
എസ്.എസ്.എൽ.സി സേ പരീക്ഷ അവസരം: മെയ് 12 മുതൽ രജിസ്ട്രേഷൻ

തിരുവനന്തപുരം: 2025ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാനത്ത് 99.5 ശതമാനം വിജയം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.19 ശതമാനം കുറവാണ് ഈ വർഷത്തെ വിജയശതമാനം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരത്ത് വച്ചാണ് ഫലപ്രഖ്യാപനം നടത്തിയത്.
എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠനത്തിന് യോഗ്യത നേടാത്ത റെഗുലർ വിഭാഗം വിദ്യാർഥികൾക്കായി 'സേ' പരീക്ഷ മെയ് 28 മുതൽ ജൂൺ 2 വരെ നടക്കും. ജൂൺ അവസാന വാരം ഫലം പ്രഖ്യാപിക്കും. പരമാവധി മൂന്ന് വിഷയങ്ങൾക്കാണ് വിദ്യാർഥികൾക്ക് 'സേ' പരീക്ഷ എഴുതാൻ അവസരം ലഭിക്കുക. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് മെയ് 12 മുതൽ 17 വരെ ഓൺലൈനായി അപേക്ഷിക്കാം.
മൊത്തം 4,27,020 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 4,24,583 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 61,449 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. 2331 സ്കൂളുകൾ നൂറ് ശതമാനം വിജയം നേടി. ഇതിൽ 1034 എയ്ഡഡ്, 856 സർക്കാർ, 441 അൺഎയ്ഡഡ് സ്കൂളുകളും ഉൾപ്പെടുന്നു.
നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തിയത് സർക്കാർ വിഭാഗത്തിൽ ജി.ബി.എച്ച്.എസ്.എസ് തിരൂർ (728), എയ്ഡഡ് വിഭാഗത്തിൽ എ.കെ.എൻ. എച്ച്.എസ്.എസ് കോട്ടൂർ (1,455), അൺഎയ്ഡഡ് വിഭാഗത്തിൽ സെന്റ് ജോസഫ് മോഡൽ എച്ച്.എസ്.എസ് കുരിയച്ചിറ (242) എന്നിവയാണ്.
എയ്ഡഡ് വിഭാഗത്തിൽ ഏറ്റവും കുറഞ്ഞ വിജയശതമാനം (66.67%) വി.കെ.എൻ.എം.വി.എച്ച്.എസ്.എസ് വയ്യാറ്റുപുഴയും, സർക്കാർ വിഭാഗത്തിൽ ഏറ്റവും കുറഞ്ഞ വിജയശതമാനം (73.68%) ഗവ. എച്ച്.എസ്. കരിക്കകവുമാണ്.
ഗൾഫിൽ 7 പരീക്ഷാ കേന്ദ്രങ്ങളിൽ 681 വിദ്യാർഥികൾ പരീക്ഷ എഴുതി, 675 പേർ യോഗ്യത നേടി (99.12%). ഗൾഫിലെ 4 കേന്ദ്രങ്ങൾ നൂറ് ശതമാനം വിജയം കൈവരിച്ചു. ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിൽ 447 പേർ പരീക്ഷ എഴുതി, 428 പേർ യോഗ്യത നേടി (95.75%). ലക്ഷദ്വീപിലെ 4 കേന്ദ്രങ്ങളും നൂറ് ശതമാനം വിജയം നേടി.
ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 48 കേന്ദ്രങ്ങളിൽ 3,055 വിദ്യാർഥികൾ പങ്കെടുത്തതിൽ 3,039 പേർ യോഗ്യത നേടി (99.48%). 429 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. എസ്.എസ്.എൽ.സി ഹിയറിങ് ഇംപേർഡ് വിഭാഗത്തിൽ 207 പേർ പരീക്ഷ എഴുതിയതിൽ 206 പേരും, ടി.എച്ച്.എസ്.എൽ.സി ഹിയറിങ് ഇംപേർഡ് വിഭാഗത്തിൽ 12 പേരും യോഗ്യത നേടി.
പ്രൈവറ്റ് പുതിയ സ്കീം എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 68 പേരിൽ unformatted 46 പേർ യോഗ്യത നേടി (67.65%). പഴയ സ്കീമിൽ 6 പേർ പരീക്ഷ എഴുതിയതിൽ 4 പേർ യോഗ്യത നേടി (66.67%). തൃശൂർ കേരളകലാമണ്ഡലം ആർട്ട് ഹയർസെക്കന്ററി സ്കൂളിൽ നടന്ന എ.എച്ച്.എസ്.എൽ.സി പരീക്ഷ എഴുതിയ 66 പേരും ഉപരിപഠനത്തിന് യോഗ്യത നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിനിടെ രാജ്ഭവനിലെ അറ്റ് ഹോം വിരുന്ന് ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
Kerala
• 2 days ago
നാഗാലാന്റ് ഗവർണർ ലാ ഗണേശൻ അന്തരിച്ചു
National
• 2 days ago
'ചര്‍ച്ചയില്‍ ധാരണയായില്ലെങ്കില്‍ റഷ്യ കനത്ത സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും'; പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പേ ഭീഷണിയുമായി ട്രംപ്
International
• 2 days ago
വിസാ നിയമങ്ങളില്‍ വമ്പന്‍ പരിഷ്കാരങ്ങളുമായി കുവൈത്ത്; ഈ രാജ്യത്ത് നിന്നുള്ളവര്‍ക്കുള്ള പ്രവേശന വിലക്ക് തുടരും
Kuwait
• 2 days ago
ഡൽഹിയിൽ ഹുമയൂൺ ഖബറിടത്തിന് സമീപമുള്ള ദർഗയുടെ ഭിത്തി തകർന്നുവീണ് അഞ്ച് മരണം
National
• 2 days ago
മഴ മുന്നറിയിപ്പില്‍ മാറ്റം: ശക്തമായ മഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 days ago
ഇന്റര്‍പോള്‍ അന്വേഷിക്കുന്ന 'മോസ്റ്റ് വാണ്ടഡ്' ചൈനീസ് ക്രിമിനലിനെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്
uae
• 2 days ago
ജമ്മുകശ്മീരിലെ മേഘവിസ്‌ഫോടനം: മരണം 60 ആയി, 500ലേറെ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം
National
• 2 days ago
റൊണാള്‍ഡോ ഇന്ത്യയിലേക്ക്; പക്ഷേ കളിക്കുക കേരളത്തിലല്ല, ഈ സംസ്ഥാനത്ത്!
Football
• 2 days ago
'ഞാന്‍ സംസാരിക്കാം, വേണ്ട ഞാന്‍ സംസാരിച്ചോളാം'; യു.പി നിയമസഭയില്‍ ബിജെപി എംഎല്‍എമാര്‍ തമ്മില്‍ തര്‍ക്കം; പരിഹസിച്ച് അഖിലേഷ് യാദവ്
National
• 2 days ago
അജ്മാനിലെ റോഡുകളിലും പൊതുനിരത്തുകളിലും ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നിരോധനം
uae
• 2 days ago
ശക്തമായ മഴയത്ത് ദേശീയപാതയില്‍ കുഴിയടയ്ക്കല്‍
Kerala
• 2 days ago
ഒറ്റപ്പാലത്ത് തൊഴുത്തില്‍ കെട്ടിയ പശുക്കള്‍ പിടയുന്നതു കണ്ട് നോക്കിയപ്പോള്‍ ജനനേന്ദ്രിയത്തിലടക്കം മുറിവുകള്‍; മൂന്ന് പശുക്കള്‍ക്കു നേരെ ആക്രമണം
Kerala
• 2 days ago
പാണ്ടിക്കാട് നിന്നും തട്ടിക്കൊണ്ടുപോയ യുവപ്രവാസിയെ മോചിപ്പിച്ചത് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ; പൊലിസ് പടിയിലായവരില്‍ മുന്‍ മാനേജരും
Kerala
• 2 days ago
കൊച്ചിയില്‍ ഫ്ളാറ്റില്‍ വനിത ഡോക്ടര്‍ മരിച്ച നിലയില്‍
Kerala
• 2 days ago
ജലനിരപ്പ് ഉയരുന്നു; വിവിധ നദികളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 days ago
ബന്ദിപ്പൂര്‍ വനത്തില്‍ കാട്ടാനക്ക് മുന്നില്‍ സെല്‍പിയെടുക്കാന്‍ ശ്രമിച്ചയാള്‍ക്ക് 25,000 രൂപ പിഴ
National
• 2 days ago
കൊടൈക്കനാലിലേക്കു അഞ്ചു ബൈക്കുകളില്‍ അഞ്ചുപേരുടെ യാത്ര; യാത്രയ്ക്കിടെ കാട്ടുപന്നി കുറെകെ ചാടി, യുവാവിന് ദാരുണാന്ത്യം
Kerala
• 2 days ago
'അമ്മ'യെ നയിക്കാന്‍ വനിതകള്‍; ശ്വേത മേനോന് പ്രസിഡന്റ്,ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്
Kerala
• 2 days ago
സംസ്ഥാനത്ത് കൊടും കുറ്റവാളികള്‍ക്ക് സംരക്ഷണം കിട്ടുന്നുവെന്ന് സിപിഐ; കൊടി സുനിയെ പോലുള്ളവര്‍ക്ക് ജയില്‍ വിശ്രമ കേന്ദ്രം
Kerala
• 2 days ago
ശക്തമായ മഴ കാരണം പൊന്മുടിയിലേക്കുള്ള സന്ദര്‍ശനം നിരോധിച്ചു
Kerala
• 2 days ago