HOME
DETAILS

മ്യാന്മര്‍ തീരത്ത് കപ്പല്‍ അപകടം; 427 റോഹിംഗ്യകള്‍ മുങ്ങി മരിച്ചു

  
May 25 2025 | 02:05 AM

Boat tragedy off Myanmar coast 427 Rohingya drown

നെയ്പിതോ: മ്യാന്മര്‍ തീരത്ത് രണ്ട് വ്യത്യസ്ത കപ്പല്‍ അപകടങ്ങളിലായി 427 റോഹിംഗ്യന്‍ മുസ്‌ലിംകള്‍ മുങ്ങിമരിച്ചു. കഴിഞ്ഞ 9നും 10നും നടന്ന കപ്പല്‍ അപകടങ്ങളിലാണ് ഇത്രയും കുടിയേറ്റക്കാര്‍ മരിച്ചതെന്ന് യു.എന്‍ അറിയിച്ചു.

റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ ഉള്‍പ്പെട്ട ഏറ്റവും ഭീകരമായ കപ്പല്‍ അപകടമായിരിക്കും ഇതെന്ന് അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഹൈക്കമ്മിഷണര്‍ (യു.എന്‍.എച്ച്.സി.ആര്‍) ഫിലിപ്പോ ഗ്രാന്‍ഡി വ്യക്തമാക്കി. ഈ ഇരട്ട ദുരന്തം റോഹിംഗ്യകള്‍ നേരിടുന്ന ദുരവസ്ഥയെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

267 പേരുമായി സഞ്ചരിച്ചിരുന്ന ഒരു അഭയാര്‍ഥി കപ്പല്‍ 9നാണ് മുങ്ങിയത്. ഇതില്‍ 66 പേരാണ് രക്ഷപ്പെട്ടത്. 247 പേരുമായി പോയ രണ്ടാമത്തെ കപ്പല്‍ മുങ്ങിയത് 10നാണ്. ഇതില്‍ 21 പേരാണ് രക്ഷപ്പെട്ടത്.

ഇവര്‍ ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ അഭയാര്‍ഥി ക്യാംപുകളില്‍നിന്നുള്ളവരോ മ്യാന്‍മറിന്റെ പടിഞ്ഞാറന്‍ സംസ്ഥാനമായ റഖൈനില്‍ നിന്നുള്ളവരോ ആകാമെന്നാണ് വിലയിരുത്തല്‍. മേഖലയില്‍ മണ്‍സൂണ്‍ എത്തിയതിനാല്‍ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടിട്ടുണ്ടാകാമെന്നും ഇതിനെ അതിജീവിക്കാന്‍ കപ്പലുകള്‍ക്ക് കഴിയാത്തതിനാലാണ് മുങ്ങിയതെന്നുമാണ് കരുതുന്നത്. 2024ല്‍ 657 റോഹിംഗ്യകള്‍ കപ്പലിലോ ബോട്ടിലോ ആയി രക്ഷപ്പെടുന്നതിനിടെ കടലില്‍ മുങ്ങിമരിച്ചതായി യു.എന്‍.എച്ച്.സി.ആര്‍ പറയുന്നു. മ്യാന്‍മറില്‍ പീഡിപ്പിക്കപ്പെടുന്ന റോഹിംഗ്യകള്‍ രക്ഷപ്പെടാന്‍ ഇത്തരത്തിലുള്ള സാഹസിക യാത്രകള്‍ക്ക് മുതിരാറുണ്ട്. ജീവന്‍ പണയംവച്ചുള്ള ഇത്തരം യാത്രകള്‍ പലപ്പോഴും അപകടത്തിലാണ് കലാശിക്കുക. 

2017ല്‍ മ്യാന്‍മര്‍ സൈന്യത്തിന്റെ ക്രൂരമായ അടിച്ചമര്‍ത്തലിനെത്തുടര്‍ന്ന് 10 ലക്ഷത്തിലേറെ റോഹിംഗ്യകളാണ് അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്. ബംഗ്ലാദേശിലും മ്യാന്മറിന്റെ പല ഭാഗത്തുമായി അഭയാര്‍ഥികളായി കഴിയുന്ന റോഹിംഗ്യകളുടെ ദുരവസ്ഥ പരിഹരിക്കാന്‍ വേണ്ട പണമില്ലാത്തതും പ്രശ്‌നമാണ്. ഈവര്‍ഷം ഇവരെ പുനരധിവസിപ്പിക്കാനായി വേണ്ട 38.3 കോടി ഡോളറില്‍ 30 ശതമാനം മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും യു.എന്‍.എച്ച്.സി.ആര്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെഡിക്കൽ ​ഗവേഷണത്തിന് സംഭാവന നൽകിയ മനുഷ്യാവശിഷ്ടങ്ങൾ മോഷ്ടിച്ച് കരിഞ്ചന്തയിൽ വിറ്റു: മുൻ മോർച്ചറി മാനേജർ അറസ്റ്റിൽ

International
  •  2 hours ago
No Image

കുസാറ്റിന്റെ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അരുണാചൽപ്രദേശിൽ സർക്കാർ ജോലി; മലയാളി യുവാവിനെതിരെ കേസ്

Kerala
  •  2 hours ago
No Image

ഭക്ഷ്യ വിഷബാധയെന്ന് തെറ്റിദ്ധരിച്ചു; യുവതിയുടെ 13 അവയവങ്ങൾ അപൂർവ കാൻസർ മൂലം നീക്കം ചെയ്തു

International
  •  2 hours ago
No Image

കുഞ്ഞാലി കൊല്ലപ്പെട്ടതോടെ ആദ്യ ഉപതെരഞ്ഞെടുപ്പ്, ചരിത്രത്തിൽ നിറഞ്ഞ് എന്നും നിലമ്പൂർ 

Kerala
  •  2 hours ago
No Image

കർണാടകയിലെ ആദ്യ കോവിഡ് മരണം ബെംഗളൂരുവിൽ; 84-കാരൻ മരിച്ചു, 38 പുതിയ കേസുകൾ 

National
  •  3 hours ago
No Image

തൃശൂര്‍ ചെറുതുരുത്തിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം പൊട്ടി വീണു; തലനാരിഴയ്ക്ക് ഒഴിവായത് വന്‍ അപകടം

Kerala
  •  3 hours ago
No Image

അതിസാഹസികം! റാസൽഖൈമ പർവതനിരകളിൽ നിന്നും 70 വയസുകാരനെ രക്ഷിച്ച് യുഎഇ നാഷണൽ ഗാർഡ്

uae
  •  3 hours ago
No Image

പക്ഷാഘാത ഭീഷണി: ജോലിയും പണവും ഉപേക്ഷിച്ച് പൂച്ചയുമായി കപ്പൽ യാത്ര നടത്തിയ യുവാവിനെ സ്വീകരിക്കാൻ ഗവർണർ 

International
  •  3 hours ago
No Image

കപ്പലിൽ നിന്നുള്ള വസ്തുക്കൾ തീരത്തടിഞ്ഞാൽ ശ്രദ്ധിക്കണം; 200 മീറ്റർ മാറി നിൽക്കണം; മുന്നറിയിപ്പ് നൽകി ദുരന്തനിവാരണ അതോറിറ്റി 

Kerala
  •  3 hours ago
No Image

തൊടുപുഴയിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 21 വർഷം കഠിനതടവ്

Kerala
  •  3 hours ago