HOME
DETAILS

പരിഷ്‌കരിച്ച സേവനങ്ങള്‍ക്ക് തുടക്കം; ഇനി മുതല്‍ ന്യൂജെന്‍ 112- മാറ്റങ്ങള്‍ അറിയാം

  
Web Desk
August 15 2025 | 08:08 AM

Kerala Launches Upgraded 112 Emergency Services

 

തിരുവനന്തപുരം: അടിയന്തര സേവനങ്ങള്‍ക്കുള്ള ടോള്‍ ഫ്രീ നമ്പറായ 112ലെ പരിഷ്‌കരിച്ച സേവനങ്ങള്‍ ഇന്നു മുതല്‍ ലഭ്യമാവും. പൊലിസ് ആസ്ഥാനത്ത് രാവിലെ മുഖ്യമന്ത്രി പിണറായി വിജയനാണ് തുടക്കം കുറിച്ചത്. പൊലീസ്, ഫയര്‍ഫോഴ്സ്, ആംബുലന്‍സ് എന്നിങ്ങനെ അടിയന്തര സേവനങ്ങള്‍ക്കു വിളിക്കാനുള്ള നമ്പരാണ് 112.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ സേവനത്തിന്റെ ലഭ്യത വര്‍ധിപ്പിക്കുകയും അതിവേഗ പ്രതികരണവുമായാണ് പുതിയ തലമുറ 112 ലക്ഷ്യമിടുന്നത്. പുതിയ വേര്‍ഷന്‍ ഇആര്‍എസ്എസ് നിലവില്‍ വരുന്നതോടെ നിലവിലുള്ളതിനേക്കാളും മൂന്ന് മിനിറ്റോളം സമയം റെസ്പോണ്‍സ് ടൈമില്‍ കുറവ് വരുത്താന്‍ കഴിയുമെന്നാണ് പൊലീസ് പറയുന്നത്.

കേരള പൊലീസ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ്

പരിഷ്‌കരിച്ച 112 സേവനങ്ങള്‍ക്ക് ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചു.

പോലീസ്, ഫയര്‍, ആംബുലന്‍സ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങള്‍ക്കും വിളിക്കാവുന്ന നമ്പരാണ് 112.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ സേവനത്തിന്റെ ലഭ്യത വര്‍ധിപ്പിക്കുകയും അതിവേഗ പ്രതികരണവുമാണ് പുതിയ തലമുറ 112 ലക്ഷ്യമിടുന്നത്.

പുതിയ വേര്‍ഷന്‍ ഇ ആര്‍ എസ് എസ് നിലവില്‍ വരുന്നതോടെ നിലവിലുള്ളതിനേക്കാളും മൂന്ന് മിനിറ്റോളം സമയം റെസ്‌പോണ്‍സ് ടൈമില്‍ കുറവ് വരുത്താന്‍ കഴിയും .

 

പരിഷ്‌കരിച്ച ERSSന്റെ സവിശേഷതകള്‍

a) നിലവില്‍ പൊതുജനങ്ങള്‍ക്ക് പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ആശയവിനിമയ സംവിധാനങ്ങളായ Call, SoS, SMS, ഇമെയില്‍ സംവിധാനങ്ങള്‍ക്ക് പുറമെ whatsapp , Web request , chat Bot എന്നിവ മുഖേനയും പരാതികള്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള സൗകര്യവും പുതിയ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

b) LBS (Location Based Service), ELS (Emergency Location Service) സംവിധാനം ഉപയോഗിച്ച് പരാതിക്കാരന്‍ പറയാതെ തന്നെ അദ്ദേഹത്തിന്റെ ലൊക്കേഷന്‍ തത്സമയം തിരിച്ചറിയാന്‍ കഴിയുകയും അതുവഴി എത്രയും വേഗം പോലീസ് സഹായം നല്‍കാന്‍ സാധിക്കുകയും ചെയ്യും.

c) തടസ്സമില്ലാതെ ആശയ വിനിമയം നടത്തുന്നതിനായി മുഴുവന്‍ പോലീസ് വാഹനങ്ങളിലും ടാബ് ലെറ്റ് കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ജി പി എസ് സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

d) അടിയന്തര ഘട്ടങ്ങളില്‍ മറ്റുള്ളവരെ അറിയിക്കുന്നതിനും നിര്‍ണായക സാഹചര്യങ്ങളില്‍ വേഗത്തില്‍ സഹായം സാധ്യമാക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന IoT സുരക്ഷാ ഉപകരണങ്ങള്‍ ERSS സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുവാന്‍ സാധിക്കുന്നതാണ്.

e) മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പരാതികള്‍ സ്വീകരിക്കുന്നതിനും ആവശ്യമെങ്കില്‍ ലഭിച്ച പരാതികള്‍ മറ്റു സംസ്ഥാനത്തേക്കു കൈമാറുവാനും സാധിക്കും.

f) 112 ഇന്ത്യ ആപ്ലിക്കേഷന്‍ മുഖാന്തിരം ലഭ്യമാക്കിയിരിക്കുന്ന TRACK ME സംവിധാനം ഉപയോഗിച്ച് പോലീസുമായി നിരന്തരം ബന്ധപ്പെടാവുന്നതും ആവശ്യഘട്ടത്തില്‍ പോലീസ് സേവനം ഉറപ്പു വരുത്താവുന്നതുമാണ്. ഇതിനായി 112 ഇന്ത്യ ആപ്പ് സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. യാത്ര പോകുന്ന അവസരത്തിലും ഒറ്റക്ക് ആയിരിക്കുമ്പോഴുള്ള സാഹചര്യത്തിലും പൊതു ജനങ്ങള്‍ക്ക് ഈ സേവനം ഉപയോഗിക്കാവുന്നതാണ്.

കേരളത്തില്‍ എവിടെ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേയ്ക്കാവും കാള്‍ എത്തുന്നത്. ഉദ്യോഗസ്ഥര്‍ അതിവേഗം വിവരങ്ങള്‍ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിനു സമീപമുള്ള പോലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറും.

ജിപിഎസ് സഹായത്തോടെ ഓരോ പോലീസ് വാഹനവും എവിടെയുണ്ടെന്ന് കണ്‍ട്രോള്‍ റൂമില്‍ അറിയാനാകും. ആ വാഹനത്തില്‍ ഘടിപ്പിച്ച ടാബിലേയ്ക്കാണ് സന്ദേശമെത്തിക്കുന്നത്. ഇതനുസരിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അതിവേഗം പ്രവര്‍ത്തിക്കാം.

ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവര്‍ത്തന രഹിതമായിരിക്കുന്നതോ ആയ നമ്പരുകളില്‍ നിന്നു പോലും 112 എന്ന നമ്പറിലേയ്ക്ക് വിളിക്കാം. മൊബൈല്‍ ഫോണുകളില്‍ നിന്നും ലാന്‍ഡ് ഫോണില്‍ നിന്നും ഈ സൗകര്യം ലഭ്യമാണ്. പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍ ആപ്പിലെ SoS ബട്ടണ്‍ വഴിയും ഈ സേവനം പ്രയോജനപ്പെടുത്താം.

 

 

 

Kerala has rolled out enhanced services for the toll-free emergency number 112, covering police, fire, and ambulance assistance. Chief Minister Pinarayi Vijayan inaugurated the upgraded system at the Police Headquarters this morning.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

അവാര്‍ഡ് വാങ്ങാന്‍ കാത്തു നില്‍ക്കാതെ ജസ്‌ന പോയി; കോഴികള്‍ക്ക് തീറ്റ കൊടുക്കുന്നതിനിടെ പാമ്പുകടിയേറ്റാണ് ജസ്‌നയുടെ മരണം

Kerala
  •  a day ago
No Image

വിഎസിനെ ഓര്‍മിച്ച് മകന്‍ അരുണ്‍കുമാര്‍; 'ഒരു സ്വാതന്ത്ര്യ സമരസേനാനിയുടെ മകന് അഭിമാനിക്കാവുന്ന ദിവസം' 

Kerala
  •  2 days ago
No Image

നെഹ്റു ഇല്ല, ​ഗാന്ധിജിക്ക് മുകളിൽ സവർക്കർ: പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന പോസ്റ്റർ വിവാദത്തിൽ; മന്ത്രാലയത്തിന്റെ ചുമതല ഹർദീപ് സിംഗ് പുരിക്കും സഹമന്ത്രി സുരേഷ് ഗോപിയ്ക്കും; വ്യാപക വിമർശനം

National
  •  2 days ago
No Image

ആലപ്പുഴ എക്സ്പ്രസ് ട്രെയിനിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം: ശുചിമുറിയിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

Kerala
  •  2 days ago
No Image

റെയില്‍വേയുടെ പ്രത്യേക മുന്നറിയിപ്പ്; ടിക്കറ്റില്ലാതെ ഇനി യാത്ര വേണ്ട - ഓണക്കാലത്ത് യാത്ര ചെയ്യുന്നവരും ജാഗ്രതൈ 

Kerala
  •  2 days ago
No Image

കൊയിലാണ്ടി തോരായിക്കടവ് പാലം തകർന്നു വീണ സംഭവം: മുൻവിധിയോടെ ഒന്നും പറയുന്നില്ല; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Kerala
  •  2 days ago
No Image

നിറമില്ലാത്ത പൂമ്പാറ്റകൾക്കും പറക്കേണ്ടേ മന്ത്രി സാറേ... ആഘോഷങ്ങളിലെ യൂനിഫോം; വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനത്തോട് വിയോജിപ്പ് 

Kerala
  •  2 days ago
No Image

പഴയ ടിവിയും വാഷിംഗ് മെഷീനും എടുക്കാനുണ്ടോ..? ആക്രിക്കടയിലേക്ക് മിനക്കെടാതെ; ഹരിതകർമസേന ഇ-മാലിന്യ പദ്ധതി; മുന്നിൽ ആലപ്പുഴ ന​ഗരസഭ

Kerala
  •  2 days ago
No Image

ആര്‍.എസ്.എസിനെ വാഴ്ത്തിപ്പാടി പ്രധാനമന്ത്രിയുടെ സ്വാതന്ത്രദിന പ്രസംഗം; നൂറു വര്‍ഷത്തെ രാഷ്ട്ര സേവനം സമാനതകളില്ലാത്തതെന്ന്

National
  •  2 days ago