HOME
DETAILS

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി തള്ളി; ദുർ​ഗിലെ സെൻട്രൽ ജയിലിൽ തുടരും

  
July 29 2025 | 12:07 PM

 rejected the bail plea of two Malayali nuns who were arrested in chhattisgarh

ന്യൂഡൽഹി: ഛത്തിസ്ഗഢിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി തള്ളി. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസസഭയിലെ സിസ്റ്റർമാരായ പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ കന്യാസ്ത്രീകൾ ദുർ​ഗിലെ സെൻട്രൽ ജയിലിൽ തന്നെ തുടരും. 

എന്നാൽ ജാമ്യാപേക്ഷയ്ക്കുള്ള ശ്രമങ്ങൾ തുടരുമെന്ന് കേസിൽ പ്രതികളായിട്ടുള്ള കന്യാസ്ത്രീമാരുടെ അഭിഭാഷകർ അറിയിച്ചു. സിസ്റ്റർ പ്രീതി മേരിയാണ് കേസിൽ ഒന്നാം പ്രതി. സിസ്റ്റർ വന്ദന ഫ്രാൻസിസ് രണ്ടാം പ്രതിയുമാണ്. ഗുരുതര വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. മനുഷ്യക്കടത്തും, നിർബന്ധിത മത പരിവർത്തനവും ഉൾപ്പെടെ വരുന്ന ഛത്തീസ്ഗഡ് മത സ്വാതന്ത്ര്യ നിയമത്തിലെ നാല്, ഭാരതീയ ന്യായ സംഹിത 143 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഈ വകുപ്പുകൾ പ്രകാരം 10 വർഷം വരെ തടവുശിക്ഷ ലഭിക്കാം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിറോ മലബാർ സഭയുടെ കീഴിൽ ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്ന കന്യാസ്ത്രീകൾ പിടിയിലാകുന്നത്. ഛത്തീസ്ഗഡിലെ ദുർഗിൽ വെച്ചാണ്  മലയാളികളായ ഇവരെ അറസ്റ്റ് ചെയ്തത്. ബജ്റംഗ്ദൾ പ്രവർത്തകർ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വെച്ച് ഇവരെ തടഞ്ഞ് പൊലിസിനെ അറിയിക്കുകയായിരുന്നു. കേസിൽ പെൺകുട്ടികളുടെ ബന്ധു സുഖ്മൻ മണ്ടാവിയെ മൂന്നാം പ്രതിയാക്കിയാണ് എഫ്.ഐ.ആർ ഇട്ടിട്ടുള്ളത്.

ഇതിനിടെ, ഛത്തീസ്ഗഢിൽ ക്രിസ്ത്യൻ മിഷനറി പ്രവർത്തകർക്ക് എതിരായ അക്രമം നിത്യ സംഭവമെന്ന് വെളിപ്പെടുത്തുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തായി. മിഷനറി പ്രവർത്തകരെ പൊലിസിന്റെ മുന്നിലിട്ട്  തീവ്ര ഹിന്ദു സംഘടന നേതാവ് ജ്യോതി ശർമ മർദിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പുറത്തുവന്നത്. കേസിൽ പ്രതിയായ ജ്യോതി ശർമ ഒളിവിൽ ആണെന്നാണ് പൊലിസ് കോടതിയെ അറിയിച്ചത് എന്നും ആരോപണമുയരുന്നുണ്ട്. മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ബജ്റംഗ്ദൾ പ്രവർത്തകരുടെ സമ്മർദത്തെ തുടർന്നാണെന്ന് ആരോപണമുണ്ട്. 

അതേസമയം, ഛത്തിസ്ഗഡില്‍ മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ്‌ചെയ്തതിന് പിന്നാലെ ഉത്തരേന്ത്യയില്‍ യാത്ര ചെയ്യുമ്പോള്‍ സഭാവസ്ത്രം ഉപേക്ഷിക്കാന്‍ വൈദികര്‍ക്കും കന്യസ്ത്രീകള്‍ക്കും നിര്‍ദേശം. പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ പൊതുസ്ഥലങ്ങളിലൂടെ യാത്രചെയ്യുമ്പോള്‍ വൈദികരും കന്യാസ്ത്രീകളും സാധാരണ വേഷം ധരിക്കണമെന്ന നിര്‍ദേശം ആഭ്യന്തരവൃത്തങ്ങളില്‍ അനൗദ്യോഗികമായാണ് നല്‍കിയത്. ഉത്തരേന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന വൈദികര്‍ ആണ് വൈദികരുടെയും കന്യാസ്ത്രീകളുടെയും സോഷ്യല്‍മീഡിയാ ഗ്രൂപ്പുകളില്‍ ഇത്തരം നിര്‍ദേശം നല്‍കിയത്. 

ഇതോടൊപ്പം സഭയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് ജോലിക്കായി വരുന്ന തൊഴിലാളുടെ കൂടെ അവരുടെ മാതാപിതാക്കളെയും കൂട്ടാനും ആവശ്യമായ രേഖകള്‍ കരുതാനും നിര്‍ദേശമുണ്ട്. ഇത്തരക്കാര്‍ക്കുള്ള യാത്രാ, ഭക്ഷണചെലവുകള്‍ അതതു സ്ഥാപനം തന്നെ വഹിക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. ജാഗ്രതാനിര്‍ദേശം എന്ന നിലയ്ക്കാണ് ഇത്തരത്തില്‍ അനൗദ്യോഗികമായി സന്ദേശം നല്‍കിയതെന്ന് അമൃത്സറിലെ ഫാ. സുരേഷ് മാത്യു സ്ഥിരീകരിച്ചു.

 

A court in Chhattisgarh has rejected the bail plea of two Malayali nuns who were arrested on charges of human trafficking and forced religious conversion. The nuns, Sister Preethi Mary and Sister Vandana Francis, belong to the Assisi Sisters of Mary Immaculate (Green Gardens) congregation. The Magistrate Court dismissed their bail applications, resulting in the nuns continuing to remain in custody at the Durg Central Jail.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൊറാദാബാദില്‍ ബുള്‍ഡോസര്‍ ഓപറേഷനിടെ കട തകര്‍ത്തു,ബിജെ.പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റിന്റെ സഹോദരന്‍

National
  •  2 days ago
No Image

ഫുട്ബോളിലെ റൊണാൾഡോയുടെ ഏറ്റവും വലിയ സ്വപ്നമാണത്: ജാവോ ഫെലിക്‌സ്

Football
  •  2 days ago
No Image

ആണവ ചർച്ചകൾക്ക് മുന്നോടിയായി ബോംബാക്രമണ നഷ്ടപരിഹാരം നൽകണം; യുഎസിനെതിരെ കർശന നിലപാടുമായി ഇറാൻ

International
  •  2 days ago
No Image

2008 മലേഗാവ് സ്‌ഫോടനം: പ്രഗ്യാസിങ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട് എന്‍.ഐ.എ കോടതി;  ഗൂഢാലോചനക്ക് തെളിവില്ലെന്ന് 

National
  •  2 days ago
No Image

ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് യമുന നദിയിൽ ചാടി യുവാവ്; രക്ഷകരായി ബോട്ട് ജീവനക്കാർ

National
  •  2 days ago
No Image

ഫുട്ബോളിലെ എന്റെ പ്രിയപ്പെട്ട താരം അദ്ദേഹമാണ്: സഞ്ജു സാംസൺ

Cricket
  •  2 days ago
No Image

പീഡന പരാതി തനിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗം, തെളിവുണ്ട്; കേസിനെ നിയമപരമായി നേരിടുമെന്ന് വേടന്‍ 

Kerala
  •  2 days ago
No Image

ഫരീദാബാദിൽ കാറിന് നേരെ വെടിയുതിർത്ത് 5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; 4 പേർ അറസ്റ്റിൽ

National
  •  2 days ago
No Image

കൊച്ചിയിൽ ഐടി വ്യവസായിയുടെ ഹണിട്രാപ് പരാതിയിൽ ട്വിസ്റ്റ്; യുവതിയുടെ പീഡന ആരോപണം

Kerala
  •  2 days ago
No Image

വൈഭവിന്റെ പോരാട്ടങ്ങൾ ഇനി ഓസ്‌ട്രേലിയക്കെതിരെ; ഇതാ കങ്കാരുക്കളെ തീർക്കാനുള്ള ഇന്ത്യൻ യുവനിര

Cricket
  •  2 days ago