
കെ.എസ്. ഷാൻ വധക്കേസ്: പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി; ആലപ്പുഴയിൽ പ്രവേശിക്കുന്നതിന് വിലക്ക്

ന്യൂഡൽഹി: എസ്ഡിപിഐ നേതാവ് കെ.എസ്. ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അഭിമന്യു, അതുൽ, സനന്ദ്, വിഷ്ണു എന്നീ പ്രതികൾക്കാണ് ജാമ്യം ലഭിച്ചത്. എന്നാൽ, പ്രതികൾ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കരുതെന്നും വിചാരണ നടപടികളുമായി പൂർണമായി സഹകരിക്കണമെന്നും കോടതി കർശന നിർദേശം നൽകി.
2021 ഡിസംബർ 18-ന് നടന്ന ഷാനിന്റെ കൊലപാതകം, ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിന് പ്രതികാരമായാണ് നടന്നതെന്നാണ് ആരോപണം. 2022 ഡിസംബർ 3-ന് സെഷൻസ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നെങ്കിലും, കേരള ഹൈക്കോടതി 2024-ൽ ഈ ഉത്തരവ് റദ്ദാക്കി. ഇതിനെതിരെ പ്രതികൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യ വ്യവസ്ഥകൾ പ്രതികൾ ദുരുപയോഗം ചെയ്തതായി തെളിവുകളില്ലെന്ന് നിരീക്ഷിച്ച കോടതി, വിശദമായ വാദം കേൾക്കുന്നതിനായി കേസ് പട്ടികയിൽ ഉൾപ്പെടുത്തി.
പ്രതികൾ പൊലീസിന് വിലാസം നൽകണമെന്നും ആഴ്ചയിൽ ഒരിക്കൽ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നും കോടതി നിർദേശിച്ചു. സാക്ഷികളെ സ്വാധീനിക്കുകയോ തെളിവുകൾ നശിപ്പിക്കുകയോ ചെയ്യരുതെന്നും വ്യവസ്ഥയുണ്ട്. സംസ്ഥാന സർക്കാർ ജാമ്യത്തെ എതിർത്തിരുന്നു. ആർഎസ്എസ് നേതാവ് രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകക്കേസിലെ പ്രതികൾ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുമ്പോൾ, ഷാൻ വധക്കേസിലെ പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് സമാധാന അന്തരീക്ഷത്തെ ബാധിക്കുമെന്ന് സർക്കാർ കോടതിയിൽ വാദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സർക്കാരിന് തിരിച്ചടി; രണ്ടാഴ്ചക്കുള്ളിൽ സിസ തോമസിന് പെൻഷൻ അടക്കം എല്ലാ ആനുകൂല്യങ്ങളും നൽകണമെന്ന് ഹൈക്കോടതി
Kerala
• 18 hours ago
50 ലക്ഷം കൈക്കൂലി വാങ്ങി!; ഭുവനേശ്വര്‍ ഇ.ഡി ഡപ്യൂട്ടി ഡയരക്ടര്‍ അറസ്റ്റില്‍
National
• 18 hours ago
'ആദ്യം സ്വന്തം ഭാര്യയെ സിന്ദൂരമണിയിക്കൂ.. രാജ്യത്തെ മൊത്തം സ്ത്രീകളെ സിന്ദൂരണിയിക്കാൻ നോക്കേണ്ട' - മോദിക്കെതിരെ രൂക്ഷവിമർശനവുമായി മമത ബാനർജി
National
• 18 hours ago
പശു ഇറച്ചി വിറ്റെന്നാരോപിച്ച് ആൾക്കൂട്ട മർദ്ദനം; മലയാളി വിദ്യാർത്ഥികളുടെ ഫ്ലാറ്റുകൾ പരിശോധിക്കണമെന്നാവശ്യം
National
• 18 hours ago
സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും; അടുത്ത 3 മണിക്കൂറിൽ അഞ്ചു ജില്ലകളിൽ റെഡ് അലർട്ട്
Kerala
• 19 hours ago
നിപയില്‍ ആശ്വാസം; പോസിറ്റീവായി ചികിത്സയില്‍ കഴിഞ്ഞിരുന്ന വളാഞ്ചേരി സ്വദേശിനി രോഗമുക്തയായി
Kerala
• 19 hours ago
ഒരു പകൽ കൂടി കാത്തിരിക്കാൻ നിർദേശം കിട്ടി, മാന്യമായ പരിഹാരം പ്രതീക്ഷിക്കുന്നുവെന്ന് പി.വി അൻവർ
Kerala
• 20 hours ago
'സമാധാനമല്ല, കൂട്ടക്കുരുതിയുടെ തുടര്‍ച്ചയാണ് യു.എസിന്റെ വെടിനിര്‍ത്തല്‍ അര്‍ത്ഥമാക്കുന്നത്' ഹമാസ് പറയുന്നു
International
• 20 hours ago
Fact Check | 'ഡോ.അബ്ദുല്‍ കലാമിന്റെയും വാജ്‌പേയിയുടെയും പേരില്‍ പത്താം ക്ലാസ്സുകാര്‍ക്ക് 10,000 രൂപ സ്‌കോളര്‍ഷിപ്പ്'; സന്ദേശത്തിലെ വാസ്തവം ഇതാണ്
latest
• 20 hours ago
മകനുമൊത്ത് മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ് യുവാവിനെ കാണാതായി
Kerala
• 20 hours ago
ട്രംപിന് ആശ്വാസം; തീരുവ പിരിക്കാൻ അപ്പീൽ കോടതിയുടെ അനുമതി, ഫെഡറൽ കോടതി വിധിയ്ക്ക് സ്റ്റേ
International
• 21 hours ago
വെള്ളത്തില്‍ മുങ്ങി കേരളം; കക്കയംഡാമില് ജലനിരപ്പുയരുന്നു, ജാഗ്രതാ നിര്‍ദ്ദേശം; മൂവാറ്റുപുഴയാറും നിറഞ്ഞൊഴുകുന്നു
Weather
• 21 hours ago
'ഗസ്സയിലേക്കുള്ള ജാലകം'; ഫലസ്തീനികളുടെ ജീവിതം വരച്ചുകാട്ടി ഖത്തറില്‍ പ്രദര്‍ശനം
latest
• 21 hours ago
ഭീകരരുടെ ലാഹോർ റാലി ദൃശ്യങ്ങൾ അന്താരാഷ്ട്ര വേദികളിൽ ഉന്നയിക്കാൻ ഇന്ത്യ; കശ്മീരിൽ സുരക്ഷാ അവലോകന യോഗം ഇന്ന്
Kerala
• 21 hours ago
ഗസ്സ വെടിനിര്‍ത്തല്‍: യുഎസ് നിര്‍ദേശം ഇസ്‌റാഈല്‍ അംഗീകരിച്ചു; ഫലസ്തീനികളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതെങ്കില്‍ മാത്രം അംഗീകരിക്കുമെന്ന് ഹമാസ്
International
• a day ago
പി.എസ്.സി-എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സംവിധാനങ്ങൾ അട്ടിമറിച്ച് സർക്കാർ; കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളജുകളിലെ 200 തസ്തികകളിലെ നിയമനം സ്വകാര്യ ഏജൻസികൾക്ക്
Kerala
• a day ago
കനത്ത മഴ; 3 ജില്ലകളിൽ റെഡ് അലർട്ട്, 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
Kerala
• a day ago
മഴ കനക്കുന്നു, അടുത്ത മൂന്ന് മണിക്കൂറിൽ മാത്രം ആറ് ജില്ലകളിൽ റെഡ് അലർട്ട്; ശക്തമായ കാറ്റിനും സാധ്യത
Kerala
• a day ago
ഇസ്റാഈലിൽ സൈന്യത്തിൽ ചേരാൻ വിസമ്മതിക്കുന്നവർ വർധിക്കുന്നു; സർക്കാരിന് ഇനി യുദ്ധം തുടരാനാകില്ലെന്നാണ് മെനുച്ചിൻ
International
• a day ago
യുഎഇയിലെ സ്വകാര്യ മേഖലയ്ക്കും ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു; ആഘോഷിക്കാന്‍ ലഭിക്കുക നാലുദിവസം
latest
• a day ago
പി.വി അൻവറിനെ കൊള്ളണോ തള്ളണോ; യു.ഡി.എഫ് തീരുമാനം ഇന്ന്
Kerala
• a day ago