങ്ങള്‍ നോക്കാം
വിപണിയില്‍ അസ്ഥിരിത വര്ധിക്കുന്നു എന്ന സൂചന. സാമ്പത്തിക മാന്ദ്യ സാധ്യത. സാമ്പത്തിക അസ്ഥിരത സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറുന്നതിലേക്ക് നയിക്കുന്നു. ഡോളര്‍ മൂല്യം കുത്തനെ ഇടിയുന്നു. ഇവയെല്ലാം സ്വര്‍ണ വില കൂടാന്‍ കാരണമാണ്. അമേരിക്ക ഇറാനെതിരെ നടപടി ശക്തമാക്കാന്‍ തീരുമാനിച്ചതും ഇസ്റാഈലിനെതിരായ ഹൂതികളുടെ ആക്രമണവും വിപണിയെ ബാധിക്കുന്നുണ്ട്.
പാകിസ്താനില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ഓപറേഷന്‍ സിന്ദൂറും വിപണിയില്‍ ആശങ്ക ബാക്കിയാക്കിയിട്ടുണ്ട്. പാകിസ്താന്‍ ആക്രമണത്തിന് മുതിര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിടുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.ഇത് നേരിട്ടുള്ള യുദ്ധത്തിലേക്ക് നയിച്ചേക്കും. നിലവില്‍ ഭീകര കേന്ദ്രങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ സൈന്യം ലക്ഷ്യമിട്ടത്. പാകിസ്താന്റെ പ്രതികരണം നോക്കിയ ശേഷമാകും ഇന്ത്യന്‍ സൈന്യം അടുത്ത നീക്കം നടത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."