HOME
DETAILS

എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകന്റെ കൊല; 15 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

  
Web Desk
May 28 2025 | 11:05 AM

police register fir against 15 people who involved in murder of skssf worker in mangaluru

മംഗളുരു: കര്‍ണാടകയില്‍ എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ 15 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കര്‍ണാടക ബണ്ട്വാള്‍ കോല്‍ട്ട്മജലു ജുമാമസ്ജിദ് സെക്രട്ടറിയും, പിക്കറ്റ് ലോറി ഡ്രൈവറുമായ അബ്ദുല്‍ റഹ്‌മാനെ (38) വെട്ടിക്കൊന്ന കേസിലാണ് കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അബ്ദുല്‍ റഹ്‌മാനൊപ്പമുണ്ടായിരുന്ന പരിക്കേറ്റ ഇംതിയാസ്, ദൃക്‌സാക്ഷി മുഹമ്മദ് നിസാര്‍ എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. 

അബ്ദുല്‍ റഹ്‌മാന്റെ പരിചയക്കാരായ ദീപക്, സുമിത് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. സാമുദായികമോ, വ്യക്തിവൈരാഗ്യമോ ആവാം അക്രമത്തിന് പിന്നിലെന്ന് സൂചനയുണ്ട്. കൊല്ലപ്പെട്ട യുവാവിന് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നാണ് കണ്ടെത്തല്‍. അക്രമികള്‍ ബജ്‌റങ് ദള്‍ പ്രവര്‍ത്തകരാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

രാജീവി എന്നയാളുടെ വീടിനടുത്ത് പിക്കപ്പ് ലോറിയില്‍ നിന്ന് മണല്‍ ഇറക്കുന്നതിനിടെയാണ് അബ്ദുല്‍ റഹ്‌മാന്റെ പരിചയക്കാരായ ദീപക്, സുമിത് എന്നിവര്‍ വാളികൊണ്ട് യുവാവിനെ വെട്ടുന്നത്. ഒപ്പമുണ്ടായിരുന്ന ഇംതിയാസ് ഷാഫിക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. വാളുകള്‍, കത്തികള്‍, ഇരുമ്പ് ദണ്ഡുകള്‍ എന്നിവ ഉപയോഗിച്ചാണ് പ്രതികള്‍ ഇരുവരെയും ക്രൂരമായി ആക്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. 

നാട്ടുകാര്‍ ഓടിക്കൂടിയതിനെ തുടര്‍ന്ന് അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. റഹ്‌മാന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഷാഫിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അബ്ദുല്‍ റഹ്‌മാന്റെ മൃതദേഹം മംഗളൂരു ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുത്താര്‍ മദനി നഗര്‍ ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികം: 'മീഡിയ ഡയലോഗ് 2025' ജൂൺ 1ന്

uae
  •  12 hours ago
No Image

കാലവർഷം വിഴുങ്ങുന്ന കേരളം: ഒരാഴ്ചയിൽ 27 ജീവനുകൾ പൊലിഞ്ഞു, ഇന്ന് 7 മരണം

Kerala
  •  12 hours ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; എട്ട് ജില്ലകളിൽ റെഡ് അലേർട്ട് 

Kerala
  •  12 hours ago
No Image

സമൂഹ മാധ്യമത്തിലൂടെ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചു; റാസല്‍ഖൈമയില്‍ ഏഴുപേര്‍ അറസ്റ്റില്‍

uae
  •  12 hours ago
No Image

കാസർകോട്ട് കനത്ത മഴയിൽ ദുരന്തം: ഒഴുക്കിൽപ്പെട്ട് പ്രവാസി യുവാവ് മരിച്ചു; ഭാര്യയുടെ സഹോദരൻ ഇലക്ട്രിക് പോസ്റ്റിൽ പിടിച്ചതിനാൽ രക്ഷപ്പെട്ടു

Kerala
  •  12 hours ago
No Image

അടിയന്തിര വാഹനങ്ങള്‍ക്ക് വഴി നല്‍കിയില്ല; യുഎഇയില്‍ 325 ഡ്രൈവര്‍മാര്‍ക്ക് 3,000 ദിര്‍ഹം പിഴ ചുമത്തി

uae
  •  12 hours ago
No Image

കോട്ടയത്ത് കനത്ത മഴയിൽ ദുരന്തം: മീൻപിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു; ഒരാൾ രക്ഷപ്പെട്ടു

Kerala
  •  12 hours ago
No Image

ഹോട്ടല്‍ കേന്ദ്രീകരിച്ച് ഭിക്ഷാടന പ്രവര്‍ത്തനം; 41 അംഗ സംഘത്തെ പിടികൂടി ദുബൈ പൊലിസ്

uae
  •  13 hours ago
No Image

മംഗളൂരുവിൽ കനത്ത മഴയിൽ ദുരന്തം: കുന്നിടിഞ്ഞ് വീട് തകർന്നു; രണ്ട് കുഞ്ഞുങ്ങളും മുത്തശ്ശിയും മരിച്ചു, അമ്മ ഗുരുതരാവസ്ഥയിൽ

National
  •  13 hours ago
No Image

സൂപ്പർതാരത്തിന്റെ പരുക്ക്; ഫൈനലിൽ നെഞ്ചിടിപ്പോടെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു

Cricket
  •  13 hours ago