HOME
DETAILS

ഓപ്പറേഷൻ സിന്ദൂർ: കുലുങ്ങാതെ വിപണിയും, എന്തുകൊണ്ട് കുലുങ്ങാതിരുന്നു?

  
Web Desk
May 07 2025 | 14:05 PM

Operation Sindoor The market remained unshaken why didnt it

 

പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരവാദി കേന്ദ്രങ്ങൾക്കെതിരായ സൈനിക ആക്രമണത്തിനു ശേഷവും ഇന്ത്യൻ ഓഹരി വിപണി അസാധാരണമായ കരുത്ത് പ്രകടിപ്പിച്ചു. വ്യാപാരം ആരംഭിക്കുന്നതിന് മുമ്പ് സൈനിക നടപടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ താത്കാലിക പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും, വിപണി ഗണ്യമായ ഇടിവ് നേരിടാതെ, നിമിഷങ്ങൾക്കകം നേട്ടത്തിലേക്ക് തിരിച്ചെത്തി.

കഴിഞ്ഞ 14 വ്യാപാര ദിനങ്ങളിൽ വിദേശ നിക്ഷേപകർ 43,940 കോടി രൂപയുടെ നിക്ഷേപം നടത്തിയതാണ് വിപണിയുടെ സ്ഥിരതയ്ക്ക് പ്രധാന കാരണമായത്. ദുർബലമായ ഡോളർ, യുഎസിലെയും ചൈനയിലെയും സാമ്പത്തിക വളർച്ചാ മന്ദത, അസംസ്കൃത എണ്ണ വിലയിലെ ഇടിവ് തുടങ്ങിയ ആഗോള സാമ്പത്തിക ഘടകങ്ങളും വിപണിക്ക് അനുകൂലമായി നിന്നിരുന്നു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, റീട്ടെയിൽ നിക്ഷേപകരുടെ ഇടപെടൽ ഇപ്പോൾ ശക്തമാണ്, ഇത് വിപണിയുടെ അടിത്തറ ശക്തിപ്പെടുത്തി. ആഗോള സമ്പദ്‌വ്യവസ്ഥകൾ തളർച്ച നേരിടുമ്പോൾ, ഇന്ത്യയെപ്പോലുള്ള ശക്തമായ സമ്പദ്‌വ്യവസ്ഥകളിലേക്ക് വിദേശ നിക്ഷേപകർ ആകർഷിക്കപ്പെടുന്നു. കൂടാതെ, ഇത്തരമൊരു സൈനിക നടപടി വിപണി മുൻകൂട്ടി പ്രതീക്ഷിച്ചിരുന്നതിനാൽ, അനിശ്ചിതത്വം കുറയുകയും വിപണി സ്ഥിരത നിലനിർത്തുകയും ചെയ്തു.

ഇന്ത്യ-പാക് സംഘർഷങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോൾ, ഇന്ത്യൻ ഓഹരി വിപണി പലപ്പോഴും ശക്തമായ പ്രതിരോധശേഷി കാണിച്ചുട്ടള്ളത് വ്യക്തമാണ്. 1999-ലെ കാർഗിൽ യുദ്ധകാലത്ത്, മെയ് 3 മുതൽ ജൂലൈ 26 വരെ, വിപണിയിൽ വെറും 0.8% ഇടിവ് മാത്രമാണ് രേഖപ്പെടുത്തിയത്. 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ, സെൻസെക്സ് 400 പോയിന്റും നിഫ്റ്റി 100 പോയിന്റും ഉയർന്ന് വിപണി അപ്രതീക്ഷിതമായ കരുത്ത് പ്രകടിപ്പിചിരുന്നു. എന്നാൽ, 2019-ലെ പുൽവാമ ആക്രമണത്തിനു ശേഷം, ഫെബ്രുവരി 14 മുതൽ മാർച്ച് 1 വരെ, സൂചികകൾ 1.8% ഇടിവ് നേരിട്ടു, എങ്കിലും ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി മാത്രം അവശേഷിച്ചു.

പാകിസ്ഥാനുമേൽ ഇന്ത്യയ്ക്കുള്ള വ്യക്തമായ സൈനിക-സാമ്പത്തിക മുൻതൂക്കമാണ് വിപണിയുടെ സ്ഥിരതയ്ക്ക് കാരണം. എന്നാൽ, വരും ദിവസങ്ങളിൽ വിപണിയിൽ തികച്ച ജാഗ്രത പുലർത്തണം. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  12 hours ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  13 hours ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  13 hours ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  13 hours ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  13 hours ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  14 hours ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  14 hours ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  14 hours ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  14 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  15 hours ago