HOME
DETAILS

യുഎഇ യാത്ര: ഈ സമ്മർ സീസണിൽ കുടുംബങ്ങൾക്ക് ഒരു വിമാന ടിക്കറ്റിന് 250 ദിർഹം വരെ ലാഭിക്കാം; എങ്ങനെയെന്ന് അറിയാം

  
May 23 2025 | 05:05 AM

UAE Travel Families Can Save Up to AED 250 Per Ticket This Summer - Heres How

ഇന്ത്യ, തായ്‌ലൻഡ്, ബംഗ്ലാദേശ് തുടങ്ങിയ ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ദൈനംദിന വിമാന സർവിസുകളുള്ളതിനാൽ തന്നെ ഈ വേനൽക്കാലത്ത് യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് ഫുജൈറ വിമാനത്താവളം പ്രതീക്ഷിക്കുന്നത്. കുറഞ്ഞ തിരക്ക്, ആകർഷകമായ ഓഫറുകൾ, കുറഞ്ഞ വിമാന ടിക്കറ്റ് നിരക്കുകൾ എന്നിവയാണ് ഫുജൈറ വിമാനത്താവളത്തിന്റെ ഈ ജനപ്രീതിക്ക് കാരണം.

"ഞങ്ങളുടെ വിമാനത്താവളത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള സൗകര്യം കാരണം ഈ വേനൽക്കാലത്ത് യാത്രക്കാരുടെ എണ്ണത്തിൽ വൻതോതിലുള്ള വർധനവ് പ്രതീക്ഷിക്കുന്നു," ഫുജൈറ ഇന്റർനാഷണൽ എയർപോർട്ടിന്റെ (FIA) ജനറൽ മാനേജർ എസ്മായിൽ എം. അൽ ബലൂഷി പറഞ്ഞു.

ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്മാർട്ട് ട്രാവൽ എന്ന ട്രാവൽ ഏജൻസി അടുത്തിടെ എഫ്‌ഐഎയുമായി ഒരു കരാറിൽ ഒപ്പുവച്ചിരുന്നു. ഇതു പ്രകാരം, അവരുടെ ഉപഭോക്താക്കൾക്ക് സുഗമമായ അനുഭവം നൽകുന്നതിനായി അടുത്ത മാസം അവിടെ ഒരു ഓഫിസ് തുറക്കും.

"ഈ വേനൽക്കാലത്ത്, ദുബൈ പോലെ തിരക്കേറിയ വിമാനത്താവളത്തിന് പകരം ഫുജൈറ വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് വിമാന ടിക്കറ്റിൽ ഒരാൾക്ക് ശരാശരി 250 ദിർഹം വരെ ലാഭിക്കാവുന്നതാണ്," സ്മാർട്ട് ട്രാവൽ ജനറൽ മാനേജർ സഫീർ മുഹമ്മദ് വ്യക്തമാക്കി. "വലിയ കുടുംബങ്ങൾക്ക്, ഇത് അവരുടെ വാർഷിക അവധിക്കാലത്ത് വലിയ ലാഭമായി മാറും."

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വേനൽ അവധിക്കാലത്ത് വർധിക്കുന്നത് ഇന്ത്യൻ പ്രവാസികൾക്ക് എന്നും ഒരു പ്രശ്നമാണ്. ചില നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് പീക്ക് ട്രാവൽ സീസണിൽ ഇരട്ടിയാകാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

ഈ വേനൽക്കാലത്ത് ഫുജൈറ എയർപോർട് നിരവധി ആകർഷകമായ ഓഫറുകൾ അവതരിപ്പിച്ചിട്ടുണ്ട്. "മുംബൈയിൽ രണ്ട് മണിക്കൂർ മാത്രം ലേ ഓവർ ഉള്ള ഫുക്കറ്റിലേക്കുള്ള ഫ്ലൈറ്റുകൾ 600 ദിർഹം മുതൽ ലഭ്യമാണ്," അദ്ദേഹം പറഞ്ഞു. "ഇത്തരം ഓഫറുകൾ യുഎഇ നിവാസികൾക്കിടയിൽ വളരെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണെന്നും"അദ്ദേഹം കൂട്ടിച്ചേർത്തു.

Indian families in the UAE can save big this summer by flying from Fujairah Airport instead of Dubai, with potential savings of AED 250 per ticket. With less crowded terminals and attractive offers like Dh600 flights to Phuket via Mumbai, Fujairah Airport is emerging as a budget-friendly alternative for summer travel. Discover how to maximize your vacation budget with these smart travel tips!

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂർ കാഞ്ഞിരപ്പുഴയിൽ മണൽ വരുന്നതിനിടയിൽ അപകടം; ഒരാൾക്ക് ദാരുണാന്ത്യം

Kerala
  •  19 hours ago
No Image

"വയനാടിന്റെ ദുരന്തത്തിന് 10 കോടി ഉപയോഗിക്കാമായിരുന്നു" ; തുർക്കി സഹായത്തെ കേരളത്തിന്റെ തെറ്റായ ഔദാര്യമെന്ന് വിമർശിച്ച് ശശി തരൂർ

National
  •  19 hours ago
No Image

ഈ നിമിഷത്തിനായി കാത്തിരുന്നത് എട്ട് വർഷം; 2016ൽ ഇംഗ്ലണ്ടിനെ വിറപ്പിച്ചവൻ വീണ്ടും ഇന്ത്യൻ ടീമിൽ

Cricket
  •  20 hours ago
No Image

2009 ന് ശേഷം ഏറ്റവും നേരത്തെ മൺസൂൺ ; കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത; ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  20 hours ago
No Image

ഇന്ത്യൻ ടെസ്റ്റ് ടീമിനെ ഇനി ഗിൽ നയിക്കും, ടീമിൽ മലയാളിയും; ഇതാ ഇംഗ്ലണ്ടിനെ വീഴ്ത്താനുള്ള ഇന്ത്യൻ ടീം 

Cricket
  •  20 hours ago
No Image

അച്ഛാ, എന്നെ തല്ലല്ലേ' എന്ന് മകളുടെ നിലവിളി; പ്രാങ്ക് എന്ന് പിതാവ്; എട്ടുവയസുകാരിയെ ക്രൂരമായി മർദിച്ച പിതാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Kerala
  •  a day ago
No Image

രാജസ്ഥാനോട് ബിഗ് ബൈ പറഞ്ഞ് സഞ്ജു; അടുത്ത സീസണില്‍ ടീമില്‍ ഉണ്ടാകില്ലേ എന്ന് ക്രിക്കറ്റ് പ്രേമികള്‍

Cricket
  •  a day ago
No Image

'ഫലസ്തീന്‍ ജനതയോട് ചെയ്യുന്നത് പാപം, അവിടുത്തേത് ഹൃദയം തകര്‍ക്കുന്ന സാഹചര്യം' ഗസ്സക്കായി 40 ദിവസത്തെ ഉപവാസ സമരവുമായി യു.എസിലെ ക്രിസ്ത്യന്‍ ആക്ടിവിസ്റ്റുകള്‍ 

International
  •  a day ago
No Image

കോഴിക്കോട് ലോഡ്ജിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം; മുറി പുറത്തുനിന്ന് പൂട്ടിയ നിലയിൽ, കൊലപാതക സംശയവുമായി പൊലീസ്

Kerala
  •  a day ago
No Image

അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്കെതിരെ അറസ്റ്റ് വാറന്റ്; ജൂൺ 26ന് മുമ്പ്  കോടതിയിൽ ഹാജരാകാൻ നിർദേശം 

National
  •  a day ago