HOME
DETAILS

കെപി രാഹുലിനെ റാഞ്ചി യൂറോപ്പ്യൻ വമ്പന്മാർ; ഇനി കളികൾ വേറെ ലെവൽ!

  
May 23 2025 | 17:05 PM

Malayali star KP Rahul will play for English Premier League club West Ham United

ലണ്ടൻ: മലയാളി താരം കെപി രാഹുൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ വെസ്റ്റ് ഹാം യൂണൈറ്റഡിനായി കളിക്കും. ടിഎൻടി സെവൻസ് ഫുട്ബോളിലാണ് താരം വെസ്റ്റ് ഹാമിന്റെ ജേഴ്സി അണിയുക. വെസ്റ്റ് ഹാം തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയായാണ് ഇക്കാര്യം പുറത്തുവിട്ടത്.

അമേരിക്കയിലെ നോർത്ത് കരോലിനയിലെ കാരിയിലാണ് സെവൻസ് ചാമ്പ്യൻഷിപ്പ് ടൂർണമെന്റ് നടക്കുന്നത്. ടൂർണമെന്റിൽ ഓപ്പൺ ട്രൈ ഔട്ടുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന താരങ്ങളും ക്ഷണിക്കപ്പെട്ട താരങ്ങളും ആണ് കളിക്കുന്നത്. ജൂൺ നാല് മുതൽ ഒമ്പത് വരെയാണ് ടൂർണമെന്റ് നടക്കുന്നത്. ടൂർണമെന്റിൽ ഒരു ടീം സൈൻ ചെയ്യുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് രാഹുൽ. 

ബേൺമൗത്ത്, വിയ്യാറയൽ, ബൊറൂസിയ ഡോർട്മുണ്ട്, അത്ലറ്റികോ മാഡ്രിഡ് എന്നീ ടീമുകളാണ് ടൂർണമെന്റിൽ കളിക്കുന്ന മറ്റ് വലിയ ക്ലബ്ബുകൾ. 48 ടീമുകളാണ് കിരീടത്തിനായി മാറ്റുരക്കുന്നത്. ഈ ടീമുകളെ 12 ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്.

തൃശൂർ സ്വദേശിയായ കെപി രാഹുൽ ആറ് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്. 2019 മുതൽ കേരളത്തിന്റെ താരമായ രാഹുൽ ബ്ലാസ്റ്റേഴ്സിനായി 81 മത്സരങ്ങളിൽ നിന്നും എട്ട് ഗോളുകളാണ് നേടിയത്. കഴിഞ്ഞ ഐഎസ്എല്ലിൽ താരം ഒഡീഷ എഫ്‌സിക്ക് വേണ്ടിയാണ് കളിച്ചത്. താരം അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്കായും കളിച്ചിട്ടുണ്ട്. 

Kerala Player KP Rahul will play for English Premier League club West Ham United

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്ത് ലക്ഷത്തോളം വിദേശ ഹാജിമാർ പുണ്യ ഭൂമിയിൽ; സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി ഈ വർഷം 2300 ഹാജിമാര്‍

Saudi-arabia
  •  9 hours ago
No Image

രാത്രി മഴ ശക്തമാകും; 14 ജില്ലകളിലും ഓറഞ്ച് അലർട്ട്; അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം

Kerala
  •  10 hours ago
No Image

പ്രകൃതിക്ഷോഭ സാധ്യത: കൃഷിവകുപ്പ് കൺട്രോൾ റൂമുകൾ തുറന്നു

Kerala
  •  11 hours ago
No Image

അതിരാണി ഇനി കോഴിക്കോടിന്റെ സ്വന്തം പുഷ്പം; ഈനാംപേച്ചി മൃഗവും; ജൈവപ്രതീകങ്ങള്‍ പ്രഖ്യാപിച്ച് ജില്ല പഞ്ചായത്ത്

Kerala
  •  11 hours ago
No Image

ചീത്ത ഭക്ഷണം, ഒലിച്ചിറങ്ങിയ എണ്ണ, ആകെ വൃത്തികേട്? വീഡിയോ വൈറലായി, മറുപടിയുമായി റെസ്റ്റോറന്റ് ഉടമസ്ഥർ

National
  •  11 hours ago
No Image

ആശ്വാസം; കടലില്‍ ചരിഞ്ഞ കപ്പലിലെ മുഴുവനാളുകളും സുരക്ഷിതര്‍; ചരക്കുകള്‍ നാളെ മുതല്‍ മാറ്റും

Kerala
  •  12 hours ago
No Image

റോഡില്‍ ഇറങ്ങുമ്പോള്‍ ജീവന്‍ പണയം വെക്കേണ്ടി വരുന്ന രാജ്യങ്ങള്‍! വാഹനാപകടങ്ങള്‍ ഏറ്റവും കൂടുതലായ 2024ലെ 5 രാജ്യങ്ങള്‍

International
  •  13 hours ago
No Image

കടം വാങ്ങിയ പണത്തിന് പകരം ജാമ്യമായി പിടിച്ചുവെച്ച മകന് വേണ്ടി വിധവ പണവുമായി എത്തിയപ്പോൾ മകനില്ല; കുട്ടി മരിച്ച സംഭവത്തിൽ തൊഴിലുടമയും കുടുംബവും പിടിയിൽ

National
  •  14 hours ago
No Image

ഗെയ്‌ലിനേക്കാൾ മുകളിൽ; പഞ്ചാബിനെതിരെ വമ്പൻ നേട്ടവുമായാണ് ഡൽഹി നായകന്റെ വരവ്

Cricket
  •  14 hours ago
No Image

ചരിഞ്ഞത് വിഴിഞ്ഞത്ത് നിന്ന് പോയ കപ്പല്‍; 15 തൊഴിലാളികള്‍ക്കായി തിരച്ചില്‍; വീണത് 9 കാര്‍ഗോകള്‍

Kerala
  •  14 hours ago