HOME
DETAILS

മീൻ പിടിക്കാൻ പോയ യുവാവ് തോട്ടിൽ മരിച്ച നിലയിൽ; പാലക്കാട് കനത്ത മഴയിൽ വ്യാപക നാശനഷ്ടം

  
Web Desk
May 25 2025 | 14:05 PM

Fishing Trip Turns Tragic as Man Dies in Stream Heavy Rains Wreak Havoc in Palakkad

പാലക്കാട്:മീൻ പിടിക്കാൻ പോയ യുവാവിനെ പാലക്കാട്ട് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുമിറ്റക്കോട് മേഖലയിലെ അമേരിക്കപ്പടി തോട്ടിലാണ് അപകടം ഉണ്ടായത്. നെല്ലിക്കാട്ടിരി മൈലാഞ്ചിക്കാട് സ്വദേശിയായ പള്ളത്ത്പടി സുരേഷ്  ആണ് മരിച്ചത്.

പ്രാഥമിക നിഗമനമനുസരിച്ച്, തോട്ടിന് മുകളിലുള്ള പാലത്തിൽ നിന്ന് മീൻ പിടിക്കവെ അബദ്ധവശാൽ താഴെ വീണ് അപകടം സംഭവിച്ചതായാണ് സൂചന. വീഴ്ചയിൽ അദ്ദേഹത്തിന് തലയിലും തോളിലും ഗുരുതരമായി പരുക്കേറ്റിരുന്നു. വിവരം ലഭിച്ചതോടെ ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

ജില്ലയിൽ കനത്ത മഴ; വീടുകൾക്കും റോഡുകൾക്കും തകർച്ച

പാലക്കാട് ജില്ലയിൽ ശക്തമായ മഴ വ്യാപക നാശനഷ്ടം വിതച്ചു.അട്ടപ്പാടി 

അബനൂർ: പാറ ഉരുണ്ടുവീണ് നിർമാണത്തിലിരുന്ന വീടിന്റെ അടുക്കള ഭാഗം തകർന്നതിൽ രണ്ട് പേർക്ക് പരിക്ക് പറ്റി.

പടലിക്കാട്: കനത്ത മഴയിൽ വീട് പൂർണമായി തകർന്നു.വീട്ടുക്കാർ ശബ്ദം കേട്ട് പുലർച്ചെ പുറത്തേക്ക് ഓടിയതോടെ വലിയ അപകടം ഒഴിവായി.

മാറനട്ടി: വിനോദ് കുമാറിന്റെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു.

തേൻകുറിശ്ശി: ചന്ദ്രികയുടെ വീട്ടിൽ മരം വീണ് ഒരു ഭാഗം തകർന്നു.

മട്ടത്തുപാടി: വൈദ്യുതി തൂൺ പൊട്ടി വീണതോടെ രണ്ട് വീടുകൾക്ക് നാശനഷ്ടം.

അട്ടപ്പാടി ധോണിഗുണ്ട് – കാരറ റോഡിന്റെ അപ്രോച്ച് റോഡ് ഒലിച്ചു പോയി.

ഒറ്റപ്പാലം കിഴക്കേത്തോട് പാലത്തിൽ മണ്ണിടിച്ചിൽ ഉണ്ടായതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

മലയോര മേഖലകളിലും നഗരഭാഗങ്ങളിലുമുള്ള വിവിധയിടങ്ങളിൽ മരം വീഴ്ചയും വൈദ്യുതി തൂണുകൾ തകർന്നതുമൂലം ഗതാഗതം സാരമായി ബാധിച്ചു.

വെള്ളിയാങ്കല്ല് തടയണയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പത്ത് ഷട്ടറുകൾ ഉയർത്തി.

ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

A young man from Palakkad, Suresh from Mailanchikkad, was found dead in a stream at Thirumittacode. He reportedly slipped and fell while fishing. Heavy rainfall across Palakkad caused widespread damage, including landslides, house collapses, and road blockages. Several families were affected, and authorities have begun relief efforts.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്

Kerala
  •  19 hours ago
No Image

സമുദ്രാതിർത്തിയിൽ കപ്പൽ മുങ്ങിയ സംഭവം: മുഖ്യമന്ത്രി അവലോകനം നടത്തി; 10 സുപ്രധാന നിർദ്ദേശങ്ങൾ

Kerala
  •  a day ago
No Image

ലോകത്തെ പിടിച്ചു കുലുക്കിയ കണ്ടെയ്നർ അപകടങ്ങൾ; കേരള തീരദേശ മേഖലകളും എണ്ണച്ചോർച്ച ഭീഷണിയിൽ; പാരിസ്ഥിതിക പ്രത്യാ​​ഘാതങ്ങൾ ​ഗുരുതരം

Kerala
  •  a day ago
No Image

ടി-20യിൽ ഒരേയൊരു സ്‌കൈ; 14ാമത്തെ അടിയിൽ പിറന്നത് ലോക റെക്കോർഡ്

Cricket
  •  a day ago
No Image

ആശങ്കയുടെ തിരത്തീരം: കേരള തീരത്ത് എണ്ണപ്പാട ഭീഷണി, രാസവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്‌നറുകള്‍ അപകടത്തില്‍

Kerala
  •  a day ago
No Image

കനത്ത മഴ: കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീണു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു  

Kerala
  •  a day ago
No Image

കക്കയം പവർഹൗസിലെ പെൻസ്റ്റോക്ക് പൈപ്പിൽ തകരാർ; വൈദ്യുതി ഉത്പാദനം നിലച്ചു

Kerala
  •  a day ago
No Image

ഗസ്സയിൽ മെഡിക്കൽ ഉപകരണങ്ങൾ ‘സീറോ സ്റ്റോക്ക്’ ആണെന്ന്: ലോകാരോഗ്യ സംഘടന

International
  •  a day ago
No Image

ഹൈദരാബാദിൽ 1.01 കോടിയുടെ വ്യാജ ആപ്പിൾ ആക്സസറികൾ പിടികൂടി

National
  •  a day ago
No Image

5 വർഷത്തിനകം എഐ ഒരുപാട് ജോലികൾ ഇല്ലാതാക്കും; എഐ യിലേക്കുള്ള ഒരുക്കം ഇപ്പോഴേ തുടങ്ങണമെന്ന് ഗൂഗിൾ ഡീപ്‌മൈൻഡ് സിഇഒ

International
  •  a day ago