HOME
DETAILS

അശ്ലീല ചിത്രങ്ങൾക്ക് അടിമകളായി ചിത്രീകരിച്ചു; അമേരിക്കൻ മാധ്യമങ്ങൾക്കെതിരെ കോടികളുടെ മാനനഷ്ടകേസുമായി ആമസോൺ ഗോത്രവിഭാഗം

  
May 25 2025 | 13:05 PM

Amazon Tribe Sues US Media Over Defamatory Porn Addiction Claims

ബ്രസീൽ:‌അമേരിക്കൻ മാധ്യമ സ്ഥാപനങ്ങൾ തങ്ങളുടെ സമൂഹത്തെ പോൺ ആസക്തരായിചിത്രീകരിച്ചുവെന്നാരോപിച്ച് ബ്രസീലിലെ ആമസോൺ മഴക്കാടുകളിലെ മരുബോ ഗോത്രവിഭാഗം കോടതിയെ സമീപിച്ചു. ജവാരി താഴ്‌വരയിലെ ഏകദേശം 2,000 അംഗങ്ങൾക്കുള്ളിൽപ്പെട്ടിരിക്കുന്ന ഈ ഗോത്രസമൂഹം മാനനഷ്ടം ചോദിച്ചുകൊണ്ടാണ് ലോസ് ഏഞ്ചൽസ് കോടതിയിൽ മെയ് 22-ന് കേസ് ഫയൽ ചെയ്തത്.

മാധ്യമങ്ങൾക്കെതിരായ ആരോപണങ്ങൾ:

ന്യൂയോർക്ക് ടൈംസ്, ടിഎംഇസെഡ് (TMZ), യാഹൂ (Yahoo) എന്നീ പ്രമുഖ മാധ്യമങ്ങൾക്കെതിരെ മരുബോ ഗോത്രവിഭാഗത്തിന്റെ പരാതി നൽകിയിരിക്കുന്നത്. പ്രശസ്തമായ ഈ മാധ്യമങ്ങൾ തങ്ങളുടെ ലേഖനങ്ങളിൽ മരുബോ ജനതയെ ധാർമ്മികമായി അധഃപതിച്ചവരായി, പ്രത്യേകിച്ച് യുവാക്കളെ പോൺ ആസക്തരായി ചിത്രീകരിച്ചുവെന്ന് പരാതിയിൽ പറയുന്നു.

ന്യൂയോർക്ക് ടൈംസിന്റെ ലേഖനങ്ങൾ മരുബോ യുവാക്കളുടെ പോൺ ആസക്തിയെ ഉയർത്തിക്കാട്ടുന്ന രീതിയിലായിരുന്നുവെന്നും, ടിഎംഇസെഡ്, യാഹൂ പോലുള്ള മറ്റ് മാധ്യമങ്ങളും ഇതിന് പിന്തുണയായി ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിച്ചുവെന്നും മരുബോ നേതാക്കൾ ആരോപിച്ചു.

ഇൻറർനെറ്റിന്റെയും സാങ്കേതികവിദ്യയുടെയും ചേർത്ത കുഴപ്പം:

ഇൻറർനെറ്റിന്റെ അമിത ഉപയോഗമാണ് മരുബോ ജനതയുടെ ധാർമ്മികവും സാമൂഹികവുമായ തകര്‍ച്ചയ്ക്ക് കാരണമായതെന്ന വ്യാഖ്യാനവും ഈ ലേഖനങ്ങളിൽ നൽകിയിട്ടുണ്ടെന്നും ഇത് തങ്ങളോടുള്ള പൊതുജനങ്ങളുടെ കാഴ്ചപ്പാടിനെ പ്രതികൂലമായി മാറ്റാൻ കാരണമായെന്നും അവർ ആരോപിക്കുന്നു.

മാനനഷ്ടം ചോദിച്ചുകൊണ്ടുള്ള നിയമനടപടി:

മാധ്യമ ലേഖനങ്ങൾ തങ്ങളെ മോശക്കാരാക്കിയെന്നും, പുതിയ സാങ്കേതികവിദ്യകളുമായി പൊരുത്തപ്പെടാനുള്ള കഴിവില്ലായ്മയുള്ളവരായി ചിത്രീകരിച്ചുവെന്നും മരുബോ ഗോത്ര വിഭാഗം പരാതിയിൽ പറയുന്നു. ലക്ഷ്യബോധത്തോടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കൃത്യമായ നിയമ നടപടി സ്വീകരിക്കുമെന്ന് അവർ വ്യക്തമാക്കി.

മരുബോ ജനതയുടെ നിലപാട്:

തങ്ങളുടെ ആചാരങ്ങളും സംസ്‌കാരവും അറിയാതെ, വെറുപുള്ളവാക്കുകുന്ന രീതിയിലാണ് മാധ്യമങ്ങൾ തങ്ങളെ വിശകലനം ചെയ്തതെന്നു മരുബോ ജനത പറഞ്ഞു. തദ്ദേശീയ സമൂഹത്തെ അപകീർത്തിപ്പെടുത്തിയ മാധ്യമങ്ങളോട് കോടികൾ വിലമതിക്കുന്ന നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് അവർ നിയമപരമായ പോരാട്ടം ആരംഭിച്ചു.

The Marubo tribe from Brazil’s Javari Valley has filed a multi-million dollar defamation lawsuit against major American media outlets—including The New York Times, TMZ, and Yahoo—for allegedly portraying their community as morally degraded and addicted to pornography. Filed on May 22 in a Los Angeles court, the complaint accuses these outlets of spreading false and damaging narratives about indigenous youth and internet usage, painting a distorted image of tribal life.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് മാനന്തവാടിയിൽ അരുംകൊല: യുവതിയെ പങ്കാളി കുത്തിക്കൊന്നു, കുട്ടികളെ ആക്രമിച്ചു; ഒരു കുട്ടിയെ കാണാനില്ല

Kerala
  •  2 hours ago
No Image

മധ്യപ്രദേശിൽ ക്രൂരമായ ബലാത്സംഗ-കൊലപാതകം; ആദിവാസി സ്ത്രീയെ ക്രൂരമായി ആക്രമിച്ച് ഗർഭപാത്രം പുറത്തെടുത്തു

National
  •  3 hours ago
No Image

യുഎഇ: മുസഫയിലെ കടയില്‍ തീപിടുത്തം; ആളപായമില്ല

uae
  •  3 hours ago
No Image

റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 13188 പേർ

Saudi-arabia
  •  3 hours ago
No Image

ഒരു കോമിക് ബുക്ക് ഭീതി പരത്തുന്നു; ജപ്പാനിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ്

International
  •  3 hours ago
No Image

ഷെയ്ഖ് ഹംദാന്റെ ഔദ്യോ​ഗിക ഒമാൻ സന്ദർശനത്തിന് നാളെ തുടക്കം

uae
  •  4 hours ago
No Image

300 കോടി രൂപയുടെ തട്ടിപ്പ് കേസ്: ‘ദി ഫോർത്ത്’ ഓൺലൈൻ ചാനൽ ഉടമകൾ അറസ്റ്റിൽ

Kerala
  •  4 hours ago
No Image

കനത്ത മഴ; ഡല്‍ഹി വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനലിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണു

National
  •  4 hours ago
No Image

വ്യാപക മഴക്കെടുതി; സംസ്ഥാനത്ത് 8 മരണം, കനത്ത നാശം

Kerala
  •  5 hours ago
No Image

ദുബൈയിലാണോ? ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനാവശ്യമായ രേഖകൾ, ഫീസ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചറിയാം

uae
  •  5 hours ago