HOME
DETAILS

28 പന്തിൽ സെഞ്ച്വറി നേടിയവനെ കളത്തിലിറക്കി ചെന്നൈ; കൊൽക്കത്തക്കെതിരെ തീപാറും

  
Web Desk
May 07 2025 | 13:05 PM

CSK Include Urvil Patel in the playing eleven vs kkr in ipl 2025

കൊൽക്കത്ത: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ബാറ്റിംഗ്. കൊൽക്കത്തയുടെ തട്ടകമായ ഈഡൻ ഗാർഡനിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഹോം ടീം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ നിരയിൽ യുവതാരം ഉർവിൽ പട്ടേൽ കളത്തിൽ ഇറങ്ങി. 

പരുക്കേറ്റ വൻഷ് ബേദിക്ക് പകരക്കാരനായാണ് യുവ വിക്കറ്റ് കീപ്പർ ബാറ്ററായ ഉർവിൻ ചെന്നൈ ടീമിലെത്തിയത്. കണങ്കാലിലെ ലിഗമെന്റ് പൊട്ടൽ ഉണ്ടായതിന് പിന്നാലെയാണ് ബേദി ഐപിഎല്ലിൽ നിന്നും പുറത്തായത്. ഉർവിൽ പട്ടേലിനെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് ചെന്നൈ സ്വന്തമാക്കിയത്. 

ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ബാറ്റിംഗ് റെക്കോർഡുള്ള താരമാണ് ഉർവിൽ. 47 മത്സരങ്ങളിൽ നിന്നും  രണ്ട് സെഞ്ച്വറികളും നാല് അർദ്ധ സെഞ്ച്വറികളും ഉൾപ്പടെ 1162 റൺസാണ് താരം നേടിയത്. 26.40 ശരാശരിയും 170.38 സ്ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്. ടി-20 ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറി നേടിയ ഇന്ത്യൻ താരം കൂടിയാണ് ഉർവിൽ പട്ടേൽ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഗുജറാത്തിനു വേണ്ടി 28 പന്തിൽ നിന്നുമാണ് താരം സെഞ്ച്വറി നേടിയത്. ഇത്ര പന്തിൽ നിന്നും ടി20 സെഞ്ച്വറി നേടിയ അഭിഷേക് ശർമയുടെ റെക്കോർഡിനൊപ്പവും ഉർവിൽ പട്ടേൽ തന്റെ പേര് എഴുതി ചേർത്തിട്ടുണ്ട്.

ഈ സീസണിൽ ചെന്നൈ നിരാശാജനകമായ പ്രകടനങ്ങളാണ് പുറത്തെടുത്തത്. ടൂർണമെന്റിൽ നിന്നും ചെന്നൈ നേരത്തെ പുറത്തായിരുന്നു. പഞ്ചാബ് കിങ്സിനോടേറ്റ പരാജയത്തിന് പിന്നാലെയാണ്  ചെന്നൈ ഐപിഎല്ലിൽ നിന്നും പുറത്തായത്. 11 മത്സരങ്ങളിൽ നിന്നും രണ്ട് ജയവും ഒമ്പത് തോൽവിയും അടക്കം നാല് പോയിന്റുമായി അവസാന സ്ഥാനത്താണ് ചെന്നൈ. അതുകൊണ്ട് തന്നെ ഇനിയുള്ള മത്സരങ്ങൾ ജയിച്ചുകൊണ്ട് മടങ്ങാനാവും ചെന്നൈ ലക്ഷ്യം വെക്കുക. 

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവൻ 

റഹ്മാനുള്ള ഗുർബാസ്(വിക്കറ്റ് കീപ്പർ), സുനിൽ നരെയ്ൻ, അജിങ്ക്യ രഹാനെ(ക്യാപ്റ്റൻ), അംഗ്കൃഷ് രഘുവംശി, മനീഷ് പാണ്ഡെ, ആന്ദ്രെ റസൽ, റിങ്കു സിംഗ്, മോയിൻ അലി, രമൺദീപ് സിംഗ്, വൈഭവ് അറോറ, വരുൺ ചക്രവർത്തി.

ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ലെയിങ് ഇലവൻ

ആയുഷ് മാത്രേ, ഉർവിൽ പട്ടേൽ, ഡെവൺ കോൺവേ, രവീന്ദ്ര ജഡേജ, ഡെവാൾഡ് ബ്രെവിസ്, രവിചന്ദ്രൻ അശ്വിൻ, എംഎസ് ധോണി(വിക്കറ്റ് കീപ്പർ/ക്യാപ്റ്റൻ), അൻഷുൽ കംബോജ്, നൂർ അഹമ്മദ്, ഖലീൽ അഹമ്മദ്, മതീശ പതിരാന.

CSK Include Urvil Patel in the playing eleven vs kkr in ipl 2025



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍-ഇറാന്‍ ആക്രമണം; വ്യോമാതിര്‍ത്തി അടച്ച് ജോര്‍ദാനും ഇറാഖും, മധ്യപൂര്‍വ്വേഷ്യയിലെ വ്യോമഗതാഗതം താറുമാറായ നിലയില്‍

International
  •  a day ago
No Image

മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരന്റെ കാർ ഇടിച്ച് ബാങ്ക് ജീവനക്കാരിക്ക് പരിക്ക്

Kerala
  •  a day ago
No Image

'കള്ളനെ പിടിക്കുകയാണെങ്കില്‍ സഊദി പൊലിസിനെ പോലെ പിടിക്കണം'; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോക്ക് പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്?

Saudi-arabia
  •  a day ago
No Image

കോഴിക്കോട്; സ്വകാര്യ ബസ് ജീവനക്കാരന്റെ ക്രൂര മർദനത്തിന് ഇരയായി ഒൻപതാം ക്ലാസ് വിദ്യാർത്ഥി

Kerala
  •  a day ago
No Image

ഇസ്റാഈൽ നടത്തിയ ഇറാൻ ആക്രമണത്തിനെതിരെ തുർക്കിയും അറബ് രാജ്യങ്ങളും രൂക്ഷ വിമർശനത്തോടെ രംഗത്ത്

International
  •  a day ago
No Image

റോഡ് അറ്റകുറ്റപ്പണികൾ; അൽ ഇത്തിഹാദ് സ്ട്രീറ്റിൽ താൽക്കാലികമായി റോഡ് അടച്ചിടുന്നു

uae
  •  a day ago
No Image

ഇസ്റഈൽ- ഇറാൻ ആക്രമണങ്ങൾ മൂലം ആഗോള എണ്ണവില കുതിച്ച് കയറുമോ ? 

International
  •  a day ago
No Image

'പൊള്ളിത്തീര്‍ന്നില്ല'; കുവൈത്തില്‍ താപനില ഉയരും, ചൂട് 52 ഡിഗ്രിയിലേക്ക് 

Kuwait
  •  a day ago
No Image

ഇസ്റാഈല്‍-ഇറാന്‍ സംഘര്‍ഷം കടുത്തതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലേക്ക്

International
  •  a day ago
No Image

കൊടുവള്ളിയിൽ യുവാവിനെ തട്ടികൊണ്ടുപോയ കേസ്; സംഭവത്തിൽ മൂന്ന് പേർ കൂടി പിടിയിൽ

Kerala
  •  a day ago