
കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേം; ബി.ജെ.പി മന്ത്രിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്

ഭുവനേശ്വർ: കേണൽ സോഫിയ ഖുറേഷിക്കെതിരെ 'ഭീകരവാദികളുടെ സഹോദരി' എന്ന് വിളിച്ച് അധിക്ഷേപിച്ച മധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്‌ക്കെതിരെ കേസ് ഫയൽ ചെയ്യാൻ മധ്യ പ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു. വിവാദ പരാമർശം വൻ പ്രതിഷേധത്തിന് ഇടയാക്കിയതിനെ തുടർന്ന് സ്വമേധയാ കേസെടുത്ത കോടതി, സംസ്ഥാന പോലീസ് മേധാവിയോട് പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) ഫയൽ ചെയ്യാൻ നിർദേശിച്ചു.
ഇന്‍ഡോറില്‍ നടന്ന സാംസ്കാരിക പരിപാടിയിൽ സംസാരിക്കവെ, തീവ്രവാദികൾ "നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം തുടച്ചുമാറ്റി, അവർക്ക് തിരികെ നൽകാൻ ഞങ്ങൾ അവരുടെ സ്വന്തം സഹോദരിയെ അയച്ചു" എന്ന് വിജയ് ഷാ പറഞ്ഞു. "അവർ ഹിന്ദുക്കളുടെ വസ്ത്രം അഴിച്ചു കൊന്നു, മോദിജി അവരുടെ സഹോദരിയെ തിരിച്ചയച്ചു. നിങ്ങളുടെ ജാതിയിലെ പെൺമക്കളെ പാകിസ്ഥാനിലേക്ക് പ്രതികാരം ചെയ്യാൻ അയയ്ക്കാമെന്ന് മോദിജി തെളിയിച്ചു," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര വനിതാ ശിശു വികസന സഹമന്ത്രി സാവിത്രി താക്കൂർ, എംഎൽഎ ഉഷ താക്കൂർ, ബിജെപിയുടെ പ്രാദേശിക നേതാക്കൾ എന്നിവർ ഉൾപ്പെട്ട സദസ്സിന് മുന്നിലാണ് ഈ വിവാദ പരാമർശങ്ങൾ നടത്തിയത്. ഓപ്പറേഷൻ സിന്ദൂരിന്റെ ബ്രീഫിംഗുകളിൽ കേണൽ സോഫിയ ഖുറേഷിയും വിംഗ് കമാൻഡർ വ്യോമിക സിംഗും സൈന്യത്തിന്റെ മുഖമായിരുന്നു.
പ്രസ്താവനയ്‌ക്കെതിരെ സൈനിക ഉദ്യോഗസ്ഥരും പ്രതിപക്ഷ പാർട്ടികളും രൂക്ഷ വിമർശനവുമായി രംഗത്തെത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു.
ആദ്യം, തന്റെ പരാമർശങ്ങൾ സന്ദർഭത്തിൽ നിന്ന് മാറ്റി റിപ്പോർട്ട് ചെയ്യപ്പെട്ടതാണെന്ന് വിജയ് ഷാ വാദിച്ചെങ്കിലും, പിന്നീട് അദ്ദേഹം ക്ഷമാപണം നടത്തി. "കേണൽ സോഫിയ ഖുറേഷി എനിക്ക് സഹോദരിയേക്കാൾ പ്രധാനമാണ്. അവർ ജാതിക്കും സമുദായത്തിനും അതീതമായി ഉയർന്ന് പ്രതികാരം ചെയ്തു. ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ, ഞാൻ പത്ത് തവണ ക്ഷമ ചോദിക്കുന്നു," അദ്ദേഹം പറഞ്ഞു.
The Kerala High Court has directed authorities to register a case against a BJP minister accused of making communal and sexist remarks against Colonel Sofiya Qureshi, a serving Indian Army officer, following a petition seeking legal action for the offensive statements.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാകിസ്ഥാനോടുള്ള നിലപാടിൽ മാറ്റില്ലെന്ന് തുർക്കി
International
• 13 hours ago
യുഎസ് സെനറ്റിൽ വാദം കേൾക്കലിനിടെ ഗസ്സയിലെ കുട്ടികൾക്കായി ശബ്ദമുയർത്തിയതിന് ബെൻ & ജെറിയുടെ സഹസ്ഥാപകനെ അറസ്റ്റ് ചെയ്തു
International
• 14 hours ago
പൊതുമരാമത്ത് വകുപ്പിൽ സാമ്പത്തിക ക്രമക്കേട്; കൊയിലാണ്ടി ഓഫീസിലെ 2 വനിതാ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Kerala
• 14 hours ago
കന്നുകാലികൾ മുതൽ വിമാനങ്ങൾ വരെ: മുൻ പ്രസിഡന്റിന്റെ കോടികളുടെ അഴിമതി കൊള്ളയിൽ ഞെട്ടി ജനങ്ങൾ; ഒടുവിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ചുളു വിലയിൽ വിറ്റ് തീർത്തു
International
• 15 hours ago
പാകിസ്ഥാനെ വിറപ്പിച്ച ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിനായി 17 രാജ്യങ്ങൾ രംഗത്ത്
National
• 15 hours ago
കൂട്ടക്കൊല ആസൂത്രണം ചെയ്ത 14-കാരന് ആയുധങ്ങൾ വാങ്ങി നൽകിയ മാതാവ് അറസ്റ്റിൽ; ടെക്സാസിൽ ഞെട്ടിക്കുന്ന സംഭവം
International
• 15 hours ago
മലമ്പുഴ ഡാമിൽ മുങ്ങിമരിച്ച സഹോദരങ്ങളുടെ മൃതദേഹങ്ങൾ ഖബറടക്കി
Kerala
• 16 hours ago
ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്: പ്രതി ബെയ്‌ലിൻ ദാസ് അറസ്റ്റിൽ
Kerala
• 16 hours ago
നിപ; പുതുതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല; സ്ഥിതി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
Kerala
• 16 hours ago
ഇന്ത്യ - പാകിസ്ഥാൻ പ്രശ്നം പരിഹരിച്ചു എന്ന് അവകാശപ്പെടുന്നില്ലെന്ന് ട്രംപ്; ചർച്ച രണ്ട് രാജ്യങ്ങൾക്കിടയിൽ മാത്രമെന്ന് ഇന്ത്യ
National
• 17 hours ago
ആണ്‍സുഹൃത്തിനോട് സംസാരിക്കുന്നത് ചോദ്യം ചെയ്തതിന് പത്തുവയസ്സുകാരനെ ചായപാത്രം കൊണ്ട് ക്രൂരമായി പൊള്ളിച്ചു; അമ്മ കാമുകനൊപ്പം ഒളിച്ചോടി
Kerala
• 17 hours ago
ജാമിയ മില്ലിയ സർവകലാശാല തുർക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ചു; രാജ്യത്തിനൊപ്പം നിലകൊള്ളുന്നുവെന്ന് പ്രഖ്യാപനം
National
• 18 hours ago
ട്രംപ് അബുദബിയിൽ: യുഎഇ-യുഎസ് നയതന്ത്രപരമായ പങ്കാളിത്തത്തിന് പുതിയ ഊർജം; മൂന്ന് ദിവസത്തെ ഗൾഫ് പര്യടനത്തിന് സമാപനം
International
• 18 hours ago
സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്: പെർമിറ്റ് പുതുക്കൽ, വിദ്യാർത്ഥി നിരക്ക് വർദ്ധിപ്പിക്കണമെന്നും ആവശ്യം
Kerala
• 19 hours ago
ഒമ്പത് ദിവസത്തെ പരിശോധന; കുവൈത്തില്‍ പിടിയിലായത് 400 ലധികം അനധികൃത താമസക്കാര്‍
Kuwait
• 21 hours ago
പേൾ വ്യൂ റെസ്റ്റോറന്റ് ആൻഡ് കഫ്റ്റീരിയയിൽ തീപിടുത്തം തീ നിയന്ത്രണവിധേയമാക്കി ദുബൈ സിവിൽ ഡിഫൻസ് ; ആളപായമില്ല
uae
• a day ago
'തപാല്‍ വോട്ടുകളിലെ തിരിമറി'; സുധാകരനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്കി തിരഞ്ഞെടുപ്പ് കമ്മീഷന്
Kerala
• a day ago
യു.എസ്.എസ്, എല്‍എസ്എസ് പരീക്ഷാഫലം; യുഎസ്എസ് പരീക്ഷയില്‍ 38,782 പേരും എല്‍എസ്എസില്‍ 30,380 പേരും സ്കോളര്‍ഷിപ്പിന് അര്‍ഹത നേടി
Kerala
• a day ago
60,000 റിയാലിൽ കൂടുതൽ വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ടുപോകുന്ന തീർത്ഥാടകർ വസ്തുക്കൾ ഡിക്ലയർ ചെയ്യണം; നിർദേശവുമായി സഊദി ഹജ്ജ് - ഉംറ മന്ത്രാലയം
Saudi-arabia
• 19 hours ago
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം
Kerala
• 20 hours ago
ഹജ്ജ് 2025: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് മക്കയിൽ എങ്ങനെ എത്തിച്ചേരാം - സഊദിയിലെത്തുന്ന തീർഥാടകർക്ക് സൗകര്യപ്രദമായ ഗതാഗത മാർഗങ്ങളെക്കുറിച്ച് അറിയാം
Saudi-arabia
• 21 hours ago