
ചരിത്രത്തിൽ ഇടം നേടി ട്രംപിന്റെ സഊദി സന്ദർശനം: ഗസ യുദ്ധം അവസാനിപ്പിക്കാനും ബന്ദി മോചനത്തിനും അമേരിക്കയുമായി ധാരണയിലെത്തിയതായി സഊദി അറേബ്യ

റിയാദ്: യുദ്ധം അവസാനിപ്പിക്കലും എല്ലാ ബന്ദികളെയും മോചിപ്പിക്കലുമടക്കം ഗസ്സ വിഷയത്തിൽ സഊദി അറേബ്യയും അമേരിക്കയും യോജിപ്പിലെത്തിലെത്തിയതായി സഊദി വിദേശകാര്യ അമീർ ഫൈസൽ ബിൻ ഫർഹാൻ. റിയാദിൽ ബുധനാഴ്ച ഗൾഫ്-യു.എസ് ഉച്ചകോടിക്ക് ശേഷം വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഡോണൾഡ് ട്രംപ് പങ്കെടുത്ത റിയാദിൽ ചേർന്ന ഗൾഫ് അമേരിക്കൻ ഉച്ചകോടി സഊദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഉദ്ഘാടനം ചെയ്തു. ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയും ഗൾഫ് രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കാനും ധാരണയിലെത്തി.
മേഖലയിലെ അസ്ഥിരതക്ക് പരിഹാരം കാണാൻ രാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കാൻ ഗൾഫ്-യുഎസ് ഉച്ചകോടി ആഹ്വാനം ചെയ്തു. യുദ്ധം അവസാനിപ്പിക്കാൻ ഒരുമിച്ച് നിൽക്കണമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപും യുദ്ധം അവസാനിപ്പിക്കാൻ യുഎസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് സഊദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും പറഞ്ഞു.
എത്രയും വേഗം വെടിനിർത്തൽ കരാറിൽ എത്തിച്ചേരേണ്ടതുണ്ട്. വെടിനിർത്തൽ കരാർ ഇല്ലാതെ ഗസ്സ മുനമ്പിലേക്ക് സഹായം എത്തിക്കൽ ബുദ്ധിമുട്ട് നിറഞ്ഞതാണ്. വെടിനിർത്തൽ കരാർ എന്ന ഉപാധിയിൽ അമേരിക്കൻ ബന്ദിയെ മോചിപ്പിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നതെന്നും സഊദി വിദേശകാര്യ അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. നിരുപാധികം ഗസ്സയിലേക്ക് മാനുഷിക സഹായം അനുവദിക്കേണ്ടതുണ്ട്. അതിന് ഗസ്സയിൽ എത്രയും വേഗം വെടിനിർത്തൽ നടപ്പാവണം. ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെക്കേണ്ടതിന്റെയും മുനമ്പിലെ ജനങ്ങള്‍ക്ക് തടസ്സമില്ലാതെ സഹായം എത്തിക്കേണ്ടതിന്റെയും ആവശ്യകത സഊദി തുടർച്ചയായി ആവശ്യപ്പെടുകയാണ്. അടിസ്ഥാനപരവും അടിയന്തിരവുമായ ആവശ്യമാണിത്, ഡൊണാൾഡ് ട്രംപിെൻറ ഭരണകൂടം ഇക്കാര്യത്തിൽ ധീരമായ തീരുമാനങ്ങൾ എടുക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും സഊദി വിദേശകാര്യ മന്ത്രി പറഞ്ഞു. വെടിനിര്‍ത്തല്‍ ഇല്ലെങ്കില്‍ ഗാസയിലെ പലസ്തീന്‍ ജനത ഭീഷണിയിലും ദുരിതത്തിലും തുടരും. യാതൊരു നിയന്ത്രണങ്ങളോ വ്യവസ്ഥകളോ ഇല്ലാതെ ഗാസയില്‍ സഹായം എത്തിക്കണം. മുന്‍ഗണന സ്ഥിരമായ വെടിനിര്‍ത്തലിനായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി, കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹ്മദ് അൽ സബാഹ്, അബൂദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ്, ഒമാൻ ഉപപ്രധാനമന്ത്രി അസാദ് ബിൻ താരിഖ് അൽ സായിദ്, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ എന്നിവർ ഗൾഫ് അമേരിക്കൻ ഉച്ചകോടിയിൽ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റെയിൽവെ സ്റ്റേഷനിൽ വെച്ച് മക്കൾക്ക് വിഷം കൊടുത്ത് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; മൂന്ന് കുട്ടികൾ മരിച്ചു
National
• 5 hours ago
കറന്റ് അഫയേഴ്സ്-14-05-2025
PSC/UPSC
• 6 hours ago
മുസ്‌ലിംകളിൽ വിഘടനവാദം ആരോപിക്കുന്ന ഗുരുതരമായ പ്രവൃത്തി, അപമാനകരം, തനി തറ ഭാഷ'; സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബി.ജെ.പി മന്ത്രിക്കെതിരേ കടുത്ത നിലപാടുമായി കോടതി
National
• 6 hours ago
മാലിയിൽ സൈനിക ഭരണകൂടത്തിന്റെ കടുത്ത നീക്കം: എല്ലാ രാഷ്ട്രീയ പാർട്ടികളും പിരിച്ചുവിട്ടു
International
• 6 hours ago
കെമിക്കൽ പ്ലാന്റിൽ സ്ഫോടനം: താമസക്കാർ വീടിനുള്ളിൽ തുടരാൻ നിർദേശം, ആയിരങ്ങൾക്ക് മുന്നറിയിപ്പ്
International
• 6 hours ago
ഉപരോധം പിൻവലിക്കുമെന്ന് പ്രഖ്യാപനം, സിറിയയിൽ ആഘോഷം, അമേരിക്കയും സിറിയയും ഇനി കൂട്ടുകാർ; ഇരു രാഷ്ട്രങ്ങളുടെയും നേതാക്കൾ തമ്മിലുള്ള സമാഗമം 25 വർഷത്തിനിടെ ആദ്യം
Saudi-arabia
• 7 hours ago
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം: 2023-ലെ നിയമത്തിനെതിരെ ഹരജി , കേസ് പരിഗണിക്കുന്നത് മാറ്റിവച്ച് സുപ്രീംകോടതി
National
• 7 hours ago
പഴകിയ ഭക്ഷണ വിതരണം: വന്ദേഭാരതിന്റെ കാറ്ററിങ് സ്ഥാപനത്തിന് ലക്ഷം രൂപ പിഴ ചുമത്തി റെയിൽവേ
Kerala
• 7 hours ago
സിന്ധു നദീജല കരാർ; പാകിസ്ഥാൻ ഇന്ത്യക്ക് കത്തെഴുതി; കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യം
National
• 7 hours ago
ഓപ്പറേഷൻ സിന്ദൂർ: ബിജെപിയുടെ രാഷ്ട്രീയവത്കരണത്തിനെതിരെ കോൺഗ്രസ് രാജ്യ വ്യാപകമായി 'ജയ്ഹിന്ദ്' റാലികൾ നടത്തും
National
• 8 hours ago
തെരുവുനായ ആക്രമണം: ആറ് പേർക്ക് കടിയേറ്റു, നാട്ടുകാർ നായയെ തല്ലിക്കൊന്നു, നഗരസഭയോട് നടപടി ആവശ്യപ്പെട്ട് ജനങ്ങൾ
Kerala
• 8 hours ago
വൈദ്യുതി ബില്ലിലെ വിശദാംശങ്ങൾ മാഞ്ഞുപോകരുത്; മനുഷ്യാവകാശ കമ്മീഷൻ കെഎസ്ഇബിക്ക് നിർദേശം നൽകി
Kerala
• 9 hours ago
ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദനം; അഡ്വ. ബെയ്ലിൻ ദാസിന് ബാർ കൗൺസിൽ വിലക്ക്, കാരണം കാണിക്കൽ നോട്ടീസ്
Kerala
• 9 hours ago
അമേരിക്കൻ പ്രസിഡന്റ് ഖത്തറിൽ, സ്വീകരിച്ച് അമീർ
qatar
• 10 hours ago
മഴ മുന്നറിയിപ്പില്‍ മാറ്റം: എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 11 hours ago
ഗസ്സയിൽ ആക്രമണം ശക്തമാക്കി ഇസ്റാഈൽ, ഇന്ന് കൊന്നൊടുക്കിയത് 70ലേറെ മനുഷ്യരെ; യുഎസ്-ഇസ്റാഈൽ സഹായ പദ്ധതി തള്ളി യു.കെയും ചൈനയും റഷ്യയും
International
• 12 hours ago
ഒരു ചൈനീസ് മാധ്യമത്തിന്റെ എക്സ് അക്കൗണ്ട് കൂടി വിലക്കി ഇന്ത്യ; വിലക്ക് സിൻഹുവ വാർത്താ ഏജൻസിക്ക്
National
• 13 hours ago
വാഹനം പുറകോട്ടെടുക്കുന്നതിനിടെ അപകടം; ചികിത്സയിലിരുന്ന ഒന്നര വയസുകാരി മരിച്ചു
Kerala
• 13 hours ago
കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേം; ബി.ജെ.പി മന്ത്രിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്
National
• 10 hours ago
ഗുണ്ടാ നേതാവിന് പൊലീസ് കസ്റ്റഡിയില്‍ മട്ടന്‍ ബിരിയാണിയും, ആഡംബര കാറുകളുടെ അകമ്പടിയും; അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്ഷന്
National
• 10 hours ago
മണ്ണാര്‍ക്കാട് ബീവറേജസ് ഔട്ട്ലെറ്റ് മുന്നില്‍ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു
Kerala
• 10 hours ago