
നെയ്മർ പുറത്ത്, പകരം മൂന്ന് വമ്പന്മാർ ടീമിൽ; അൻസലോട്ടിയുടെ കീഴിൽ പറന്നുയരാൻ കാനറിപ്പട

ബ്രസീൽ: 2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീലിയൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. പുതിയ പരിശീലകൻ കാർലോ അൻസെലോട്ടിയുടെ കീഴിലാണ് ബ്രസീൽ കളത്തിൽ ഇറങ്ങുന്നത്. ടീമിൽ കാസിമിറോ, റിച്ചാർലിസൺ, ആന്റണി തുടങ്ങിയ സൂപ്പർ താരങ്ങൾ ഇടം നേടി. പരുക്കേറ്റ നെയ്മറിന് ടീമിൽ ഇടം നേടാൻ സാധിച്ചില്ല. ജൂൺ അഞ്ചിന് ഇക്വഡോറിനെതിരെയും ജൂൺ പത്തിന് പരാഗ്വേയ്‌ക്കെതിരെയുമാണ് ബ്രസീലിന്റെ മത്സരങ്ങളുള്ളത്.
ഈ സീസൺ അവസാനത്തോട് കൂടി റയൽ മാഡ്രിഡ് വിട്ട അൻസലോട്ടിയെ ബ്രസീൽ സ്വന്തമാക്കുകയായിരുന്നു. റയലിനൊപ്പമുള്ള അൻസലോട്ടിയുടെ കരാർ 2026ൽ ആയിരുന്നു അവസാനിക്കുന്നത്. എന്നാൽ അൻസലോട്ടി കരാർ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ റയൽ വിടാൻ തീരുമാനിക്കുകയായിരുന്നു.
റയൽ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് ആൻസലോട്ടി. റയലിനായി ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിക്കൊടുത്ത പരിശീലകനാണ് അൻസലോട്ടി. രണ്ട് വീതം ലാ ലിഗ, യുവേഫ ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ്, സ്പാനിഷ് സൂപ്പർ കപ്പ് ഒരു കോപ്പ ഡെൽറേ, ഫിഫ ക്ലബ് ലോകകപ്പ്, ഫിഫ ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് എന്നീ കിരീടങ്ങളാണ് അൻസലോട്ടിയുടെ നേതൃത്വത്തിൽ റയൽ സ്വന്തമാക്കിയത്.
സമീപകാലങ്ങളിൽ അത്ര മികച്ച പ്രകടനം നടത്താൻ ബ്രസീലിയൻ ടീമിന് സാധിച്ചിട്ടില്ല. 2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനക്കെതിരെ ബ്രസീൽ പരാജയപ്പെട്ടിരുന്നു. കാനറി പടയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അര്ജന്റീന തകർത്തു വിട്ടത്. ചരിത്രത്തിൽ ആദ്യമായാണ് ബ്രസീൽ സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതയിൽ ഒരു മത്സരത്തിൽ നാല് ഗോളുകൾ വഴങ്ങുന്നത്.
നിലവിൽ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ പട്ടികയിൽ ബ്രസീൽ നാലാം സ്ഥാനത്താണ് ഉള്ളത്. 14 മത്സരങ്ങളിൽ നിന്നും ആറ് വിജയവും മൂന്നു സമനിലയും അഞ്ചു തോൽവിയും അടക്കം 21 പോയിന്റ് ആണ് ബ്രസീലിന്റെ കൈവശമുള്ളത്. ഇപ്പോൾ പുതിയ കോച്ചിന്റെ കീഴിൽ ബ്രസീലിയൻ ഫുട്ബോൾ ശക്തമായി തിരിച്ചുവരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ലോകകപ്പ് ക്വാളിഫയർ മത്സരങ്ങൾക്കുള്ള ബ്രസീൽ സ്‌ക്വാഡ്
ഗോൾകീപ്പർമാർ
അലിസൺ, ബെൻ്റോ, ഹ്യൂഗോ സൗസ.
ഡിഫൻഡർമാർ
അലക്‌സാന്ദ്രോ, അലക്‌സാന്ദ്രോ റിബെയ്‌റോ, ബെറാൾഡോ, കാർലോസ് അഗസ്‌റ്റോ, ഡാനിലോ, ലിയോ ഓർട്ടിസ്, മാർക്വിനോസ്, വാൻഡേഴ്‌സൺ, വെസ്‌ലി.
മിഡ്ഫീൽഡർമാർ
ആൻഡ്രിയാസ് പെരേര, ആൻഡ്രി സാൻ്റോസ്, ബ്രൂണോ ഗ്വിമാരേസ് , കാസെമിറോ, എഡേഴ്സൺ, ഗെർസൺ.
ഫോർവേഡുകൾ
ആൻ്റണി, എസ്റ്റേവോ, ഗബ്രിയേൽ മാർട്ടിനെല്ലി, മാത്യൂസ് കുൻഹ, റാഫിൻഹ, റിച്ചാർലിസൺ, വിനീഷ്യസ് ജൂനിയർ.
Brazil football team announced the squad for 2026 FIFA World Cup qualifiers
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഷാർജയിൽ തീപിടുത്തത്തിൽ പരുക്കേറ്റവർക്ക് ഇനി ഒരു മണിക്കൂറിനുള്ളിൽ സർട്ടിഫിക്കറ്റുകൾ നൽകും
uae
• 7 hours ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: അന്‍വറിന്റെ പേരില്‍ യുഡിഎഫില്‍ തര്‍ക്കം; അന്‍വറിനെ പിന്തുണച്ച് മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബോര്‍ഡുകള്‍
Kerala
• 7 hours ago
മനുഷ്യ-വന്യജീവി സംഘർഷം: കാട്ടുപന്നികൾ ഉൾപ്പെടെ വന്യജീവികളെ കൊല്ലാൻ കേന്ദ്ര അനുമതി തേടി കേരള മന്ത്രിസഭ
Kerala
• 8 hours ago
കൊയിലാണ്ടി ദേശീയപാതയിൽ കാറിന് മുകളിലേക്ക് മരം വീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala
• 8 hours ago
ഭാഷാ വിവാദം: "കന്നഡ തമിഴിൽ നിന്നാണ് ഉണ്ടായത്" കമൽ ഹാസന്റെ പരാമർശത്തിനെതിരെ കന്നഡ സംഘടനകൾ; മാപ്പ് പറയണമെന്ന് ബിജെപി
National
• 8 hours ago
പ്രവാസികളുടെ ശ്രദ്ധക്ക്; യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പുതിയ പാസ്‌പോര്‍ട്ട് നിയമം നടപ്പാക്കുന്നു; കൂടുതൽ അറിയാം
uae
• 8 hours ago
അതിതീവ്ര മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 9 hours ago
കെ.എസ്. ഷാൻ വധക്കേസ്: പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി; ആലപ്പുഴയിൽ പ്രവേശിക്കുന്നതിന് വിലക്ക്
Kerala
• 9 hours ago
സഊദി അറേബ്യ: ജുബൈലിൽ ഹൈഡ്രജൻ ട്രക്ക് പരീക്ഷണത്തിനൊരുങ്ങി ഡിഎച്ച്എല്ലും ഹൈപർവ്യൂ സഊദിയും
Saudi-arabia
• 9 hours ago
നാല് അതിർത്തി സംസ്ഥാനങ്ങളിൽ മോക്ക് ഡ്രിൽ: പാകിസ്ഥാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സുരക്ഷാ തയ്യാറെടുപ്പ്
National
• 10 hours ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ബിജെപിയുടെ പുതിയ സർക്കുലറിൽ നേതാക്കൾക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ വിലക്ക്
Kerala
• 10 hours ago
ഷെങ്കൻ വിസ വൈകുന്നതിൽ വിഷമിക്കേണ്ട: യുഎഇ നിവാസികൾക്ക് ഒരു ദിവസത്തിനുള്ളിൽ യുകെ വിസിറ്റിങ്ങ് വിസ ലഭിക്കും; എങ്ങനെയെന്ന് അറിയാം
uae
• 10 hours ago
കോഴിക്കോട് വിലങ്ങാടിൽ നാളെ കോൺഗ്രസ്-ബിജെപി ഹർത്താൽ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സർക്കാർ സഹായം നിഷേധിച്ചതിൽ പ്രതിഷേധം
Kerala
• 10 hours ago
ഇറാനിൽ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി ആരോപണം; കൈകൾ കെട്ടി മുറിവേൽപ്പിച്ച നിലയിൽ
International
• 11 hours ago
ആലപ്പുഴയിൽ 38കാരനും 17കാരിയും ട്രെയിനിനു മുന്നിൽ ചാടി മരിച്ചു
Kerala
• 13 hours ago
ജൂണ്‍ മാസം വൈദ്യുതി ബില്‍ കുറയും; ഇന്ധനസര്‍ചാര്‍ജ്ജ് കുറച്ചു
Kerala
• 13 hours ago
കലിതുള്ളി കടല്‍; തീരങ്ങളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം
Kerala
• 13 hours ago
കേരളത്തിൽ കാലവർഷം സജീവമായി തുടരും; പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യത
Weather
• 14 hours ago
സ്കൂളുകളിൽ 2,219 പുതിയ തസ്തികകൾ: സർക്കാർ, എയ്ഡഡ് മേഖലകൾക്ക് മന്ത്രിസഭ അനുമതി
Kerala
• 11 hours ago
കടൽ മത്സ്യം കഴിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ലെന്ന് സജി ചെറിയാൻ; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം
Kerala
• 12 hours ago
എസ്കെഎസ്എസ്എഫ് പ്രവര്‍ത്തകന്റെ കൊല; 15 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു
National
• 12 hours ago