HOME
DETAILS
MAL
മുളയുല്‍പ്പന്ന നിര്‍മാണ കേന്ദ്രം ഉദ്ഘാടനം
backup
September 04 2016 | 21:09 PM
മാനന്തവാടി: നവീകരണ പ്രവൃത്തി പൂര്‍ത്തിയായ മാനന്തവാടി വള്ളിയൂര്‍ക്കാവിലെ ബാംബൂ കോര്‍പ്പറേഷന്റെ മുളയുല്‍പ്പന്ന നിര്‍മാണ കേന്ദ്രം ഇന്ന് പ്രവര്‍ത്തനം തുടങ്ങും. വൈകിട്ട് മൂന്നിന് സംസ്ഥാന വ്യവസായവാണിജ്യ കായിക മന്ത്രി ഇ.പി ജയരാജന് ഉദ്ഘാടനം ചെയ്യും. ഒ.ആര് കേളു എം.എല്‍.എ അധ്യക്ഷനാകും. എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്, ഐ.സി ബാലകൃഷ്ണന്, പ്രമുഖ വാസ്തു ശില്‍പ്പി പത്മശ്രീ ജി ശങ്കര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
പരിസ്ഥിതി ലോല പ്രദേശമായ വയനാടിന്റെ ടൂറിസം രംഗത്ത് പ്രകൃതിക്ക് ഇണങ്ങും വിധമുള്ള നിര്‍മാണങ്ങള്‍ക്കും മറ്റും ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ നിര്മിച്ചുനല്കാന് കഴിയുന്ന തരത്തിലേക്ക് ഈ യൂനിറ്റിനെ മാറ്റാണ് കോര്പ്പറേഷന് ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."