ഹോട്ടല്‍ കേന്ദ്രീകരിച്ച് ഭിക്ഷാടന പ്രവര്‍ത്തനം; 41 അംഗ സംഘത്തെ പിടികൂടി ദുബൈ പൊലിസ്
ദുബൈ: ഭിക്ഷാടന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട സംഘത്തെ പിടികൂടി ദുബൈ പൊലിസ്. സംഘത്തിന്റെ ഭാഗമായ 41 പേരെ ദുബൈ പൊലിസ് പിടികൂടി. ഇവരില്‍ നിന്നും 60,000 ദിര്‍ഹത്തിലധികം പിടിച്ചെടുത്തു. അറബ് വംശജരായ സംഘത്തിലെ അംഗങ്ങള്‍ ഹോട്ടല്‍ താവളമായാണ് ഭിക്ഷാടന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നത്.
ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് നടത്തിയ അല്‍ മിസ്ബ എന്ന് പേരിട്ട രഹസ്യ ഓപ്പറേഷനിലൂടെയാണ് സംഘത്തെ പിടികൂടിയത്.
പ്രതികള്‍ സന്ദര്‍ശന വിസയിലാണ് യുഎഇയില്‍ എത്തിയതെന്ന് പൊലിസ് പറഞ്ഞു. 901 കോള്‍ സെന്റര്‍ വഴി ജപമാലയും അനുബന്ധ വസ്തുക്കളും വില്‍ക്കുന്നതിനിടയില്‍ ചിലര്‍ ഭിക്ഷ യാചിക്കുന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ദുബൈ പൊലിസ് രഹസ്യ ഓപ്പറേഷനിലൂടെ സംഘത്തെ കുടുക്കിയത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലിസ് സ്ഥലത്ത് നിരീക്ഷണം ആരംഭിച്ചു. നിരീക്ഷണത്തില്‍ ജപമാലയും മറ്റും വില്‍ക്കുന്ന മൂന്നംഗ സംഘം വില്‍പ്പനക്കിടെ ഭിക്ഷാടനം നടത്തുന്നത് പൊലിസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതിനെതുടര്‍ന്ന് മൂവരെയും സംഭവസ്ഥലത്തു വെച്ചു തന്നെ അറസ്റ്റു ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ തങ്ങള്‍ ഒരു വലിയ ഭിക്ഷാടന സംഘത്തിന്റെ ഭാഗമാണെന്ന് മൂവരും സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യം 28 പേരെയും തൊട്ടടുത്ത ദിവസം പത്തു പേരെയും ദുബൈ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
'യാചനാരഹിതമായ ഒരു സമൂഹം' എന്ന മുദ്രാവാക്യത്തിന് കീഴില്‍, തന്ത്രപരമായ പങ്കാളികളുമായി സഹകരിച്ച് ആരംഭിച്ച സേനയുടെ 'യാചന വിരുദ്ധ പോരാട്ടം' കാമ്പെയ്നിന്റെ ഭാഗമാണ് ഈ പ്രവര്‍ത്തനം. ഭിക്ഷാടനത്തിന്റെ അപകടങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും ഈ രീതിയുടെ എല്ലാ രൂപങ്ങളെയും തടയുകയും ചെറുക്കുകയും ചെയ്തുകൊണ്ട് യുഎഇയുടെ പരിഷ്‌കൃത പ്രതിച്ഛായ പ്രോത്സാഹിപ്പിക്കുന്നതിനും യാചന വിരുദ്ധ ക്യാമ്പയിന്‍ ശ്രമിക്കുന്നു.
ലൈസന്‍സുള്ള അസോസിയേഷനുകളിലൂടെയും ഔദ്യോഗിക ചാനലുകളിലൂടെയും മാത്രമേ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കാവൂ എന്ന് ദുബൈ പൊലിസ് പൊതുജനങ്ങളെ ഓര്‍മ്മിപ്പിച്ചു. ഏതെങ്കിലും തരത്തിലുള്ള ഭിക്ഷാടന പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടാല്‍ ടോള്‍ ഫ്രീ നമ്പറായ 901 ല്‍ വിളിച്ചോ, ദുബൈ പൊലിസിന്റെ സ്മാര്‍ട്ട് ആപ്പിലെ 'പൊലിസ് ഐ' ഫീച്ചര്‍ ഉപയോഗിച്ചോ, ഇ-ക്രൈം പ്ലാറ്റ്ഫോം വഴി ഓണ്‍ലൈന്‍ യാചന റിപ്പോര്‍ട്ട് ചെയ്‌തോ റിപ്പോര്‍ട്ട് ചെയ്യണമെന്നും പൊലിസ് പൊതുജനങ്ങലോട് അഭ്യര്‍ത്ഥിച്ചു.
Dubai Police have arrested 41 individuals involved in a hotel-based begging operation. The crackdown highlights ongoing efforts to combat organized begging networks in the UAE.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."