
300 കോടി രൂപയുടെ തട്ടിപ്പ് കേസ്: ‘ദി ഫോർത്ത്’ ഓൺലൈൻ ചാനൽ ഉടമകൾ അറസ്റ്റിൽ

തിരുവനന്തപുരം: നിക്ഷേപകരെ കബളിപ്പിച്ച് 300 കോടി രൂപയിലധികം തട്ടിയെന്ന കേസിൽ ‘ദി ഫോർത്ത്’ ഓൺലൈൻ ചാനലിന്റെ ഉടമകളായ ഫാം ഫെഡ് കമ്പനി ചെയർമാൻ രാജേഷ് പിള്ള, മാനേജിംഗ് ഡയറക്ടർ അഖിൻ ഫ്രാൻസിസ് എന്നിവർ തിരുവനന്തപുരം മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടത്തു. കമ്പനിയുമായി ബന്ധപ്പെട്ട മറ്റ് നാല് ഡയറക്ടർമാർക്കും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേസിന്റെ പശ്ചാത്തലം:
പ്രതികൾ സ്ഥാപിച്ച സതേൺ ഗ്രീൻ ഫാമിംഗ് ആൻഡ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ഫാം ഫെഡ്) എന്ന സ്ഥാപനം, പിന്നീട് ‘ദി ഫോർത്ത്’ എന്ന പേരിൽ മാധ്യമ രംഗത്തേക്ക് വ്യാപിച്ചു. 2008-ൽ ആരംഭിച്ച ഈ കമ്പനി, നിക്ഷേപകരെ പന്ത്രണ്ടര ശതമാനം പലിശ വാഗ്ദാനം ചെയ്ത് ആകർഷിച്ചാണ് തട്ടിപ്പ് നടത്തിയത്. തുടക്കത്തിൽ കുറച്ചു തവണ ലാഭം വിതരണം ചെയ്തെങ്കിലും പിന്നീട് നിരന്തരം മുടങ്ങാൻ തുടങ്ങുകയായിരുന്നു.
കവടിയാർ സ്വദേശിനിയായ ഒരു നിക്ഷേപകയുടെ പരാതിയിലാണ് കേസിന്റെ തുടക്കം. രണ്ട് മാസം മുൻപ് കമ്പനി ഉടമകൾ പണം തിരികെ നൽകാമെന്ന് ഉറപ്പുനൽകിയെങ്കിലും വാഗ്ദാനം പാലിച്ചില്ല. ഇതോടെ നിരവധി നിക്ഷേപകർ പൊലീസിനെ സമീപിക്കുകയും കേസുകൾ രജിസ്റ്റർ ചെയ്യയ്യുകയും ചെയ്തു.
പോലീസ് അന്വേഷണത്തിൽ വ്യക്തമായത്:
നിക്ഷേപത്തിൽ പണം നേടിയശേഷം ഫാം ഫെഡ് മാസ് മീഡിയ രംഗത്തേക്ക് കടന്നിരുന്നു.
ചെന്നൈയിലാണ് കമ്പനി ഹെഡ്‌ക്വാർട്ടേഴ്സ്, കേരളത്തിൽ 16 ശാഖകൾ പ്രവർത്തിക്കുന്നു.
കേസിൽ മറ്റു പ്രതികളായി ധന്യ, ഷൈനി, പ്രിൻസി ഫ്രാൻസിസ്, മഹാവിഷ്ണു എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്.
നിലവിലെ നടപടി:
പോലീസ് തട്ടിപ്പ് മാതൃകയും സാമ്പത്തിക ഇടപാടുകളും വിശദമായി അന്വേഷിക്കുന്നുണ്ട്. കൂടുതൽ നിക്ഷേപകർ പരാതി ഉടൻ നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സമുദ്രാതിർത്തിയിൽ കപ്പൽ മുങ്ങിയ സംഭവം: മുഖ്യമന്ത്രി അവലോകനം നടത്തി; 10 സുപ്രധാന നിർദ്ദേശങ്ങൾ
Kerala
• a day ago
ലോകത്തെ പിടിച്ചു കുലുക്കിയ കണ്ടെയ്നർ അപകടങ്ങൾ; കേരള തീരദേശ മേഖലകളും എണ്ണച്ചോർച്ച ഭീഷണിയിൽ; പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഗുരുതരം
Kerala
• a day ago
ടി-20യിൽ ഒരേയൊരു സ്‌കൈ; 14ാമത്തെ അടിയിൽ പിറന്നത് ലോക റെക്കോർഡ്
Cricket
• a day ago
ആശങ്കയുടെ തിരത്തീരം: കേരള തീരത്ത് എണ്ണപ്പാട ഭീഷണി, രാസവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്‌നറുകള്‍ അപകടത്തില്‍
Kerala
• a day ago
കനത്ത മഴ: കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീണു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
Kerala
• a day ago
കക്കയം പവർഹൗസിലെ പെൻസ്റ്റോക്ക് പൈപ്പിൽ തകരാർ; വൈദ്യുതി ഉത്പാദനം നിലച്ചു
Kerala
• a day ago
ഗസ്സയിൽ മെഡിക്കൽ ഉപകരണങ്ങൾ ‘സീറോ സ്റ്റോക്ക്’ ആണെന്ന്: ലോകാരോഗ്യ സംഘടന
International
• a day ago
ഹൈദരാബാദിൽ 1.01 കോടിയുടെ വ്യാജ ആപ്പിൾ ആക്സസറികൾ പിടികൂടി
National
• a day ago
5 വർഷത്തിനകം എഐ ഒരുപാട് ജോലികൾ ഇല്ലാതാക്കും; എഐ യിലേക്കുള്ള ഒരുക്കം ഇപ്പോഴേ തുടങ്ങണമെന്ന് ഗൂഗിൾ ഡീപ്‌മൈൻഡ് സിഇഒ
International
• a day ago
കത്തിജ്വലിച്ച് സൂര്യൻ! സച്ചിന്റെ റെക്കോർഡും തകർത്ത് മുംബൈയുടെ രാജാവായി സ്‌കൈ
Cricket
• a day ago
ബംഗ്ലാദേശ് വഴി നടക്കുന്ന വിവാഹ തട്ടിപ്പിന് എതിരെ മുന്നറിയിപ്പുമായി ചൈന; വിദേശ ഭാര്യമാർ വേണ്ടെന്ന് നിർദ്ദേശം
International
• a day ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ
Kerala
• a day ago
നിലമ്പൂരിൽ വീണ്ടും ജനവിധി തേടാൻ ബാവുട്ടി എത്തുമ്പോൾ
Kerala
• a day ago
കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• a day ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് എ ഐ സി സി
Kerala
• a day ago.png?w=200&q=75)
"ലാലു കുടുംബം എന്നെ ഒരിക്കലും മനുഷ്യനായി പരിഗണിച്ചില്ല" എന്റെ ജീവിതം അവർ ഒരു തമാശയാക്കി മാറ്റി; ഗുരുതര ആരോപണങ്ങളുമായി ലാലുവിന്റെ മരുമകൾ
National
• a day ago
റൊണാൾഡോ യൂറോപ്പിലെ ആ ക്ലബ്ബിലേക്ക് പോയാൽ മികച്ച പ്രകടനം നടത്തും: മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം
Football
• a day ago
കടക്കെണിയിൽ മുങ്ങിയ പാകിസ്ഥാന് ഐഎംഎഫിന്റെ സഹായം; പിന്നാലെ സൈന്യത്തിനായി ചെലവു വർദ്ധിപ്പിക്കാൻ നീക്കം
International
• a day ago
ബാറ്റെടുക്കും മുമ്പേ ട്രിപ്പിൾ സെഞ്ച്വറി; ടി-20യിലെ വമ്പൻ നേട്ടത്തിൽ മുംബൈ ക്യാപ്റ്റൻ
Cricket
• a day ago
മണ്ണാർക്കാട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം: നിരവധി പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
Kerala
• a day ago
സുപ്രഭാതം എജ്യു എക്സ്പോ മെയ് 28ന് കോട്ടക്കലിൽ
Kerala
• a day ago