വീല്‍ചെയര്‍ സൗഹൃദ മസ്ജിദ് ഉദ്ഘാടനം ചെയ്തു
പരപ്പനങ്ങാടി: വീല്‍ചെയര്‍ സൗഹൃദ മസ്ജിദ് ജില്ലയിലെ പരപ്പനങ്ങാടിയില്‍ വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു. അംഗവൈകല്യമുള്ളവര്‍ക്കും വാര്‍ധക്യസഹജമായ അസുഖബാധിതര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന തരത്തില്‍ പണികഴിപ്പിച്ചിരിക്കുന്ന മസ്ജിദ് പി.കെ അബ്ദുറബ്ബ് എംഎല്‍എ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് സി പി ഉമ്മര്‍ സുല്ലമി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ഡോ.ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി. അംഗവൈകല്യമുളള വിശ്വാസികള്‍ക്കു പള്ളിക്കുള്ളില്‍ പ്രവേശിക്കുന്നതിനും അംഗശുദ്ധിവരുത്തുന്നതിനു പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരപ്പനങ്ങാടി സോഫ്റ്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. പരപ്പനങ്ങാടിയിലെ സോഫ്റ്റ് അക്കാദമി ക്യാമ്പസിലാണ് ഈ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. മയ്യത്ത് പരിപാലനം നടത്തുന്നതിനുള്ള സൗകര്യങ്ങളടങ്ങിയ ഒരു കേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രൊ.എ.പി. അബ്ദുല്‍വഹാബ് മുഖ്യാതിഥിയായിരുന്നു. ഡോ.സുലൈമാന്‍ മേല്‍പ്പത്തൂര്‍, റഹീസ് ഹിദായ, പി.എം.എ ഗഫൂര്‍, എം.ടി മനാഫ്, പി.ഒ. അന്‍വര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."