HOME
DETAILS

വോട്ട് ചെയ്യുമ്പോൾ എന്തിനാ ഫോൺ? പോളിങ് സ്‌റ്റേഷനിൽ മൊബൈൽ ഫോണിന് വിലക്ക്

  
May 25 2025 | 02:05 AM

Central Election Commission has prohibited voters from carrying mobile phones while entering the polling station

ന്യൂഡൽഹി: വോട്ടർമാർ പോളിങ് സ്‌റ്റേഷനിൽ പ്രവേശിക്കുമ്പോൾ മൊബൈൽ ഫോൺ കൈവശംവയ്ക്കുന്നത് നിരോധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. എന്നാൽ വോട്ടർമാർക്ക് മൊബൈൽ ഫോണുകൾ സൂക്ഷിക്കാനായി പോളിങ് സ്റ്റേഷനുപുറത്ത് പ്രത്യേക സൗകര്യം ഒരുക്കാൻ കമ്മിഷൻ നിർദേശം നൽകി. 

തെരഞ്ഞടുപ്പ് പരിഷ്‌ക്കരണനടപടികളുടെ ഭാഗമായാണ് തീരുമാനം. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെയും 1961ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളിലെയും വ്യവസ്ഥകളെ അടിസ്ഥാനമാക്കിയാണ് തീരുമാനമെന്ന് കമ്മിഷൻ പ്രസ്താവനയിൽ വിശദീകരിച്ചു. അടുത്ത് നടക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് മുതലായിരിക്കും പരിഷ്‌കരണം നടപ്പാക്കുക.

മറ്റ് നിർദേശങ്ങൾ :

വോട്ടെടുപ്പുദിവസം രാഷ്ട്രീയ പാർട്ടികൾ സ്ഥാപിക്കുന്ന കൗണ്ടറുകൾ പോളിങ് സ്റ്റേഷന്റെ 100മീറ്റർ പരിധിയിൽ പാടില്ല. (നേരത്തെ സ്റ്റേഷൻ പ്രവേശന കവാടത്തിൽ നിന്ന് 200 മീറ്റർ അകലെ മാത്രമേ ഇത്തരം ബൂത്തുകൾക്ക് അനുമതിയുണ്ടായിരുന്നുള്ളൂ).

100മീറ്റർ പരിധിയിൽ പ്രചാരണത്തിനും വിലക്ക്
പോളിങ് സ്റ്റേഷന്റെ 100 മീറ്റർ ചുറ്റളവിൽ മൊബൈൽഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കണം. 
പ്രതികൂല സാഹചര്യത്തിൽ റിട്ടേണിങ് ഓഫിസർമാർക്ക് മൊബൈൽഫോൺ കൈവശം വയ്ക്കാം.
വോട്ടെടുപ്പിന്റെ രഹസ്യ സ്വഭാവം കർശനമായി പാലിക്കണം.
ബൂത്തിൽ പ്രവേശിക്കും മുമ്പ് വോട്ടർമാർ മൊബൈൽ ഫോണുകൾ കൈമാറിയാൽ അവ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഇലക്ടറൽ ഓഫിസർമാർക്ക്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മ്യാന്മര്‍ തീരത്ത് കപ്പല്‍ അപകടം; 427 റോഹിംഗ്യകള്‍ മുങ്ങി മരിച്ചു

International
  •  8 hours ago
No Image

ജസ്റ്റിസ് ബി.വി നാഗരത്‌ന സുപ്രിംകോടതി കൊളീജിയം അംഗം

National
  •  8 hours ago
No Image

വേടനെ വേട്ടയാടല്‍ ജാതിമതില്‍ പൊളിച്ചിട്ട് പോരെ... പാലക്കാട് നഗരസഭാ ശ്മശാനത്തിലെ ജാതിമതില്‍ വിവാദത്തില്‍

Kerala
  •  8 hours ago
No Image

മഴക്കെടുതിയില്‍ മൂന്ന് മരണം; സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടം

Kerala
  •  8 hours ago
No Image

അതീവ ജാഗ്രത ! ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യത; വടക്കന്‍ കേരളത്തില്‍ റെഡ് അലര്‍ട്ട്

Kerala
  •  9 hours ago
No Image

പത്ത് ലക്ഷത്തോളം വിദേശ ഹാജിമാർ പുണ്യ ഭൂമിയിൽ; സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി ഈ വർഷം 2300 ഹാജിമാര്‍

Saudi-arabia
  •  16 hours ago
No Image

രാത്രി മഴ ശക്തമാകും; 14 ജില്ലകളിലും ഓറഞ്ച് അലർട്ട്; അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം

Kerala
  •  16 hours ago
No Image

പ്രകൃതിക്ഷോഭ സാധ്യത: കൃഷിവകുപ്പ് കൺട്രോൾ റൂമുകൾ തുറന്നു

Kerala
  •  17 hours ago
No Image

അതിരാണി ഇനി കോഴിക്കോടിന്റെ സ്വന്തം പുഷ്പം; ഈനാംപേച്ചി മൃഗവും; ജൈവപ്രതീകങ്ങള്‍ പ്രഖ്യാപിച്ച് ജില്ല പഞ്ചായത്ത്

Kerala
  •  18 hours ago
No Image

ചീത്ത ഭക്ഷണം, ഒലിച്ചിറങ്ങിയ എണ്ണ, ആകെ വൃത്തികേട്? വീഡിയോ വൈറലായി, മറുപടിയുമായി റെസ്റ്റോറന്റ് ഉടമസ്ഥർ

National
  •  18 hours ago