HOME
DETAILS

വേടനെ വേട്ടയാടല്‍ ജാതിമതില്‍ പൊളിച്ചിട്ട് പോരെ... പാലക്കാട് നഗരസഭാ ശ്മശാനത്തിലെ ജാതിമതില്‍ വിവാദത്തില്‍

  
പി.വി.എസ് ഷിഹാബ്
May 25 2025 | 02:05 AM

palakkad municipality issue special place for nss

പാലക്കാട്: ജാതീയത വളര്‍ത്തുന്നവെന്ന് ആരോപിച്ച് വേടനെ വേട്ടയാടുന്ന സംഘ്പരിവാറിന് തിരിച്ചടിയായി പാലക്കാട്ടെ ശ്മശാനത്തിലെ ജാതിമതില്‍. വേടന്‍ പ്രധാനമന്ത്രിക്കും രാജ്യതാത്പര്യങ്ങള്‍ക്കുമെതിരായി പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ എന്‍.ഐ.എക്ക് പരാതി നല്‍കിയതോടെയാണ് നഗരസഭാ ശ്മശാനത്തിലെ ജാതിമതില്‍ ചര്‍ച്ചയായത്. വേടന്‍ ജാതിബോധം വളര്‍ത്തുകയാണെന്ന് ആരോപിക്കുന്ന സംഘ്പരിവാര്‍ എന്തുകൊണ്ട് പാലക്കാട് മാട്ടുമന്തയില്‍ പ്രവര്‍ത്തിക്കുന്ന പൊതുശ്മശാനത്തിലെ ജാതിമതിലുകളെ ചോദ്യം ചെയ്യുന്നില്ലെന്നാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച.

ബി.ജെ.പി ഭരിക്കുന്ന നഗരസഭയിലെ ഈ പൊതുശ്മശാനത്തില്‍ ബ്രാഹ്മണര്‍ക്കും നായര്‍ സമുദായത്തിനും സംസ്‌കാര ചടങ്ങുകള്‍ക്കുള്ള സംവിധാനങ്ങള്‍ വെവ്വേറെ ഒരുക്കിയിട്ടുണ്ട്. മറ്റു ജാതിയില്‍പ്പെട്ട ആളുകള്‍ക്ക് പ്രവേശനമില്ലാത്ത വിധമാണ് പൊതുശ്മശാനത്തില്‍ ബ്രാഹ്മണര്‍ക്കും നായര്‍ സമുദായത്തിനും പ്രത്യേക സ്ഥലം അനുവദിച്ചിരിക്കുന്നത്. ജാതി വേര്‍തിരിവിനെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് ബി.ജെ.പി ഭരണസമിതി കൈക്കൊള്ളുന്നതെന്ന ആരോപണവുമായി പൊതുപ്രവര്‍ത്തകന്‍ ബോബന്‍ മാട്ടുമന്ത ഇതിനെതിരേ പരാതിയും നല്‍കിയിരുന്നു. നാളിതുവരെ ജാതിയുടെ അടയാളങ്ങളോ വേര്‍തിരിവുകളോ ഇല്ലാതിരുന്ന പൊതുശ്മശാനം ബി.ജെ.പി ഭരണം തുടങ്ങിയതോടെ ജാതി അടിസ്ഥാനത്തില്‍ കീറിമുറിച്ചിരിക്കുകയാണെന്ന് ബോബന്‍ പറയുന്നു.

 പൊതുശ്മശാനത്തിലെ 20 സെന്റ് സ്ഥലം വലിയപാടം എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ മതില്‍കെട്ടി തിരിക്കുന്ന പ്രവൃത്തി നടന്നുവരികയാണ്. ഇതോടെ ചെറുമ, വിശ്വകര്‍മ, ഈഴവ സമുദായക്കാരും പൊതുശ്മശാനത്തില്‍ പ്രത്യേകമായി ഭൂമി ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. എന്‍.എസ്.എസ് കരയോഗത്തിന് നല്‍കിയ മാതൃകയില്‍ തങ്ങളുടെ സമുദായങ്ങള്‍ക്കും 20 സെന്റ് ഭൂമി അനുവദിക്കണമെന്നാണ് ആവശ്യം.  മഴ കൊള്ളാതെ സംസ്‌കാര ചടങ്ങുകള്‍ നടത്താനായി പൊതുശ്മശാനത്തില്‍ ഷെഡ്ഡ് നിര്‍മിക്കാനാണ് വലിയപാടം എന്‍.എസ്.എസ് കരയോഗം അപേക്ഷ നല്‍കിയത്. 

മറ്റുള്ളവര്‍ക്ക് പ്രവേശനമില്ലാത്ത വിധം മതില്‍കെട്ടി വേര്‍തിരിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് നഗരസഭാ അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍, പൊതുശ്മശാനത്തിലെ ജാതിമതില്‍ വിവാദമായിട്ടും നിര്‍മാണ പ്രവൃത്തി തടയാന്‍ അധികൃതര്‍ തയാറായിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട കപ്പല്‍ മുങ്ങുന്നു: കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലില്‍ വീണു

Kerala
  •  7 hours ago
No Image

കണ്ടയ്‌നറുകള്‍ എറണാകുളം, ആലപ്പുഴ തീരങ്ങളില്‍ എത്താന്‍ സാധ്യത; തീരത്തടിഞ്ഞാല്‍ ഉടന്‍ പൊലിസിനെ വിവരമറിയിക്കാന്‍ നിര്‍ദേശം

Kerala
  •  7 hours ago
No Image

മൂന്നുമാസത്തിനിടെ 1,352 കേസുകൾ; കുട്ടികൾക്കെതിരായ അതിക്രമം കൂടുന്നു

Kerala
  •  7 hours ago
No Image

അഴിമതിക്കാരുടെ 'സ്ലീപ്പർ സെൽ' വലമുറുക്കി വിജിലൻസ്; പരാതി അറിയിക്കുന്നതിന് ടോൾ ഫ്രീ നമ്പർ 

Kerala
  •  7 hours ago
No Image

'യുദ്ധക്കളത്തിലേക്ക് ഫലസ്തീന്‍ യുവാക്കളെ ഇസ്‌റാഈല്‍ സൈനിക യൂനിഫോം അണിയിച്ച് പറഞ്ഞയക്കും'; ഫലസ്തീനികളെ മനുഷ്യകവചമാക്കി ഇസ്രാഈല്‍

International
  •  8 hours ago
No Image

മ്യാന്മര്‍ തീരത്ത് കപ്പല്‍ അപകടം; 427 റോഹിംഗ്യകള്‍ മുങ്ങി മരിച്ചു

International
  •  8 hours ago
No Image

ജസ്റ്റിസ് ബി.വി നാഗരത്‌ന സുപ്രിംകോടതി കൊളീജിയം അംഗം

National
  •  8 hours ago
No Image

വോട്ട് ചെയ്യുമ്പോൾ എന്തിനാ ഫോൺ? പോളിങ് സ്‌റ്റേഷനിൽ മൊബൈൽ ഫോണിന് വിലക്ക്

National
  •  8 hours ago
No Image

മഴക്കെടുതിയില്‍ മൂന്ന് മരണം; സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടം

Kerala
  •  8 hours ago
No Image

അതീവ ജാഗ്രത ! ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യത; വടക്കന്‍ കേരളത്തില്‍ റെഡ് അലര്‍ട്ട്

Kerala
  •  9 hours ago