HOME
DETAILS

തെരുവുനായകളുടെ വന്ധ്യംകരണം ഉടന്‍ തുടങ്ങും

  
backup
September 04 2016 | 21:09 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81%e0%b4%a8%e0%b4%be%e0%b4%af%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a7%e0%b5%8d%e0%b4%af%e0%b4%82-2


 ജില്ലയില്‍ 7132 തെരുവുനായകളും 1830 വളര്‍ത്തുനായകളും


ബത്തേരി വെറ്ററനറി കോളജ് ക്ലിനിക്ക് പരിസരത്ത് പ്രത്യേക സംവിധാനമൊരുക്കും


വളര്‍ത്തു നായകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കും

കല്‍പ്പറ്റ: ജില്ലയിലെ തെരുവുനായകളുടെ വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍  ഉടന്‍ തുടങ്ങാന്‍ തീരുമാനം.  ജില്ലാ കലക്ടര്‍ ബി.എസ് തിരുമേനിയുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും പ്രത്യേക യോഗത്തിലാണ് ജില്ലയിലെ തെരുവുനായകളുടെ വംശപെരുപ്പം തടയാന്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകരാമുള്ള വന്ധ്യംകരണ നടപടികളുമായി മുന്നോട്ടുപോകാന്‍ ധാരണായായത്.
ഇതിനായി മൃഗ സംരക്ഷണ വകുപ്പിന് കീഴില്‍ ബത്തേരിയില്‍ വെറ്ററനറി കോളജ് ക്ലിനിക്ക് പരിസരത്ത് പ്രത്യേക സംവിധാനമൊരുക്കും. ഓപ്പറേഷന്‍ തിയേറ്റര്‍, അനുബന്ധ സൗകര്യങ്ങള്‍, ഡോക്ടര്‍മാര്‍, മെഡിസിന്‍ തുടങ്ങിയവക്കായി ചെലവു വരുന്ന 44.7 ലക്ഷം രൂപ ജില്ലാ പഞ്ചായത്തും മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് വഹിക്കും. തെരുവുനായ ശല്യത്തിന് നിയമാനുസൃതവും ശാശ്വതവുമായ പരിഹാരം എന്ന നിലക്കാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലയില്‍ 7132 തെരുവു നായ്ക്കളും 1830 വളര്‍ത്തുനായകളുമുണ്ടെന്നാണ് പ്രാഥമിക കണക്ക്. വളര്‍ത്ത് നായകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാണെങ്കിലും ഇതു കാര്യക്ഷമമായി നടപ്പാകാത്ത സാഹചര്യത്തില്‍ ലൈസന്‍സ് നിര്‍ബന്ധമാക്കാനും യോഗം തീരുമാനിച്ചു.
മത്സ്യ മാംസ്യവശിഷ്ടങ്ങള്‍ റോഡുകളിലും മറ്റു പൊതു സ്ഥലങ്ങളിലും തള്ളുന്നത് തെരുവ് നായക്കളുടെ വര്‍ധനവിന് കാരണമാണ്. മാലിന്യം തള്ളുവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
പൊതു ഇടങ്ങളിലും പരിസരത്തും മാലിന്യം തള്ളുവര്‍ക്കെതിരെ പൊതുജനങ്ങളും സദ്ധ സംഘടനകളും ജാഗ്രത പാലിക്കണമെും ജില്ലാ കലക്ടര്‍ അറിയിച്ചു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഇതിനെതിരേ കര്‍ശന നടപടി സ്വീകരിക്കണം.
അനധികൃത അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നതും സുരക്ഷിതമല്ലാത്ത സ്ഥലത്ത് അറവു നടത്തുന്നതും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നിയന്ത്രിക്കണം. ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്‌കരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണം.
നായ്ക്കളുടെ വന്ധ്യംകരണത്തിന്  ബത്തേരിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതുവരെ വെറ്ററനറി യൂനിവേഴ്‌സിറ്റിയിലെ മൊബൈല്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ഉപയോഗിക്കുന്നതിന്റെ സാധ്യത പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago