HOME
DETAILS

'ഇനി ആക്രമിച്ചാൽ കനത്ത തിരിച്ചടി'; പാകിസ്ഥാന് കർശനമായ മുന്നറിയിപ്പ് നൽകി ഇന്ത്യ, സൈനിക കേന്ദ്രങ്ങൾ വരെ ലക്ഷ്യമിടും

  
Web Desk
May 07 2025 | 14:05 PM

India Warns Pakistan of Severe Retaliation Military Bases May Be Targeted in Future Attacks

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനുള്ള ശക്തമായ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ നടത്തിയതിന് പിന്നാലെ, പാകിസ്ഥാൻ വീണ്ടും ആക്രമണത്തിന് ശ്രമിച്ചാൽ കനത്ത പ്രതികരണം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പുമായി ഇന്ത്യ. വിദേശ നയതന്ത്ര പ്രതിനിധികളോട് ഇതുസംബന്ധിച്ച് ഔദ്യോഗികമായി ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഭാവിയിൽ പാകിസ്ഥാൻ തുടർച്ചയായി ആക്രമണപരിപാടികളിൽ ഏർപ്പെടുന്ന പക്ഷം, പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങൾ അടക്കം ഇന്ത്യ ലക്ഷ്യമിടുമെന്നുമാണ് മുന്നറിയിപ്പ്.

പഹൽഗാം ആക്രമണത്തിന് കനത്ത തിരിച്ചടിയായി 'ഓപ്പറേഷൻ സിന്ദൂർ'

ഇന്ന് പുലർച്ചെ 1:05ന് ആരംഭിച്ച് 1:30 വരെ നീണ്ടുനിന്ന ഈ ശക്തമായ സർജിക്കൽ സ്‌ട്രൈക്കിലൂടെ, പാകിസ്ഥാനിലെ ജെയ്ഷെ മുഹമ്മദ് സംഘടനയുമായി ബന്ധപ്പെട്ട ഒൻപത് ഭീകര കേന്ദ്രങ്ങൾ തകർത്തതായി ഇന്ത്യ വ്യക്തമാക്കി. റഫാൽ യുദ്ധവിമാനങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടന്നത്. ഭവൽപൂർ, മുറിട്കേ, സിലാൽകോട്ട്, കോട്ലി, ഭിംബീർ, ടെഹ്റകലാൻ, മുസഫറബാദ് തുടങ്ങിയ പ്രദേശങ്ങളിലായി ആക്രമണങ്ങൾ നടന്നു.

റിപ്പോർട്ടുകൾ പ്രകാരം ജെയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസർയുടെ 14 കുടുംബാംഗങ്ങൾ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും 90-ലധികം ഭീകരരെ ഇല്ലാതാക്കിയതായും കേന്ദ്രസർക്കാർ അറിയിച്ചു. ഓപ്പറേഷൻ സിന്ദൂർ എന്ന പേര് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതാണ്. ആക്രമണത്തെ പാകിസ്ഥാൻ വൻ പരിഭ്രാന്തിയോടെയാണ് ഏറ്റുവാങ്ങിയത്. സംഭവശേഷം നിരവധി ആംബുലൻസുകൾ ആശുപത്രികളിലേക്ക് ചീറിപ്പായുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

മുന്‍കൂട്ടി ഒരുക്കിയ കൃത്യമായ ആക്രമണം

രാത്രിയിലുടനീളം പ്രധാനമന്ത്രി മോദി ആക്രമണത്തിന്റെ എല്ലാ ഘട്ടങ്ങളും വ്യക്തിപരമായി നിരീക്ഷിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും സംയുക്ത സൈനിക മേധാവിയും മറ്റ് സൈനിക മേധാവിമാരുമൊത്ത് അദ്ദേഹം സ്ഥിരമായി ആശയവിനിമയം നടത്തി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും പ്രധാനമന്ത്രിയെ തുടര്‍ച്ചയായി വിവരങ്ങൾ കൈമാറി. സുരക്ഷാ മുന്നൊരുക്കിന്റെ ഭാഗമായി പാകിസ്ഥാനോട് അതി സമീപവുമുള്ള 10 വിമാനത്താവളങ്ങൾ അടച്ചിടുകയും ചെയ്തു.

ആന്തരിക-അന്തർദ്ദേശീയ നിലപാട് വിശദീകരിച്ചു

പ്രതിരോധ മന്ത്രാലയം പുലർച്ചെ 4:44ന് പുറത്തിറക്കിയ ആദ്യ ഔദ്യോഗിക അറിയിപ്പിൽ ആക്രമണത്തിന്റെ വിശദാംശങ്ങൾ പ്രഖ്യാപിച്ചു. പിന്നീട് വിദേശകാര്യ മന്ത്രാലയവും മാധ്യമങ്ങളെ വിളിച്ചുചേർത്ത് വിശദീകരണം നടത്തി. പാകിസ്ഥാൻ ഭീകരതയുടെ വഴി പിന്തുടരുന്നുവെന്നും, ഇന്ത്യ ഒരിക്കൽ പോലും പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളെ നേരിട്ട് ആക്രമിച്ചിട്ടില്ലെന്നും, തകർത്തത് ഭീകര സംഘങ്ങളുടെ കേന്ദ്രങ്ങളേ ആണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.

'പ്രകോപം തുടർന്നാൽ ശക്തമായ തിരിച്ചടി തുടരും'

ഇത് അനിവാര്യമായ മറുപടിയാണെന്നും, ഭാവിയിലും പാകിസ്ഥാൻ ഇത്തരം നടപടി തുടരുകയാണെങ്കിൽ കൂടുതൽ ശക്തമായ മറുപടി നൽകുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി. പാകിസ്ഥാനെതിരെ ഒരു പുതിയ സ്ട്രാറ്റർജിയാണ് ഇന്ത്യയുടെ പ്രതിരോധ കയ്യേറ്റം. 'പഹൽഗാം ഭീകരാക്രമണത്തിൽ സിന്ദൂരം മായ്ച്ച സ്ത്രീകളുടെ കണ്ണീരിന് തീമഴയായി ഇന്ത്യ പകരം പറഞ്ഞു', എന്ന തരത്തിലാണ് ഈ ആക്രമണത്തിന്റെ രാഷ്ട്രീയവും സൈനികവുമായ അർത്ഥവ്യാഖ്യാനം നടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  3 days ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  4 days ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  4 days ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  4 days ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  4 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  4 days ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  4 days ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  4 days ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  4 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  4 days ago