HOME
DETAILS

'ആദ്യം സ്വന്തം ഭാര്യയെ സിന്ദൂരമണിയിക്കൂ.. രാജ്യത്തെ മൊത്തം സ്ത്രീകളെ സിന്ദൂരണിയിക്കാൻ നോക്കേണ്ട' - മോദിക്കെതിരെ രൂക്ഷവിമർശനവുമായി മമത ബാനർജി

  
May 30 2025 | 06:05 AM

mamata banrajee strongly criticized prime minister Narendra modi over his remarks

കൊൽക്കത്ത: പശ്ചിമബംഗാളിലെ മുർഷിദാബാദ് അക്രമത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാജ്യത്തെ വിഭജിക്കാൻ അദ്ദേഹം നുണകൾ ഉപയോഗിക്കുകയാണെന്ന് ആരോപിച്ച മമത നടത്തിയ മറ്റൊരു പരാമർശമാണ് കൂടുതൽ ശ്രദ്ധ നേടിയത്. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് സർക്കാർ നടത്തുന്ന മുതലെടുപ്പിനെതിരെയാണ് മമതയുടെ രൂക്ഷ പ്രതികരണം. നരേന്ദ്ര മോദി സ്വന്തം ഭാര്യയ്ക്ക് സിന്ദൂരം നൽകിയാൽ മതിയെന്നും മുഴുവൻ സ്ത്രീകൾക്കും നൽകേണ്ടന്നും അവർ പറഞ്ഞു. മോദിയുടെ പ്രചാരണത്തെ "വൃത്തികെട്ടതും പൊള്ളയായതുമായ തന്ത്രങ്ങൾ" എന്ന് അവർ ആരോപിച്ചു.

"നരേന്ദ്ര മോദി, സ്ത്രീകൾക്ക് സിന്ദൂരം നൽകി അപമാനിക്കരുത്. സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരിൽ നിന്ന് മാത്രമേ സിന്ദൂരം സ്വീകരിക്കൂ. അവർ എന്തിനാണ് അത് നിങ്ങളിൽ നിന്ന് വാങ്ങേണ്ടത്? എന്തുകൊണ്ടാണ് നിങ്ങൾ ആദ്യം നിങ്ങളുടെ സ്വന്തം ഭാര്യയ്ക്ക് സിന്ദൂരം നൽകാത്തത്?" - മമത ബാനർജി ചോദിച്ചു.   
 
രാജ്യത്തെ വിഭജിക്കാൻ അദ്ദേഹം നുണകൾ ഉപയോഗിക്കുകയാണെന്ന് അവർ ആരോപിച്ചു. ബിജെപിയെ ഉടൻ തിരഞ്ഞെടുപ്പിനെ നേരിടാൻ വെല്ലുവിളിക്കുകയും തൃണമൂൽ കോൺഗ്രസ് (ടിഎംസി) മത്സരത്തിന് പൂർണ്ണമായും തയ്യാറാണെന്നും മമത പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിന്” സമാനമായ “ഓപ്പറേഷൻ ബംഗാൾ” ആരംഭിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഒരു ബിജെപി മന്ത്രിയുടെ പരാമർശങ്ങളെ അവർ നേരിട്ട് വെല്ലുവിളിച്ചു. ധൈര്യമുണ്ടെങ്കിൽ നാളെ തിരഞ്ഞെടുപ്പിലേക്ക് പോകൂ. ഞങ്ങൾ തയ്യാറാണ്, ബംഗാൾ നിങ്ങളുടെ വെല്ലുവിളി സ്വീകരിക്കാൻ തയ്യാറാണ് -  മമത കൂട്ടിച്ചേർത്തു.

ബിജെപിയെ "ജുംല പാർട്ടി" എന്നും മമത ബാനർജി പരിഹസിച്ചു. പ്രധാനമന്ത്രി കള്ളങ്ങൾ പ്രചരിപ്പിക്കുകയും തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി ഓപ്പറേഷൻ സിന്ദൂർ പോലുള്ള സാംസ്കാരിക പ്രചാരണങ്ങളെ രാഷ്ട്രീയവൽക്കരിക്കുകയും ചെയ്യുന്നുവെന്നും അവർ ആരോപിച്ചു.

 

West Bengal Chief Minister Mamata Banerjee has strongly criticized Prime Minister Narendra Modi over his remarks on the violence in Murshidabad, West Bengal. Accusing Modi of using lies to divide the country, Mamata made another comment that drew even more attention. She lashed out against the government's exploitation of "Operation Sindoor," saying that if Narendra Modi gives sindoor (vermilion) to his own wife, that would be enough — there’s no need to impose it on all women. She described Modi's campaign strategies as "filthy and hollow tactics."

 
 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്ധ്യപ്രദേശിൽ ലാൻഡിങിനിടെ പരിശീലന വിമാനം അപകടത്തിൽപെട്ടു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

National
  •  a day ago
No Image

സിറിയയിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് സഊദി വിമാനക്കമ്പനിയായ ഫ്‌ലൈഡീല്‍

Saudi-arabia
  •  a day ago
No Image

യുഎഇയിൽ നാളെ താപനില കുറയും; ചില സമയങ്ങളിൽ പൊടി ഉയരുന്നത് ദൃശ്യപരത കുറക്കാം

uae
  •  a day ago
No Image

നാളെ വിരമിക്കാനിരിക്കെ വിജിലൻസ് റെയ്ഡ്; സംഭവം കോഴിക്കോട് കോർപറേഷൻ സൂപ്രണ്ടിങ് എഞ്ചിനീയറുടെ വീട്ടിൽ 

Kerala
  •  a day ago
No Image

'ഇങ്ങനെയാണ് ഞങ്ങള്‍ ആളുകളെ ബഹുമാനിക്കുന്നത്... ഇങ്ങനെയാണ് ഞങ്ങള്‍ സായിദിന്റെ പേരിനെ ആദരിക്കുന്നത്'; റെസിഡന്‍സി നിയമം ലംഘിച്ച പ്രവാസിക്കു വേണ്ടി 60,000 ദിര്‍ഹം പിഴ അടച്ച ജഡ്ജിയെ ആദരിച്ച് യുഎഇ പ്രസിഡന്റ്

uae
  •  a day ago
No Image

എട്ട് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ജേഴ്സിൽ മിന്നൽ സെഞ്ച്വറി; തിരിച്ചുവരവ് രാജകീയമാക്കി കരുൺ നായർ

Cricket
  •  a day ago
No Image

കുവ ഗ്രാൻഡ് കൺവെൻഷൻ നാളെ തിരൂരിൽ

Kerala
  •  a day ago
No Image

ഹജ്ജ് 2025: തീർത്ഥാടന തൊഴിൽ വിസകളിൽ കൃത്രിമം കാണിക്കുന്നവർ വലിയ വില നൽകേണ്ടി വരും; മുന്നറിയിപ്പുമായി സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

സൂര്യഗാഥ തുടരുന്നു, വീണ്ടും റെക്കോർഡ്; വമ്പൻ നേട്ടത്തിലേക്ക് നടന്നുകയറി സ്‌കൈ

Cricket
  •  a day ago
No Image

യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് നാലിരട്ടിയോളം; വലഞ്ഞ് പ്രവാസി മലയാളികള്‍, ചെലവ് ചുരുക്കാനൊരു മാര്‍ഗമിതാ

uae
  •  a day ago