ഓരി എ.എല്‍.പി സ്കൂള്‍ സംരക്ഷിക്കാന്‍ ജനകീയ കൂട്ടായ്മ
ചെറുവത്തൂര്‍: ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തനം പ്രതിസന്ധിയിലായ ഓരി എ.എല്‍.പി സ്കൂള്‍ സംരക്ഷിക്കാന്‍ ജനകീയ കൂട്ടായ്മ. സ്കൂള്‍ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംരക്ഷണ സമിതി രൂപീകരിച്ചത്. വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുക്കുകയോ അല്ലെങ്കില്‍ ബദല്‍ സംവിധാനം കാണുകയോ ചെയ്യണമെന്നതാണ് പൊതുവേ ഉയര്‍ന്ന ആവശ്യം. സുരക്ഷിതമല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് നിലവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം അടച്ചു പൂട്ടിയതിനാല്‍ കഴിഞ്ഞ ആഗസ്റ്റ് 15 മുതല്‍ ഓരി വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഓഡിറ്റോറിയത്തിലെ ഭക്ഷണ ശാലയിലാണ് കുട്ടികള്‍ പഠനം നടത്തുന്നത്. യോഗം എം.രാജഗോപാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. വിദ്യാലയം നിലനിര്‍ത്തുന്നതിനു സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂള്‍ മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് എത്തിയ സുമ.പി സ്കൂള്‍ സര്‍ക്കാറിലേക്ക് കൈമാറുന്നതിന് വിയോജിപ്പില്ലെന്ന് അറിയിച്ചു. യോഗത്തില്‍ കെ.വി രമേശന് അധ്യക്ഷത വഹിച്ചു. പി.സി സുബൈദ, പി.കെ പവിത്രന്, എ.വി രാഘവന്, കെ.പി അമ്പു, സി രാജന്, കെ വിനോദ്,പി.കെ മുരളീകൃഷ്ണന് സംസാരിച്ചു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി കെ.വി രമേശന് ചെയര്‍മാനും, സി വി രാജന് കണ്‍വീനറും, പ്രധാനാധ്യാപകന് പി.കെ മുരളീകൃഷ്ണന് ട്രഷററുമായി കമ്മിറ്റി നിലവില്‍ വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."