HOME
DETAILS

സ്കൂളുകളിൽ 2,219 പുതിയ തസ്തികകൾ: സർക്കാർ, എയ്ഡഡ് മേഖലകൾക്ക് മന്ത്രിസഭ അനുമതി

  
May 28 2025 | 12:05 PM

2219 New Posts in Schools Cabinet Approves for Government and Aided Sectors

 

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 2,219 അധിക അധ്യാപക, അനധ്യാപക തസ്തികകൾ അനുവദിച്ച് മന്ത്രിസഭാ യോഗ തീരുമാനം. 2024-25 അധ്യയന വർഷത്തെ തസ്തിക നിർണയ പ്രകാരം, 552 സർക്കാർ സ്കൂളുകളിൽ 915 തസ്തികകളും 658 എയ്ഡഡ് സ്കൂളുകളിൽ 1,304 തസ്തികകളും അനുവദിച്ചു. 1.10.2024 മുതൽ വ്യവസ്ഥകൾക്ക് വിധേയമായി ഇത് പ്രാബല്യത്തിൽ വരും. മലപ്പുറം ജില്ലയിലെ തീരുമാനം പിന്നീട് അറിയിക്കും.

സർക്കാർ സ്കൂളുകളിൽ തസ്തികനഷ്ടം നേരിട്ട ജീവനക്കാരെ ക്രമീകരിച്ച ശേഷം മാത്രമേ പുതിയ നിയമനങ്ങൾ നടത്താവൂ. എയ്ഡഡ് സ്കൂളുകളിൽ കെ.ഇ.ആർ ചട്ടപ്രകാരം മാത്രമേ നിയമനം പാടുള്ളൂ. തസ്തികനഷ്ടമുള്ള സ്കൂളുകളിൽ ആരും ശമ്പളം വാങ്ങുന്നില്ലെന്ന് വിദ്യാഭ്യാസ ഓഫീസർ, ട്രഷറി, സ്പാർക്ക് ഉദ്യോഗസ്ഥർ ഉറപ്പാക്കണം. നവകേരള സദസ്സിൽ ഉയർന്നുവന്ന വികസന പദ്ധതികൾക്കായി 982.01 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

റഗ്ബി മെഡൽ ജേതാവിന് ജോലി
35-ാമത് ദേശീയ ഗെയിംസിൽ റഗ്ബിയിൽ വെങ്കല മെഡൽ നേടിയ ഹരിശ്രീ എം.ന് കായിക-യുവജനകാര്യ വകുപ്പിൽ ക്ലാർക്കിന്റെ സൂപ്പർന്യൂമററി തസ്തികയിൽ നിയമനം.

ഹോംകോയിൽ താത്കാലിക തസ്തിക
ഹോംകോയിൽ ERP സോഫ്റ്റ്‌വെയർ നടപ്പാക്കാൻ 2 ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കും.

പൊലീസ് വകുപ്പ് ശുപാർശകൾ
ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ കമ്മിഷന്റെ പൊലീസ് വകുപ്പ് പർച്ചേസ് ശുപാർശകൾ മന്ത്രിസഭ അംഗീകരിച്ചു.

ടെണ്ടർ അംഗീകാരം

തിരുവനന്തപുരം ജില്ലയിലെ അറ്റിങ്ങൽ-മണമ്പൂർ NH-കവലയൂർ-കുളമുട്ടം റോഡ് നവീകരണത്തിന് 4.14 കോടി രൂപയുടെ ടെണ്ടർ.
പത്തനംതിട്ടയിലെ മണിമലയാറിന് കുറുകെയുള്ള പാറക്കടവ് പാലം നിർമാണത്തിന് 11.19 കോടി രൂപയുടെ ടെണ്ടർ.
താത്കാലിക തസ്തികകൾക്ക് തുടർച്ച
11 സ്പെഷ്യൽ റവന്യൂ റിക്കവറി ഓഫീസുകളിലെ 221, 8 തഹസിൽദാർ ഓഫീസുകളിലെ 167, ലാൻഡ് റവന്യൂ കമ്മിഷണറേറ്റിലെ 9 താത്കാലിക തസ്തികകൾ ഉൾപ്പെടെ 397 തസ്തികകൾക്ക് 01.04.2025 മുതൽ 31.03.2026 വരെ തുടർച്ചാനുമതി. ജില്ലാ കളക്ടറേറ്റുകളിലെ 217 താത്കാലിക തസ്തികകൾക്കും അനുമതി.

വലിയതുറ ഫോഡർ ഫാമിൽ സ്ഥിരപ്പെടുത്തൽ
ക്ഷീര വികസന വകുപ്പിന് കീഴിലെ വലിയതുറ സ്റ്റേറ്റ് ഫോഡർ ഫാമിലെ 14 സീനിയർ കാഷ്വൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തി.

വിഴിഞ്ഞം സ്കൂൾ അപ്ഗ്രേഡ്
വിഴിഞ്ഞം ഹാർബർ ഏരിയ ഗവ. എൽ.പി. സ്കൂൾ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്യും. തീരദേശ കുട്ടികളുടെ പഠന ആവശ്യം പരിഗണിച്ചാണ് തീരുമാനം.

തസ്തിക പരിവർത്തനം
കേരള പബ്ലിക് സർവീസ് കമ്മിഷനിലെ 21 ഡഫേദാർ തസ്തികകൾ ഓഫീസ് അറ്റൻഡന്റ് തസ്തികകളാക്കി മാറ്റും.

വിരമിക്കൽ പ്രായം 58 ആയി
സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരുടെ വിരമിക്കൽ പ്രായം 56-ൽ നിന്ന് 58 ആയി ഉയർത്തി.

സി. കണ്ണൻ സ്മാരകം
കണ്ണൂർ കാനത്തൂരിൽ സി. കണ്ണൻ സ്മാരക പ്രതിമ സ്ഥാപിക്കാൻ 3 സെന്റ് ഭൂമി 10 വർഷത്തേക്ക് പാട്ടത്തിന് അനുവദിച്ചു.

പുനർനിയമനം

വനിത വികസന കോർപ്പറേഷൻ എം.ഡി. വി.സി. ബിന്ദുവിന് പുനർനിയമനം.
ഹൈക്കോടതി ഗവ. പ്ലീഡർ അഡ്വ. എം. രാജീവിന് പുനർനിയമനം. ഹൈക്കോടതിയിലെ 14 കണ്ടംചെയ്ത വാഹനങ്ങൾക്ക് പകരം 5 പുതിയ വാഹനങ്ങൾ വാങ്ങാൻ അനുമതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്ധ്യപ്രദേശിൽ ലാൻഡിങിനിടെ പരിശീലന വിമാനം അപകടത്തിൽപെട്ടു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

National
  •  8 hours ago
No Image

സിറിയയിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് സഊദി വിമാനക്കമ്പനിയായ ഫ്‌ലൈഡീല്‍

Saudi-arabia
  •  8 hours ago
No Image

യുഎഇയിൽ നാളെ താപനില കുറയും; ചില സമയങ്ങളിൽ പൊടി ഉയരുന്നത് ദൃശ്യപരത കുറക്കാം

uae
  •  8 hours ago
No Image

നാളെ വിരമിക്കാനിരിക്കെ വിജിലൻസ് റെയ്ഡ്; സംഭവം കോഴിക്കോട് കോർപറേഷൻ സൂപ്രണ്ടിങ് എഞ്ചിനീയറുടെ വീട്ടിൽ 

Kerala
  •  8 hours ago
No Image

'ഇങ്ങനെയാണ് ഞങ്ങള്‍ ആളുകളെ ബഹുമാനിക്കുന്നത്... ഇങ്ങനെയാണ് ഞങ്ങള്‍ സായിദിന്റെ പേരിനെ ആദരിക്കുന്നത്'; റെസിഡന്‍സി നിയമം ലംഘിച്ച പ്രവാസിക്കു വേണ്ടി 60,000 ദിര്‍ഹം പിഴ അടച്ച ജഡ്ജിയെ ആദരിച്ച് യുഎഇ പ്രസിഡന്റ്

uae
  •  9 hours ago
No Image

എട്ട് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ജേഴ്സിൽ മിന്നൽ സെഞ്ച്വറി; തിരിച്ചുവരവ് രാജകീയമാക്കി കരുൺ നായർ

Cricket
  •  9 hours ago
No Image

കുവ ഗ്രാൻഡ് കൺവെൻഷൻ നാളെ തിരൂരിൽ

Kerala
  •  10 hours ago
No Image

ഹജ്ജ് 2025: തീർത്ഥാടന തൊഴിൽ വിസകളിൽ കൃത്രിമം കാണിക്കുന്നവർ വലിയ വില നൽകേണ്ടി വരും; മുന്നറിയിപ്പുമായി സഊദി അറേബ്യ

Saudi-arabia
  •  10 hours ago
No Image

സൂര്യഗാഥ തുടരുന്നു, വീണ്ടും റെക്കോർഡ്; വമ്പൻ നേട്ടത്തിലേക്ക് നടന്നുകയറി സ്‌കൈ

Cricket
  •  10 hours ago
No Image

യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് നാലിരട്ടിയോളം; വലഞ്ഞ് പ്രവാസി മലയാളികള്‍, ചെലവ് ചുരുക്കാനൊരു മാര്‍ഗമിതാ

uae
  •  10 hours ago