
ഓപറേഷന് സിന്ദൂര്‍: ജയ്ഷെ തലവന്‍ മസ്ഊദ് അസ്ഹറിന്റെ സഹോദരനും കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഓപറേഷന് സിന്ദൂറിനിടെ കൊല്ലപ്പെട്ടവരില്‍ ജയ്ഷെ തലവന്‍ മസ്ഊദ് അസ്ഹറിന്റെ സഹോദരന് അബ്ദുല്‍ റഊഫ് അസ്ഹറും. ജയ്ഷെ മുഹമ്മദ് സുപ്രിം കമാന്‍ഡറായ അബ്ദുല്‍ റഊഫ് അസ്ഹര്‍ 1999ലെ കാണ്ഡഹാര്‍ വിമാനം റാഞ്ചലിന്റെയും പാര്‍ലമെന്റ് ആക്രമണത്തിന്റേയും മുഖ്യ സൂത്രധാരനാണ്. ഓപറേഷന് സിന്ദൂറില്‍ പരുക്കേറ്റ ഇയാള്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ആക്രമണത്തില്‍ പരിക്കേറ്റ ഇയാള്‍ പാകിസ്താനിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ബഹാവല്‍പുരില്‍ ഇന്ത്യന്‍ നടത്തിയ ആക്രമണത്തിലാണ് അബ്ദുല്‍ റഊഫിന് ഗുരുതര പരിക്കേറ്റത്.
ആക്രമണത്തില്‍ തന്റെ കുടുംബത്തിലെ 10 അംഗങ്ങളും നാല് അടുത്ത കൂട്ടാളികളും കൊല്ലപ്പെട്ടതായി ജയ്ശെ മുഹമ്മദ് തലവനായ മസ്ഊദ് അസ്ഹര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മൂത്ത സഹോദരിയും ഭര്‍ത്താവും, അനന്തരവനും ഭാര്യയും, മറ്റൊരു മരുമകളും, കുടുംബത്തിലെ അഞ്ച് കുട്ടികളും കൊല്ലപ്പെട്ടെന്നായിരുന്നു അസ്ഹറിന്റേതെന്ന് പറഞ്ഞ് പുറത്തു വന്ന പ്രസ്താവനയിലുണ്ടായിരുന്നത്. 2019ല്‍, ഐക്യരാഷ്ട്രസഭ അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്കിയ തിരിച്ചടിയില്‍ നൂറിലേറെ ഭീകരര്‍ കൊല്ലപ്പെട്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞു. സ്ഥിതിഗതികള്‍ വഷളാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും അതേസമയം, പാകിസ്താന് പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
ജമ്മുകശ്മിരിലെ പഹല്‍ഗാമില്‍ കുടുംബത്തോടൊപ്പമെത്തിയ വിനോദ സഞ്ചാരികളെ ഏപ്രില്‍ 22നു കൂട്ടക്കൊലചെയ്ത ഭീകരര്‍ക്ക് കൃത്യം പതിനഞ്ചാം ദിവസമായിരുന്നു ഇന്ത്യയുടെ അതിശക്ത തിരിച്ചടി. ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യയുടെ നാവിക, കര, വ്യോമസേനകള്‍ ഒന്നിച്ച് നടത്തിയ ആക്രമണത്തില്‍പാക് അധീന കശ്മിരിലെ ഭീകര ക്യാംപുകള്‍ തന്നെയാണ് തകര്‍ത്തതെന്ന് തെളിയിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കേന്ദ്രങ്ങള്‍ പൂര്‍ണമായും തകര്‍ന്നുവെന്ന് ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാം. കൊളറാഡോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മസാര്‍ ടെക്നോളജീസ് ആണ് ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
പഹല്‍ഗാമില്‍ പുരുഷന്മാരെ തെരഞ്ഞുപിടിച്ച് ഭീകരര്‍ വെടിവച്ചുകൊന്നതോടെ വിധവകളായ രണ്ട് ഡസനോളം വനിതകള്‍ക്കുള്ള ആദരവായി 'ഓപറേഷന് സിന്ദൂര്‍' എന്ന പേരില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ലഷ്കര്‍ കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടിരുന്നു.
Among those killed in India’s recent Operation Sindoor was Abdul Rauf Asghar, the brother of Jaish-e-Mohammed chief Masood Azhar and the group's supreme commander.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

"ഇസ്റാഈൽ, മാധ്യമപ്രവർത്തകരുടെ കൊലയാളി ": ഇറാൻ സ്റ്റേറ്റ് ടിവി ആക്രമണത്തിന് പിന്നാലെ ഇറാന്റെ രൂക്ഷ വിമർശനം
International
• 3 days ago
സാങ്കേതിക തകരാറെന്ന് സംശയം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
National
• 3 days ago
തുടർച്ചയായ ആക്രമണങ്ങൾ; ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; വിദ്യാർത്ഥികളും സംഘത്തിൽ
International
• 3 days ago
ഇസ്റാഈലിന് വഞ്ചനാപരമായ ലക്ഷ്യങ്ങൾ; ഇറാൻ ആക്രമണത്തിന് പിന്നിൽ സമഗ്രമായ ഉദ്ദേശ്യമെന്ന് തുർക്കി പ്രസിഡന്റ്
International
• 3 days ago
റോഡിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്നും ഒരു ശബ്ദം; ബുള്‍ഡോസറില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്: വീഡിയോ വൈറല്‍
Saudi-arabia
• 3 days ago
ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17-6-2025) അവധി
Kerala
• 3 days ago
ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു
International
• 3 days ago
ഐപിഎല്ലിനിടെ ഫ്ലഡ്ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ക്രിക്കറ്റ് ഫാൻസ്
International
• 3 days ago
ഇറാന്-ഇസ്റാഈല്‍ സംഘര്‍ഷത്തില്‍ കുടുങ്ങി സിഐഎസ് രാജ്യങ്ങളിലേക്ക് പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം
uae
• 3 days ago
ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്
International
• 3 days ago
നിർബന്ധിത മതപരിവർത്തന പരാതി; മലയാളി പാസ്റ്ററടക്കം ഉത്തർപ്രദേശിൽ രണ്ടുപേർ അറസ്റ്റിൽ
National
• 3 days ago
വേനലവധി ആഘോഷമാക്കാൻ 'സമ്മർ വിത് ലുലു' കാംപയിന് യു.എ.ഇയിൽ തുടക്കമായി
uae
• 3 days ago
ബൈക്കിന്റെ ടാങ്കിൽ യുവതിയെ ഇരുത്തി യാത്ര; വൈറൽ വീഡിയോയ്ക്ക് വൻ പിഴ
National
• 3 days ago
തത്സമയ സംപ്രേക്ഷണത്തിനിടെ ഇറാന്റെ സ്റ്റേറ്റ് ടിവി സ്റ്റുഡിയോയിൽ ഇസ്റാഈൽ മിസൈൽ ആക്രമണം
International
• 3 days ago
ഇസ്റാഈൽ മുന്നറിയിപ്പ്: ടെഹ്റാനിൽ നിന്ന് ജനങ്ങൾ ഒഴിയണം; സൈനിക നടപടികൾ ഉടൻ
International
• 3 days ago
ഇസ്റാഈൽ-ഇറാൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് എസ്സിഒയിൽ വിള്ളൽ സൃഷ്ടിക്കുന്നു
National
• 3 days ago
സച്ചിനൊന്നുമല്ല, പന്തെറിയാൻ ഏറ്റവും ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെ: ജെയിംസ് ആൻഡേഴ്സൺ
Cricket
• 3 days ago
താമരശ്ശേരി ചുരത്തിൽ മണ്ണിളകി മരം വീഴാറായ നിലയിൽ; വാഹന നിയന്ത്രണം ഏർപ്പെടുത്തി
Kerala
• 3 days ago
പോസ്റ്റിട്ടെന്ന നോട്ടിഫിക്കേഷന്‍ കിട്ടിയ ഉടന്‍ അവധി ഉണ്ടോയെന്ന് നോക്കാനാണോ എത്തിയത്....കനത്ത മഴയുള്ള ദിവസം ഉറപ്പായും അവധി തരാം കേട്ടോ.... ; ഫേസ്ബുക്ക് പോസ്റ്റുമായി ആലപ്പുഴ കലക്ടര്‍
Kerala
• 3 days ago
ഓപ്പറേഷന് ഡി-ഹണ്ട്: ലഹരിവിരുദ്ധ ഓപ്പറേഷനില്‍ ഇന്നലെ മാത്രം 103 കേസുകള്‍, 112 പേര് അറസ്റ്റില്‍
Kerala
• 3 days ago
ജിസിസി ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം ലഭിച്ചു, ഉടന്‍ നടപ്പാക്കും; യുഎഇ സാമ്പത്തിക കാര്യ മന്ത്രി
uae
• 3 days ago
ഇറാനിയൻ ഭരണകൂടത്തെ അട്ടിമറിക്കാൻ ഇസ്റാഈലിന്റെ തന്ത്രങ്ങൾക്ക് കഴിയുമോ ?
International
• 3 days ago
ബേക്കറിയിൽ നിന്ന് വാങ്ങിയ പരിപ്പുവട കഴിച്ച് പാതിയായപ്പോൾ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്; ആരോഗ്യവകുപ്പ് കട പൂട്ടി
Kerala
• 3 days ago