HOME
DETAILS

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പിടിമുറുക്കാന്‍ ഒരുങ്ങി ഇ.ഡി; ഡി.കെ ശിവകുമാറിനെതിരെയും രേവന്ത് റെഡ്ഡിക്കെതിരെയും അന്വേഷണം ഉണ്ടായേക്കും

  
May 24 2025 | 01:05 AM

ED Targets DK Shivakumar and Revanth Reddy in National Herald Investigation

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെയും ലക്ഷ്യമിട്ട് കേന്ദ്ര ഏജന്‍സിയായ ഇ.ഡി.  ഡി.കെയും രേവന്ത് റെഡ്ഡിയും യങ് ഇന്ത്യാ ലിമിറ്റഡിന് പണം നല്‍കിയെന്ന് ഇ.ഡി ആരോപിച്ചു. ഡി.കെ ശിവകുമാര്‍ 25 ലക്ഷം നേരിട്ടും രണ്ടുകോടി ട്രസ്റ്റ് വഴിയും നല്‍കിയപ്പോള്‍ രേവന്ത് റെഡ്ഡി വഴി വിവിധ ആളുകളിലൂടെ 80 ലക്ഷം രൂപ യങ് ഇന്ത്യന്‍ ലിമിറ്റഡില്‍ എത്തിയെന്നും ഇ.ഡി ആരോപിക്കുന്നു.
കേസില്‍ കഴിഞ്ഞമാസം ഒമ്പതിനാണ് ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ ഡല്‍ഹിയിലെ പ്രത്യേക കോടതി ഇതുവരെ കേസ് പരിഗണനയ്‌ക്കെടുത്തില്ല. ഹെറാള്‍ഡ് കേസ് പരിഗണിക്കണോ വേണ്ടയോ എന്നതുസംബന്ധിച്ച വാദമാകും പ്രത്യേക ജഡ്ജി വിശാല്‍ ഗോഗ്‌നെ മുമ്പാകെ നടക്കുക.

ജവഹര്‍ലാല്‍ നെഹ്‌റു 1937ല്‍ സ്ഥാപിച്ച നാഷനല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ആദ്യ പ്രസാധകരായ അസോഷ്യേറ്റ് ജേണല്‍ ലിമിറ്റഡിന്റെ (എ.ജെ.എല്‍) സ്വത്ത് യങ് ഇന്ത്യ എന്ന പുതിയ സ്ഥാപനം രൂപീകരിച്ച് തട്ടിയെടുത്തെന്നാണ് കേസിന്നാധാരം. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ പ്രകാരം ഫയല്‍ ചെയ്ത പ്രോസിക്യൂഷന്‍ പരാതിയില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ രണ്ടാം പ്രതിയാക്കിയാണ് ഇ.ഡി കേസെടുത്തത്. കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരേ തെളിവുകളുണ്ടെന്ന് ഇ.ഡി അവകാശപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അച്ഛാ, എന്നെ തല്ലല്ലേ' എന്ന് മകളുടെ നിലവിളി; പ്രാങ്ക് എന്ന് പിതാവ്; എട്ടുവയസുകാരിയെ ക്രൂരമായി മർദിച്ച പിതാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Kerala
  •  3 hours ago
No Image

രാജസ്ഥാനോട് ബിഗ് ബൈ പറഞ്ഞ് സഞ്ജു; അടുത്ത സീസണില്‍ ടീമില്‍ ഉണ്ടാകില്ലേ എന്ന് ക്രിക്കറ്റ് പ്രേമികള്‍

Cricket
  •  3 hours ago
No Image

'ഫലസ്തീന്‍ ജനതയോട് ചെയ്യുന്നത് പാപം, അവിടുത്തേത് ഹൃദയം തകര്‍ക്കുന്ന സാഹചര്യം' ഗസ്സക്കായി 40 ദിവസത്തെ ഉപവാസ സമരവുമായി യു.എസിലെ ക്രിസ്ത്യന്‍ ആക്ടിവിസ്റ്റുകള്‍ 

International
  •  3 hours ago
No Image

കോഴിക്കോട് ലോഡ്ജിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം; മുറി പുറത്തുനിന്ന് പൂട്ടിയ നിലയിൽ, കൊലപാതക സംശയവുമായി പൊലീസ്

Kerala
  •  3 hours ago
No Image

അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്കെതിരെ അറസ്റ്റ് വാറന്റ്; ജൂൺ 26ന് മുമ്പ്  കോടതിയിൽ ഹാജരാകാൻ നിർദേശം 

National
  •  3 hours ago
No Image

ഇന്നും വന്‍കുതിപ്പ്; വീണ്ടും റെക്കോര്‍ഡിലേക്കോ സ്വര്‍ണവില 

Business
  •  4 hours ago
No Image

കേരളത്തിൽ മെയ് മാസത്തിൽ 273 കോവിഡ് കേസുകൾ; ജാഗ്രതാ നടപടികൾ ശക്തമാക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം

Kerala
  •  4 hours ago
No Image

കുവൈത്തില്‍ ജൂണ്‍ 1 മുതല്‍ ഉച്ചസമയത്ത് ഡെലിവറി ബൈക്കുകള്‍ വഴിയുള്ള സേവനത്തിന് നിരോധനം; നടപടിക്കു പിന്നിലെ കാരണമിത്

Kuwait
  •  4 hours ago
No Image

സാമ്പത്തിക തർക്കത്തിൽ അറസ്റ്റിലായ റാപ്പർ ഡബ്സിക്കും സുഹൃത്തുക്കൾക്കും ജാമ്യം

Kerala
  •  4 hours ago
No Image

അബൂദബിയിലെ വീടുകളില്‍ ഫയര്‍ ഡിറ്റക്ടര്‍ നിര്‍ബന്ധമാക്കി

latest
  •  5 hours ago