ആരോഗ്യവകുപ്പ് പരിശോധന നടത്തി
കൊടുങ്ങല്ലൂര്‍: നഗരത്തിലെ ക്രാഫ്റ്റ് ആശുപത്രിയില്‍ ആരോഗ്യവകുപ്പിന്റെ വിദഗ്ദസംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയതായി സൂചന.
വിദേശികള്‍ ഉള്‍പ്പടെയുള്ളവര്‍ വന്ധ്യതാ നിവാരണ ചികിത്സക്ക് വിധേയരാകുന്ന ആശുപത്രിയില്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗനിര്‍ണ്ണയ മുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വന്നിരുന്നതായി പരിശോധനയില്‍ കണ്ടെത്തി.
ഇത്തരത്തിലുള്ള ടെസ്റ്റിന് ഉപയോഗിച്ചു വന്നിരുന്ന സ്കാനിംഗ് മെഷീന് ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.
ഇവ ഇന്ന് കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ആശുപത്രിയില്‍ ചികിത്സ സംബന്ധിച്ചുള്ള രേഖകള്‍ സൂക്ഷിക്കുന്നതിലും വീഴ്ച്ച വരുത്തിയിട്ടുള്ളതായി അന്വേഷണ സംഘം കണ്ടെത്തി.
തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നിര്‍ദ്ദേശ പ്രകാരം അരോഗ്യ വിദഗ്ദര്‍ ഉള്‍പ്പെട്ട സംഘമാണ് ക്രാഫ്റ്റ് ആശുപത്രിയില്‍ റെയ്ഡ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."