
ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി ഗില്ലിനെ നിയമിക്കാൻ ഒറ്റ കാരണമേയുള്ളൂ; അഗാർക്കർ

ഡൽഹി: ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമയുടെ വിരമിക്കലിന് ശേഷം ശുഭ്മൻ ഗില്ലിനെയാണ് ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ പുതിയ നായകനായി തെരഞ്ഞെടുത്തത്. ജസ്പ്രീത് ബുംറ, കെഎൽ രാഹുൽ തുടങ്ങിയ താരങ്ങളെ മറികടന്നുകൊണ്ടാണ് സെലക്ഷൻ കമ്മിറ്റി ഗില്ലിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.
ഗില്ലിനെ പുതിയ ക്യാപ്റ്റനായി തെരഞ്ഞെടുത്തതിന്റെ കാരണത്തെക്കുറിച്ച് അജിത് അഗാർക്കർ സംസാരിച്ചു. ദീർഘകാലത്തേക്കായി ടെസ്റ്റ് ടീമിനെ നയിക്കാൻ ഗില്ലിന് സാധിക്കുമെന്നും ഓരോ വർഷവറും ഗിൽ മികച്ച താരമായി വളർന്നുകൊണ്ടിരിക്കുകയാണെന്നുമാണ് അഗാർക്കർ പറഞ്ഞത്.
''ഒന്നോ രണ്ടോ പരമ്പരകൾക്കായി ക്യാപ്റ്റനെ തെരഞ്ഞെടുക്കരുത്. നമ്മൾ ദീർഘകാലത്തേക്ക് ഒരു ക്യാപ്റ്റനെ നിയമിക്കണം. കാലക്രമേണ ഗിൽ കാര്യങ്ങൾ പഠിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അദ്ദേഹം മൂന്ന് ഫോർമാറ്റിലും മികച്ച താരമാണെന്നാണ് ഞങ്ങൾ കരുതുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ മികച്ച ഗുണങ്ങൾ അവൻ ടീമിനായി ചെയ്തിട്ടുണ്ട്. അതാണ് ഞങ്ങൾ ഡ്രസ്സിംഗ് റൂമിൽ നിന്നും കേട്ടത്. ക്യാപ്റ്റനാവാനുള്ള ചില ഗുണങ്ങൾ അവൻ പ്രകടിപ്പിച്ചിട്ടുണ്ട്'' അഗാർക്കർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഏകദിനത്തിലും ടി-20യിലും ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് ഗിൽ. നിലവിൽ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ നയിക്കുന്നതും ഗിൽ തന്നെയാണ്. ഗുജറാത്തിനെ പ്ലേ ഓഫിലേക്ക് കൈപ്പിടിച്ചുയർത്താനും ഗില്ലിന് സാധിച്ചിട്ടുണ്ട്.
ടീമിന്റെ വൈസ് ക്യാപ്റ്റനായി വിക്കറ്റ് കീപ്പർ ബാറ്റർ റിഷബ് പന്തിനെയാണ് ടീം നിയമിച്ചത്. ടീമിൽ ഇടംകയ്യൻ പേസർ അർഷദീപ് സിങ് ഇടം നേടി. താരം ഇതാദ്യമായാണ് ടെസ്റ്റ് ടീമിൽ ഇടം നേടുന്നത്. ലയാളി താരം കരുൺ നായരും ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ സായ് സുദർശനും ഇടം പിടിച്ചു. നീണ്ട വർഷക്കാലങ്ങൾക്ക് ശേഷമാണ് കരുൺ നായർ ഇന്ത്യൻ ടീമിൽ ഇടം നേടുന്നത്.
സമീപകാലങ്ങളിൽ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിൽ മോശം പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ വർഷം നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ ഓസ്ട്രേലിയയോട് 4-1ന് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ത്യക്ക് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടാൻ സാധിക്കാതെ പോവുകയും ചെയ്തിരുന്നു. പുതിയ ക്യാപ്റ്റന്റെ കീഴിൽ ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Ajit Agarkar explains the reason behind Shubman Gill being appointed as the new captain of the Indian Test cricket team
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ശക്തമായ മഴ; മലപ്പുറം വഴിക്കടവിൽ ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു
Kerala
• 4 hours ago
തൃശൂർ കാഞ്ഞിരപ്പുഴയിൽ മണൽ വരുന്നതിനിടയിൽ അപകടം; ഒരാൾക്ക് ദാരുണാന്ത്യം
Kerala
• 5 hours ago
"വയനാടിന്റെ ദുരന്തത്തിന് 10 കോടി ഉപയോഗിക്കാമായിരുന്നു" ; തുർക്കി സഹായത്തെ കേരളത്തിന്റെ തെറ്റായ ഔദാര്യമെന്ന് വിമർശിച്ച് ശശി തരൂർ
National
• 5 hours ago
ഈ നിമിഷത്തിനായി കാത്തിരുന്നത് എട്ട് വർഷം; 2016ൽ ഇംഗ്ലണ്ടിനെ വിറപ്പിച്ചവൻ വീണ്ടും ഇന്ത്യൻ ടീമിൽ
Cricket
• 5 hours ago
2009 ന് ശേഷം ഏറ്റവും നേരത്തെ മൺസൂൺ ; കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത; ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
Kerala
• 5 hours ago
ഇന്ത്യൻ ടെസ്റ്റ് ടീമിനെ ഇനി ഗിൽ നയിക്കും, ടീമിൽ മലയാളിയും; ഇതാ ഇംഗ്ലണ്ടിനെ വീഴ്ത്താനുള്ള ഇന്ത്യൻ ടീം
Cricket
• 6 hours ago
അച്ഛാ, എന്നെ തല്ലല്ലേ' എന്ന് മകളുടെ നിലവിളി; പ്രാങ്ക് എന്ന് പിതാവ്; എട്ടുവയസുകാരിയെ ക്രൂരമായി മർദിച്ച പിതാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
Kerala
• 7 hours ago
രാജസ്ഥാനോട് ബിഗ് ബൈ പറഞ്ഞ് സഞ്ജു; അടുത്ത സീസണില്‍ ടീമില്‍ ഉണ്ടാകില്ലേ എന്ന് ക്രിക്കറ്റ് പ്രേമികള്‍
Cricket
• 7 hours ago
'ഫലസ്തീന്‍ ജനതയോട് ചെയ്യുന്നത് പാപം, അവിടുത്തേത് ഹൃദയം തകര്‍ക്കുന്ന സാഹചര്യം' ഗസ്സക്കായി 40 ദിവസത്തെ ഉപവാസ സമരവുമായി യു.എസിലെ ക്രിസ്ത്യന്‍ ആക്ടിവിസ്റ്റുകള്‍
International
• 7 hours ago
കോഴിക്കോട് ലോഡ്ജിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം; മുറി പുറത്തുനിന്ന് പൂട്ടിയ നിലയിൽ, കൊലപാതക സംശയവുമായി പൊലീസ്
Kerala
• 7 hours ago
ഇന്നും വന്‍കുതിപ്പ്; വീണ്ടും റെക്കോര്‍ഡിലേക്കോ സ്വര്‍ണവില
Business
• 7 hours ago.png?w=200&q=75)
കേരളത്തിൽ മെയ് മാസത്തിൽ 273 കോവിഡ് കേസുകൾ; ജാഗ്രതാ നടപടികൾ ശക്തമാക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം
Kerala
• 8 hours ago
കുവൈത്തില്‍ ജൂണ്‍ 1 മുതല്‍ ഉച്ചസമയത്ത് ഡെലിവറി ബൈക്കുകള്‍ വഴിയുള്ള സേവനത്തിന് നിരോധനം; നടപടിക്കു പിന്നിലെ കാരണമിത്
Kuwait
• 8 hours ago
സാമ്പത്തിക തർക്കത്തിൽ അറസ്റ്റിലായ റാപ്പർ ഡബ്സിക്കും സുഹൃത്തുക്കൾക്കും ജാമ്യം
Kerala
• 8 hours ago
മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കിയില്ല; മാതാവിനെ കുത്തിക്കൊലപ്പെടുത്തി യുവാവ്
Kuwait
• 9 hours ago
പ്ലസ് വണ്‍ ട്രയല്‍ അലോട്മെന്റ് ഇന്ന്
Domestic-Education
• 10 hours ago
റോഡിലേക്ക് മറിഞ്ഞുവീണ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു
Kerala
• 10 hours ago
അതിതീവ്ര മഴയ്ക്ക് സാധ്യത; കണ്ണൂരും കാസര്‍കോട്ടും റെഡ് അലര്‍ട്ട്, കാലവര്‍ഷം രണ്ടു ദിവസത്തിനുള്ളില്‍
Kerala
• 10 hours ago
അബൂദബിയിലെ വീടുകളില്‍ ഫയര്‍ ഡിറ്റക്ടര്‍ നിര്‍ബന്ധമാക്കി
latest
• 8 hours ago
കാലവര്‍ഷം രണ്ട് ദിവസത്തിനുള്ളില്‍, അതിതീവ്ര മഴ, വ്യാപക നാശനഷ്ടം
Weather
• 9 hours ago
ഹർവാർഡിനെ മനപ്പൂർവ്വം തകർക്കാൻ ട്രംപിന്റെ തന്ത്രം; ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ യൂണിവേഴ്സിറ്റിയുടെ പോരാട്ടം
International
• 9 hours ago