HOME
DETAILS

കേരള മീഡിയ അക്കാദമിയിൽ ജേണലിസം പഠിക്കാം; ഏതെങ്കിലും ഡി​ഗ്രിയാണ് യോ​ഗ്യത; അപേക്ഷ ജൂൺ 07 വരെ

  
May 24 2025 | 14:05 PM

journalis admission in kerala media academy 2025

സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയിൽ വിവിധ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ്ങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകളിലേക്കാണ് പ്രവേശനം. താൽപര്യമുള്ളവർക്ക് 2025 ജൂൺ ഏഴ് വരെ ഓൺലൈനായി അപേക്ഷിക്കാം. എൻട്രൻസ് എക്സാം ജൂൺ 14-ന് ഓൺലൈനായി നടക്കും.

യോ​ഗ്യത

ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. 

അവസാനവർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും, പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 

പ്രായം: 31.05.2025- ൽ 28 വയസ് കവിയരുത്. പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സ് ഇളവുണ്ടായിരിക്കും. 

തെരഞ്ഞെടുപ്പ്: അഭിരുചി പരീക്ഷയുടേയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഇന്റേൺഷിപ്പും, പ്രാക്ടിക്കലും ഉൾപ്പെടെ കോഴ്‌സിന്റെ ദൈർഘ്യം ഒരുവർഷമാണ്.

പ്രിന്റ് ജേണലിസം, റേഡിയോ, ഓൺലൈൻ, സോഷ്യൽ മീഡിയ, ബ്രോഡ്കാസ്റ്റ് ജേണലിസം, മൊബൈൽ ജേണലിസം തുടങ്ങിയ മാധ്യമപ്രവർത്തനത്തിന്റെ വിവിധ മേഖലകളിൽ പരിശീലനം നൽകുന്ന സമഗ്രമായ പാഠ്യപദ്ധതിയാണ് ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ കോഴ്‌സ്.

ടെലിവിഷൻ ജേണലിസം, ന്യൂസ് ആങ്കറിംഗ്, വീഡിയോ കാമറ, വീഡിയോ എഡിറ്റിങ്ങ്, ഡോകുമെന്ററി പ്രൊഡക്ഷൻ, മീഡിയ കൺവെർജൻസ്, മൊബൈൽ ജേണലിസം, തുടങ്ങി ദൃശ്യമാധ്യമ മേഖലയിൽ സമഗ്രമായ പ്രായോഗിക പരിശീലനം നൽകുന്ന കോഴ്‌സാണ് ടെലിവിഷൻ ജേണലിസം.

വിശദവിവരങ്ങൾക്ക്:  മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് 150 രൂപ) ഇ-ട്രാൻസ്ഫർ / ജി-പേ/ ബാങ്ക് മുഖേന അടച്ച രേഖ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.

കൂടുതൽ വിവരങ്ങൾ അക്കാദമി ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 0484-2422275, 8590320794 (ഡയറക്ടർ), 8086138826 (ടെലിവിഷൻ ജേണലിസം കോ-ഓർഡിനേറ്റർ), 7356149970 (പബ്ലിക് റിലേഷൻസ് കോ-ഓർഡിനേറ്റർ), 9747886517 (ജേണലിസം & കമ്യൂണിക്കേഷൻ കോ-ഓർഡിനേറ്റർ).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രണയ വെളിപ്പെടുത്തലിൽ വിവാദം: തേജ് പ്രതാപ് യാദവിനെ ആർജെഡിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കി ലാലു പ്രസാദ് യാദവ്

National
  •  17 hours ago
No Image

ഇനി കളി മാറും! ജർമനിയിൽ ബയേണിന്റെ ആധിപത്യം തകർത്തവൻ ഇനി റയലിന്റെ കപ്പിത്താൻ 

Football
  •  17 hours ago
No Image

കേരളത്തിൽ കലിതുള്ളി കാലവർഷം: തെങ്ങ് വീണ് മരണം, വ്യാപക നാശനഷ്ടം, വിവിധ ജില്ലകളിൽ ദുരിതം തുടരുന്നു 

Kerala
  •  17 hours ago
No Image

പ്രസവാവധി സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം: രണ്ടാം വിവാഹത്തിൽ നിന്നുള്ള കുഞ്ഞിന്റെ ജനനത്തിനും അവധി ഉറപ്പാക്കും; സുപ്രീം കോടതി

National
  •  17 hours ago
No Image

കൊടുങ്കാറ്റായി ധോണിയുടെ തുറുപ്പുചീട്ട്; അടിച്ചുകയറിയത് രാജസ്ഥാൻ താരം ഒന്നാമനായ ലിസ്റ്റിലേക്ക്

Cricket
  •  18 hours ago
No Image

കേരളത്തിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ ഇന്ന് രാത്രിയോടെ അടച്ചുപൂട്ടും; യാത്രക്കാർക്ക് തിരിച്ചടി 

Kerala
  •  18 hours ago
No Image

കനത്ത മഴ; നീലഗിരി ജില്ലയിലെ ഊട്ടി അടക്കമുള്ള എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും രണ്ട് ദിവസത്തേക്ക് അടച്ചു

Kerala
  •  18 hours ago
No Image

കോഴിക്കോട് ഭീമൻ മതിൽ കാറിന് മുകളിൽ ഇടിഞ്ഞുവീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  19 hours ago
No Image

കൊച്ചി പനമ്പിള്ളി നഗറിൽ ഫ്ലാറ്റ് സമുച്ചയത്തിന്റെ പില്ലർ തകർന്നു; താമസക്കാർ ഒഴിഞ്ഞു പോകുന്നു 

Kerala
  •  19 hours ago
No Image

കനത്ത മഴയും കാറ്റും; ഉത്തർപ്രദേശിൽ എസിപി ഓഫീസ് തകർന്ന് വീണ് സബ് ഇൻസ്പെക്ടർ മരിച്ചു

National
  •  19 hours ago