എടവകയില്‍ പാചകവാതക കണക്ഷന്‍ അഴിമതി സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ രാജിവച്ചു
മാനന്തവാടി: പാചക വാതക കണക്ഷന്‍ എടുത്തു നല്‍കുന്നതിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവച്ചു. എടവക ഗ്രാമ പഞ്ചായത്ത് സി.ഡി.എസ്. വൈസ് ചെയര്‍പേഴ്‌സണ്‍ റീന ജോണിയാണ് രാജി വച്ചത്. മാനന്തവാടി അര്‍ബന്‍ ബാങ്കുമായി സഹകരിച്ച് കുടുംബശ്രീ ഭാരത് ഗ്യാസ് കണക്ഷന്‍ എടുത്തു കൊടുക്കുന്ന പദ്ധതിയിലാണ് അഴിമതി ആരോപണം ഉയര്‍ന്നത്. വൈസ് ചെയര്‍പേഴ്‌സണും ഗ്രാമ പഞ്ചായത്തംഗത്തിന്റെ ഭാര്യയും സി.ഡി.എസ്. അംഗവുമായ ലിസി ജോണിക്കുമായിരുന്നു ഇതിന്റെ ചുമതല. ഇരുനൂറിലധികം കണക്ഷനുകള്‍ ഇവര്‍ എടുത്ത് നല്‍കിയിട്ടുണ്ട്. ഒരു ഉപഭോക്താവ് നല്‍കിയ 4500 രൂപ അടയ്ക്കാത്തതിനാല്‍ പരാതി പഞ്ചായത്തിന് ലഭിച്ചു. പരാതി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
മിനുട്‌സ് തിരുത്തുകയും കീറുകയും മാറ്റി ഒട്ടിച്ചതായും കണ്ടെത്തിയതോടെ കൂടുതല്‍ അന്വേഷണത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍ ഉത്തരവിടുകയായിരുന്നു. ഇത് ചര്‍ച്ച ചെയ്യാന്‍ വിളിച്ച സി.ഡി.എസ്. യോഗത്തില്‍ ചുമതല ഉണ്ടായിരുന്ന ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് വൈസ് ചെയര്‍പേഴ്‌സണ്‍ രാജി വച്ച് ഇറങ്ങി പോവുകയായിരുന്നു. പഞ്ചായത്ത് ഭരണം യു.ഡി.എഫിനാണെങ്കിലും കുടുംബശ്രീയുടെ നിയന്ത്രണം സി.പി.എമ്മിന്റെ കൈകളിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."