32 വര്‍ഷം ഒരേ സ്‌കൂളില്‍ പ്രധാനാധ്യാപകനായി ബഷീര്‍ മാസ്റ്റര്‍
മങ്കട: നേട്ടങ്ങളുടെ പെരുമയില്‍ ഈ അധ്യയന വര്‍ഷം വിരമിക്കുകയാണു നാട്ടുകാരുടെ ബഷീര്‍ മാസ്റ്റര്‍. ഒരേ സ്‌കൂളില്‍ 33 കൊല്ലവും അതില്‍തന്നെ 31 കൊല്ലം പ്രധാനാധ്യാപകനായും സേവന മാതൃക സൃഷ്ടിച്ചാണു മലപ്പുറം കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി ഈസ്റ്റ് എ.എം.എല്‍.പി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ കെ.എം.ബഷീര്‍ മാസ്റ്റര്‍ വ്യത്യസ്തനാകുന്നത്.
32 വര്‍ഷം ഒരേ സ്‌കൂളില്‍ പ്രധാനാധ്യാപകന്‍ എന്ന ബഹുമതിയാണു ബഷീര്‍ മാസ്റ്റര്‍ക്ക് ഈ അധ്യയന വര്‍ഷം പൂര്‍ത്തിയാകുന്നതോടെ വിരമിക്കും. 1983 ജൂണ്‍ 23 നാണ് എല്‍.പി.എസ്.എ ആയി ജോലിയില്‍ പ്രവേശിച്ചത്. രണ്ടു വര്‍ഷം പൂര്‍ത്തിയാവും മുമ്പ് 22 -ാം വയസില്‍ പ്രധാനാധ്യാപകനായി ചുമതലയേറ്റു. പിതാവ് കെ.എം അബ്ദുറസാഖ് പ്രധാനാധ്യാപക പദവിയില്‍ മരണപ്പെട്ടതോടെയാണ് 1985 ഏപ്രില്‍ ഒന്നിനു സ്‌കൂളിന്റെ അധ്യാപക നേതൃത്വത്തില്‍ എത്തിയത്.
അധ്യാപനത്തിനു പുറമേ രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും ശ്രദ്ധേയമായ സാന്നിദ്ധ്യമാണ്. മങ്കടപള്ളിപ്പുറം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്തംഗം, സ്ഥിരംസമിതി അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രസിദ്ധ മത പണ്ഡിതനായിരുന്ന യൂസുഫ് ഫസ്ഫരിയുടെ പൗത്രനാണു ബഷീര്‍ മാസ്റ്ററുടെ പിതാവ് അബ്ദുറസാഖ്. 1928 -ല്‍ ആരംഭിച്ച ഓത്തുപള്ളിയാണു പിന്നീടു പടിഞ്ഞാറ്റുമുറി ഈസ്റ്റ് എ.എം.എല്‍.പി സ്‌കൂളെന്ന പേരില്‍ പ്രസിദ്ധിയാര്‍ജിച്ചത്. പ്രഭാത സവാരി കഴിഞ്ഞതു മുതല്‍ തുടങ്ങുന്നതാണു ബഷീര്‍ മാഷിന്റെ വിദ്യാലയ ജീവിതം. എട്ടോടെ സ്‌കൂള്‍ ശുചീകരണങ്ങളെല്ലാം ഇദ്ദേഹം തന്നെയാണു നിര്‍വഹിക്കുന്നത്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ദിവസങ്ങളില്‍ മാത്രമേ അവധിയെടുക്കാറുള്ളൂ.
മാതാവ് ഫാത്തിമയാണ് സ്‌കൂള്‍ മാനേജര്‍. ഭാര്യ: ഫാതിമക്കുട്ടി. (പടിഞ്ഞാറ്റുമുറി ഒ.യു.പി സ്‌കൂള്‍ അധ്യാപിക). മക്കള്‍: ഇജാസ് (ടി.സി.എസ് ഇന്‍ഫോ പാര്‍ക്ക് കൊച്ചി, ഫവാസ് (ക്ലാസിക് ഹൂണ്ടായ് മലപ്പുറം), മുനവ്വറ ( ഇതേ സ്‌കൂളിലെ അധ്യാപിക), വിദ്യാര്‍ഥികളായ നവാസ്, ഹന്ന ജാസ്മിന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."