HOME
DETAILS

ജസ്റ്റിസ് ബി.വി നാഗരത്‌ന സുപ്രിംകോടതി കൊളീജിയം അംഗം

  
May 25 2025 | 02:05 AM

Justice BV Nagarathna has become a member of the Supreme Court Collegium

ഡൽഹി: സുപ്രിംകോടതി കൊളീജിയം അംഗമായി ജസ്റ്റിസ് ബി.വി നാഗരത്‌ന. ഇന്നലെ ജസ്റ്റിസ് അഭയ് എസ്. ഓഖ വിരമിച്ചതോടെയാണ് നാഗരത്‌ന ചീഫ് ജസ്റ്റിസ് നേതൃത്വം നൽകുന്ന കൊളീജിയം അംഗമായത്. കൊളീജിയം അംഗമാകുന്ന നാലാമത്തെ വനിതയാണ്. 75 വർഷത്തെ ചരിത്രത്തിനിടയിൽ സുപ്രിംകോടതിയിൽ 11 വനിതാ ജഡ്ജിമാർ മാത്രമാണുണ്ടായത്. അതിൽ മൂന്ന് പേർ മാത്രമാണ് ഇതിന് മുമ്പ് കൊളീജിയം അംഗമായവർ. 2003ൽ ജസ്റ്റിസ് റൂമാ പാലാണ് കൊളീജിയത്തിലെത്തുന്ന ആദ്യത്തെ വനിത. 16 വർഷത്തിന് ശേഷം 2019ൽ ജസ്റ്റിസ് ബാനുമതി കൊളീജിയം അംഗമായി. 

2020 ജൂലൈയിൽ കൊളീജിയത്തിലെത്തിയ ജസ്റ്റിസ് ഇന്ദിരാ ബാനർജിയാണ് മൂന്നാമത്തെയാൾ. റൂമാ പാലിന് മൂന്ന് വർഷവും ബാനുമതിക്ക് ഒരു വർഷവും കൊളീജിയത്തിലിരിക്കാനായെങ്കിൽ ഒരു മാസത്തിൽ താഴെ മാത്രമെ ഇന്ദിരാ ബാനർജിക്ക് കൊളീജിയത്തിന്റെ ഭാഗമാകാൻ കഴിഞ്ഞൂള്ളൂ. ചീഫ് ജസ്റ്റിസ് അടക്കം സുപ്രിംകോടതിയിലെ മുതിർന്ന അഞ്ചംഗങ്ങളാണ് കൊളീജിയത്തിലുണ്ടാകുക. സുപ്രിംകോടതിയിലേക്കും ഹൈക്കോടതികളിലേക്കും ജഡ്ജിമാരെ നിയമിക്കാനും സ്ഥലംമാറ്റാനും ശുപാർശ ചെയ്യുന്നതടക്കമുള്ള സുപ്രധാന നടപടികളാണ് കൊളീജിയത്തിന്റെ അധികാര പരിധിയിലുള്ളത്.

ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, ജെ.കെ മഹേശ്വരി എന്നിവരാണ് ജസ്റ്റിസ് നാഗരത്‌നയെക്കൂടാതെ നിലവിലെ കൊളീജിയം അംഗങ്ങൾ. രാജ്യത്തെ ആദ്യത്തെ സുപ്രിംകോടതി വനിതാ ചീഫ് ജസ്റ്റിസായി കൊളീജിയത്തിന് നേതൃത്വം നൽകിയ ശേഷമായിരിക്കും 2027ൽ ജസ്റ്റിസ് നാഗരത്‌ന വിരമിക്കുക. പക്ഷേ ചീഫ് ജസ്റ്റിസ് പദവിയിൽ ജസ്റ്റിസ് നാഗര്തനയ്ക്ക് 36 ദിവസത്തെ കാലാവധിയേയുള്ളൂ. 

നോട്ടുനിരോധനം, ബിൽക്കീസ് ബാനു കേസ് തുടങ്ങിയവയിലടക്കം സുപ്രധാന വിധികൾ പുറപ്പെടുവിച്ച ജസ്റ്റിസ് നാഗരത്‌ന രാജ്യത്തെ 19ാമത് ചീഫ് ജസ്റ്റിസായിരുന്ന ഇ.എസ് വെങ്കട്ടരാമയ്യയുടെ മകളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്

Kerala
  •  18 hours ago
No Image

സമുദ്രാതിർത്തിയിൽ കപ്പൽ മുങ്ങിയ സംഭവം: മുഖ്യമന്ത്രി അവലോകനം നടത്തി; 10 സുപ്രധാന നിർദ്ദേശങ്ങൾ

Kerala
  •  a day ago
No Image

ലോകത്തെ പിടിച്ചു കുലുക്കിയ കണ്ടെയ്നർ അപകടങ്ങൾ; കേരള തീരദേശ മേഖലകളും എണ്ണച്ചോർച്ച ഭീഷണിയിൽ; പാരിസ്ഥിതിക പ്രത്യാ​​ഘാതങ്ങൾ ​ഗുരുതരം

Kerala
  •  a day ago
No Image

ടി-20യിൽ ഒരേയൊരു സ്‌കൈ; 14ാമത്തെ അടിയിൽ പിറന്നത് ലോക റെക്കോർഡ്

Cricket
  •  a day ago
No Image

ആശങ്കയുടെ തിരത്തീരം: കേരള തീരത്ത് എണ്ണപ്പാട ഭീഷണി, രാസവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്‌നറുകള്‍ അപകടത്തില്‍

Kerala
  •  a day ago
No Image

കനത്ത മഴ: കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീണു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു  

Kerala
  •  a day ago
No Image

കക്കയം പവർഹൗസിലെ പെൻസ്റ്റോക്ക് പൈപ്പിൽ തകരാർ; വൈദ്യുതി ഉത്പാദനം നിലച്ചു

Kerala
  •  a day ago
No Image

ഗസ്സയിൽ മെഡിക്കൽ ഉപകരണങ്ങൾ ‘സീറോ സ്റ്റോക്ക്’ ആണെന്ന്: ലോകാരോഗ്യ സംഘടന

International
  •  a day ago
No Image

ഹൈദരാബാദിൽ 1.01 കോടിയുടെ വ്യാജ ആപ്പിൾ ആക്സസറികൾ പിടികൂടി

National
  •  a day ago
No Image

5 വർഷത്തിനകം എഐ ഒരുപാട് ജോലികൾ ഇല്ലാതാക്കും; എഐ യിലേക്കുള്ള ഒരുക്കം ഇപ്പോഴേ തുടങ്ങണമെന്ന് ഗൂഗിൾ ഡീപ്‌മൈൻഡ് സിഇഒ

International
  •  a day ago