HOME
DETAILS

ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ വിദ്വേഷ ട്വീറ്റുകളില്‍ അലസമായ അന്വേഷണം; ഡല്‍ഹി പൊലിസിനെതിരെ കോടതി

  
May 28 2025 | 01:05 AM

Court Criticizes Delhi Police for Lax Probe into BJP Leader Kapil Mishras Alleged Hate Tweets

ന്യൂഡൽഹി: ബി.ജെ.പി നേതാവും ഡൽഹി മന്ത്രിയുമായ കപിൽ മിശ്രയുടെ സി.എ.എ വിരുദ്ധസമരകാലത്തെ മുസ്‌ലിം വിരുദ്ധ ട്വീറ്റുകളിൽ അന്വേഷണം നടത്താത്ത ഡൽഹി പൊലിസിന് കോടതിയുടെ രൂക്ഷവിമർശനം. 
ആം ആദ്മി പാർട്ടിയും കോൺഗ്രസും ഷഹീൻ ബാഗ് പോലെയുള്ള മിനി പാകിസ്ഥാൻ സൃഷ്ടിക്കുന്നു, അന്നത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ത്യയും പാകിസ്ഥാനും തമ്മിലായിരിക്കുമെന്നതടക്കമുള്ള ട്വീറ്റുകളുടെ പേരിലാണ് പൊലിസിനെ കോടതി വിമർശിച്ചിരിക്കുന്നത്.

ട്വീറ്റിൽ അന്വേഷണം നടത്തണമെന്ന് പൊലിസിനോട് നിർദേശിച്ചിട്ടും അന്വേഷിച്ചെന്നു വരുത്തുക മാത്രമാണ് പൊലിസ് ചെയ്തതെന്ന് അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് വൈഭവ് ചൗരസ്യ കുറ്റപ്പെടുത്തി. മിശ്രയുടെ ട്വിറ്റർ ഹാൻഡിൽ പ്രകാരം തെളിവുകൾ ശേഖരിക്കുന്നതിനായി കഴിഞ്ഞ വർഷം മാർച്ച് മുതൽ കോടതി ആത്മാർഥമായ ശ്രമം നടത്തിയിരുന്നുവെങ്കിലും വെറുതെയായി.

കഴിഞ്ഞ മാർച്ചിൽ കോടതി അന്വേഷണത്തിലെ പോരായ്മകൾ ചൂണ്ടിക്കാണിക്കുകയും കൂടുതൽ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ആവർത്തിച്ചുള്ള ഉത്തരവുകൾ ഉണ്ടായിരുന്നിട്ടും പൊലിസ് കാര്യമായെടുത്തില്ല. കേസ് പരിഗണിച്ചപ്പോൾ പൊലിസിന്റെ ഭാഗത്തുനിന്ന് ആരും ഹാജരായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പൊലിസിനെതിരെ കടുത്ത ഭാഷ പ്രയോഗിക്കുന്നതിന് മുമ്പായി പൊലിസ് കേസ് മോശമായി കൈകാര്യം ചെയ്തതായും അന്വേഷണത്തിലെ വീഴ്ചകൾക്ക് ശരിയായ കാരണങ്ങൾ നൽകിയിട്ടില്ലെന്ന വിവരം കമ്മിഷണറെ അറിയിക്കാൻ തീരുമാനിച്ചതായും കോടതി പറഞ്ഞു.

ഡൽഹി നോർത്തേൺ റേഞ്ച് ജോയിന്റ് കമ്മിഷണറോട് ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ജൂലൈ 7 ന് വീണ്ടും വാദം കേൾക്കും. 2020 ലാണ് കപിൽ മിശ്രയ്ക്കെതിരെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 125 പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജയിൽ തീപിടുത്തത്തിൽ പരുക്കേറ്റവർക്ക് ഇനി ഒരു മണിക്കൂറിനുള്ളിൽ സർട്ടിഫിക്കറ്റുകൾ നൽകും

uae
  •  14 hours ago
No Image

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: അന്‍വറിന്റെ പേരില്‍ യുഡിഎഫില്‍ തര്‍ക്കം; അന്‍വറിനെ പിന്തുണച്ച് മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബോര്‍ഡുകള്‍

Kerala
  •  14 hours ago
No Image

മനുഷ്യ-വന്യജീവി സംഘർഷം: കാട്ടുപന്നികൾ ഉൾപ്പെടെ വന്യജീവികളെ കൊല്ലാൻ കേന്ദ്ര അനുമതി തേടി കേരള മന്ത്രിസഭ

Kerala
  •  14 hours ago
No Image

കൊയിലാണ്ടി ദേശീയപാതയിൽ കാറിന് മുകളിലേക്ക് മരം വീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  15 hours ago
No Image

ഭാഷാ വിവാദം: "കന്നഡ തമിഴിൽ നിന്നാണ് ഉണ്ടായത്" കമൽ ഹാസന്റെ പരാമർശത്തിനെതിരെ കന്നഡ സംഘടനകൾ; മാപ്പ് പറയണമെന്ന് ബിജെപി 

National
  •  15 hours ago
No Image

പ്രവാസികളുടെ ശ്രദ്ധക്ക്; യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പുതിയ പാസ്‌പോര്‍ട്ട് നിയമം നടപ്പാക്കുന്നു; കൂടുതൽ അറിയാം

uae
  •  15 hours ago
No Image

അതിതീവ്ര മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  15 hours ago
No Image

കെ.എസ്. ഷാൻ വധക്കേസ്: പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി; ആലപ്പുഴയിൽ പ്രവേശിക്കുന്നതിന് വിലക്ക്

Kerala
  •  16 hours ago
No Image

സഊദി അറേബ്യ: ജുബൈലിൽ ഹൈഡ്രജൻ ട്രക്ക് പരീക്ഷണത്തിനൊരുങ്ങി ഡിഎച്ച്എല്ലും ഹൈപർവ്യൂ സഊദിയും

Saudi-arabia
  •  16 hours ago
No Image

നാല് അതിർത്തി സംസ്ഥാനങ്ങളിൽ മോക്ക് ഡ്രിൽ: പാകിസ്ഥാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സുരക്ഷാ തയ്യാറെടുപ്പ്

National
  •  16 hours ago