കെ.കെ വിനോദ്കുമാറിനും അപ്പുക്കുട്ടന്‍ മാസ്റ്റര്‍ക്കും സംസ്ഥാന അധ്യാപക പുരസ്‌കാരം
ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം ഹൈസ്‌കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപകന്‍ അപ്പുക്കുട്ടന്‍ മാസ്റ്റര്‍ക്ക് സംസ്ഥാന അധ്യാപക പുരസ്‌കാര ലഭിച്ചു. 26 വര്‍ഷത്തെ പ്രവര്‍ത്ത പാരമ്പര്യവും സാമൂഹ്യ സേവനവുമാണ് അപ്പുക്കുട്ടന്‍ മാസ്റ്ററെ അവാര്‍ഡിന് അര്‍ഹനാക്കിയത്. കലാമണ്ഡലം രാമന്‍ കുട്ടിയുടെ മകനാണ്.
പിതാവിന്റെ പാത പിന്തുടര്‍ന്ന് കഥകളിയിലും തന്റെതായ ഇടം കണ്ടെത്തി. പുസ്തക രചയിതാവ്, സോഷ്യല്‍ സയന്‍സ് ജില്ലാ ആര്‍.പി, ജൂനിയര്‍ റെഡ്‌ക്രോസ് സൊസൈറ്റി പ്രസിഡന്റ്, കൗണ്‍സിലര്‍. എന്നീ രംഗങ്ങളിലും അദ്ദേഹം മികവ് തെളിയിച്ചു.
കുമരംപുത്തൂര്‍ എ.യു.പി സ്‌കൂള്‍ അധ്യാപികയായ സുധയാണ് ഭാര്യ. വിദ്യാര്‍ഥികളായ ഐശ്വര്യ, വിഷ്ണു പ്രിയ എന്നിവരാണ് മക്കള്‍.
മണ്ണാര്‍ക്കാട്: വടശ്ശേരിപ്പുറം സര്‍ക്കാര്‍ യു.പി സ്‌കൂളിലെ പ്രധാനാധ്യാപകനായ കെ.കെ വിനോദ്കുമാറിന് ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് ലഭിച്ചു.
ടി.ടി.സി, ബി.എഡ്, എം.എഡ് ബിരുദങ്ങളും, ഇംഗ്ലീഷ് സാഹിത്യത്തിലും, സാമൂഹ്യ ശാസ്ത്രത്തിലും മാസ്റ്റര്‍ ബിരുദവും, സെറ്റ് യോഗ്യതയുമുണ്ട്. പ്രൈമറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി കഴിഞ്ഞ 32 വര്‍ഷമായി അധ്യാപന സേവനം ചെയ്തുവരുന്ന വിനോദ്കുമാര്‍ 2006 മുതലാണ് പ്രധാനാധ്യാപകനായത്.
മാണിക്കപ്പറമ്പ് സര്‍ക്കാര്‍ യു.പി സ്‌കൂളില്‍ ഒന്‍പതു വര്‍ഷം പ്രധാനാധ്യാപകനായി സേവനത്തിനിടയില്‍ സ്‌കൂള്‍ താലൂക്കിലെ മികച്ച യു.പി സ്‌കൂളായി തിരഞ്ഞെടുക്കപ്പെടുകയും ജില്ല പഞ്ചായത്തിന്റെ അവാര്‍ഡ് ലഭിക്കുകയും ചെയ്തു. ന
ിത്യന്യൂതന പ്രവര്‍ത്തനങ്ങള്‍ എന്ന നിലയില്‍ ഇദ്ദേഹം തുടങ്ങിവെച്ച അമ്മപാഠശാല, അനുസന്ധാന്‍, ഭോജന്‍മിത്ര, വിജ്ഞാന്‍ ശാസ്ത്ര, നിര്‍മല്‍ പ്രോക്താ കലാപൊലിക എന്നീ പ്രൊജക്ടുകള്‍ വിദ്യാലയത്തിന്റെ സമഗ്രവികസന മുന്നേറ്റത്തിന് സഹായകമായിട്ടുണ്ട്.
എലമ്പുലാശ്ശേരി കിഴക്കേകളത്തില്‍ ദേവകി അമ്മയുടെയും പരേതനായ ക്യാപ്റ്റന്‍ മാങ്ങോട്ടില്‍ മാധവന്റെയും മകനാണ്. പൊറ്റശ്ശേരി ഗവ. ഹൈസ്‌കൂളിലെ മലയാളം അധ്യാപിക ജ്യോതി വിനോദാണ് ഭാര്യ. രഞ്ജിത്. കെ വിനോദ്, ജിന്‍സി.കെ വിനോദ് മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."