HOME
DETAILS

ട്രംപിന് തിരിച്ചടി; അധിക തീരുവ തടഞ്ഞ് ഫെഡറല്‍ ട്രേഡ് കോടതി, അധികാരപരിധി മറികടന്നുവെന്ന് ശാസന

  
Web Desk
May 29 2025 | 04:05 AM

US Court Blocks Trumps Emergency Tariffs Slams Unlawful Trade Moves

ന്യൂയോര്‍ക്ക്: ലോകമെങ്ങുമുള്ള വ്യവസായ മേഖലയെ തന്നെ പിടിച്ചുലച്ച് വ്യാപാരയുദ്ധത്തിലേക്കെന്ന ആശങ്ക പടര്‍ത്തി യു.എസ് പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ് കൊണ്ടു വന്ന അടിയന്തര തീരുവ വിലക്കി ഫെഡറല്‍ കോടതി. യു.എസ് ഫെഡറല്‍ ട്രേഡ് കോടതിയുടെ തീരുമാനം ട്രംപിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. 

ഏപ്രില്‍ രണ്ടിന് ട്രംപ് മിക്ക രാജ്യങ്ങളിലും ഏര്‍പ്പെടുത്തിയ താരിഫുകള്‍ നിയമവിരുദ്ധമാണെന്ന് അന്താരാഷ്ട്ര വ്യാപാര കോടതിയുടെ വിധിന്യായത്തില്‍ പറയുന്നു. വിവിധ രാജ്യങ്ങള്‍ക്കുമേല്‍ അധിക തീരുവ ചുമത്തിയതിലൂടെ ട്രംപ് അധികാരപരിധി മറികടന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ട്രംപിന്റെ അധിക തീരുവ അമേരിക്കയിലെ സാധാരണക്കാരന്‍ മുതല്‍ വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളെ വരെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. അതിനാല്‍ അധിക തീരുവ നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്നും കോടതി നിര്‍ദേശിച്ചു.

താല്‍ക്കാലികമായി ആ താരിഫുകള്‍ 10 ശതമാനമായി ഉയര്‍ത്താന്‍ ട്രംപ് ഇതിനകം തന്നെ നീക്കം നടത്തിയിട്ടുണ്ട്. ചൈന, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ ട്രംപ് ഏര്‍പ്പെടുത്തിയ പ്രത്യേക താരിഫുകളും വ്യാപാര വിഷയങ്ങള്‍ പരിഗണിക്കുന്ന യുഎസിലെ ഫെഡറല്‍ കോടതിയായ മാന്‍ഹാട്ടന്‍ അന്താരാഷ്ട്ര വ്യാപാര കോടതി തടഞ്ഞു.

യുഎസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ അധിക തീരുവ ചുമത്താനുള്ള അധികാരം യുഎസ് പ്രസിഡന്റിനില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി 10 ദിവസങ്ങള്‍ക്കുള്ളില്‍ നികുതി ചുമത്തിയ നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന 12 സംസ്ഥാനങ്ങളിലെ അറ്റോര്‍ണി ജനറലുകള്‍ നല്‍കിയ ഹരജിയിലാണ് നടപടി. അന്താരാഷ്ട്ര വ്യാപാരം നിയന്ത്രിക്കുന്ന കോടതിയുടെ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. 

ട്രംപ് വിവിധ രാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയ അധിക തീരുവയും അതിന് മുമ്പ് ചൈന, മെക്‌സികോ, കാനഡ തുടങ്ങിയവക്കുമേല്‍ ഏര്‍പ്പെടുത്തിയ അധിക നികുതിയും ഇതോടെ ഇല്ലാതാകും. 10 ദിവസത്തിനകം ഇതുസംബന്ധിച്ച് ഉത്തരവിറക്കാന്‍ ട്രംപിനോട് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. 

കഴിഞ്ഞ ഏപ്രിലിലാണ്  തീരുവ വര്‍ധിപ്പിച്ചു കൊണ്ടുള്ള ട്രംപിന്റെ തീരുമാനം വന്നത്. ചൈനക്കുമേല്‍ 30 ശതമാനവും മെക്‌സികോ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം നികുതിയും ചുമത്താനായിരുന്നു തീരുമാനം.  യു.എസിലേക്ക് എത്തുന്ന എല്ലാ ഉല്‍പന്നങ്ങള്‍ക്കും മിനിമം 10 ശതമാനം നികുതിയെങ്കിലും ചുമത്താനും ട്രംപ് തീരുമാനിച്ചു. ഇതിന് പിന്നാലെ ചൈന അമേരിക്കക്ക് തിരിച്ചടിയുമായി ചൈന രംഗത്തെത്തി. ഇത് ചൈന അമേരിക്ക തമ്മിലുള്ള വ്യാപാരയുദ്ധത്തിന് വഴിവെക്കുമെന്ന് വരെ ആശങ്കയുയര്‍ന്നിരുന്നു.

A US federal trade court has blocked former President Donald Trump's emergency tariffs imposed on countries like China, Mexico, and Canada, citing them as illegal and beyond presidential authority.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോട്ടല്‍ കേന്ദ്രീകരിച്ച് ഭിക്ഷാടന പ്രവര്‍ത്തനം; 41 അംഗ സംഘത്തെ പിടികൂടി ദുബൈ പൊലിസ്

uae
  •  6 hours ago
No Image

മംഗളൂരുവിൽ കനത്ത മഴയിൽ ദുരന്തം: കുന്നിടിഞ്ഞ് വീട് തകർന്നു; രണ്ട് കുഞ്ഞുങ്ങളും മുത്തശ്ശിയും മരിച്ചു, അമ്മ ഗുരുതരാവസ്ഥയിൽ

National
  •  6 hours ago
No Image

സൂപ്പർതാരത്തിന്റെ പരുക്ക്; ഫൈനലിൽ നെഞ്ചിടിപ്പോടെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു

Cricket
  •  6 hours ago
No Image

കാലവർഷം കനത്തു: അഞ്ച് ദിവസം കൂടി കനത്ത മഴ; കണ്ണൂരിൽ വെള്ളപ്പൊക്കം, 50 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

Kerala
  •  6 hours ago
No Image

വിജിലൻസ് റെയ്ഡ്: സർക്കാർ എഞ്ചിനീയർ ജനാലയിലൂടെ 500 രൂപയുടെ നോട്ടുകെട്ടുകൾ എറിഞ്ഞു; 2.1 കോടി രൂപ പിടിച്ചെടുത്തു

National
  •  7 hours ago
No Image

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ വാക്കി-ടോക്കി വിൽപ്പനയ്ക്ക് കേന്ദ്ര സർക്കാരിന്റെ കർശന നിയന്ത്രണം; നിയമലംഘനത്തിന് പിഴ

National
  •  8 hours ago
No Image

മസ്‌കിന്റെ രാജിക്ക് പിന്നാലെ വലംകൈയായ സ്റ്റീവ് ഡേവിസും ഡോഡ്ജ് വിട്ടു; ട്രംപിന്റെ ചെലവ് ചുരുക്കൽ ശ്രമങ്ങൾ പ്രതിസന്ധിയിൽ

International
  •  8 hours ago
No Image

വടക്കന്‍ ഗസ്സയിലെ അവസാന ആശുപത്രിയും അടച്ചു പൂട്ടി ഇസ്‌റാഈല്‍; കുടിയൊഴിപ്പിക്കലുകള്‍ തുടരുന്നു, ആക്രമണവും ശക്തം

International
  •  8 hours ago
No Image

കലക്ടറുടെ 50 സെന്റ് ഭൂമി വാഗ്ദാനം കാറ്റിൽ; നിലമ്പൂർ ആദിവാസി കുടുംബങ്ങൾ ഭൂമിക്കായി വീണ്ടും അനിശ്ചിതകാല സമരത്തിൽ 

Kerala
  •  8 hours ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ, പത്തനംതിട്ടയില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്

Weather
  •  10 hours ago