
കാലവർഷം കനത്തു: അഞ്ച് ദിവസം കൂടി കനത്ത മഴ; കണ്ണൂരിൽ വെള്ളപ്പൊക്കം, 50 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമായതോടെ കനത്ത മഴയും കടലാക്രമണ ഭീഷണിയും. കണ്ണൂർ നഗരത്തിൽ കഴിഞ്ഞ ദിവസം രാത്രി മുതൽ പുലർച്ചെ വരെ പെയ്ത അതിശക്തമായ മഴയിൽ വെള്ളപ്പൊക്കം. താവക്കരയിലെ കണ്ണൂർ യൂണിവേഴ്‌സിറ്റി ആസ്ഥാന പരിസരത്ത് വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് 50-ലധികം കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. എടക്കാട് ഹുസ്സൻ മുക്ക് മാരാങ്കണ്ടി തോട് കരകവിഞ്ഞതോടെ പ്രാദേശിക റോഡുകൾ വെള്ളത്തിനടിയിലായി. ശക്തമായ ഒഴുക്കിൽ ഒലിച്ചെത്തിയ ഒരു പോത്തിനെ നാട്ടുകാർ രക്ഷപ്പെടുത്തി കരയിലെത്തിച്ചു.
കോട്ടയത്ത് ദുരന്തം: കോട്ടയം കൊല്ലാടിനു സമീപം പാറയ്ക്കൽക്കടവിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് രണ്ട് പേർ മരിച്ചു. പാറയ്ക്കൽക്കടവ് സ്വദേശികളായ ജോബി (36), പോളച്ചിറയിൽ അരുൺ സാം (37) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. മൃതദേഹങ്ങൾ പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളിയുടെ ദാരുണ മരണം: തിരുവനന്തപുരം വിഴിഞ്ഞം പള്ളിത്തുറയിൽ മത്സ്യബന്ധനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബിബിൻ (28) എന്ന യുവാവിന്റെ ദേഹത്തേക്ക് തെങ്ങ് കടപുഴകി വീണ് മരിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ കനത്ത മഴയിലും കാറ്റിലുമാണ് അപകടം. വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകിയെങ്കിലും ഗുരുതരമായ പരിക്കുകളെ തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് മെഡിക്കൽ കോളേജിലേക്കും മാറ്റി. വാരിയെല്ലുകൾക്കും നട്ടെല്ലിനും പരിക്കേറ്റ ബിബിൻ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരണപ്പെട്ടു. ഭാര്യ: ജീന, മകൻ: റയോൺ (4 വയസ്സ്).
കാസർകോട് ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു: കാസർകോട് പട്ള ബൂഡ് എന്ന സ്ഥലത്ത് ഒഴുക്കിൽപ്പെട്ട് സാദിഖ് (39) മരിച്ചു. പാലക്കുന്ന് കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ റോഡിലെ ഫാൽക്കൺ ടെക്സ്റ്റൈൽസ് ഉടമ കരിപ്പൊടിയിലെ ഫാൽക്കൺ അസീസിന്റെയും അസ്മയുടെയും മകനാണ്. ഒരു മാസം മുമ്പ് ദുബൈയിൽ നിന്ന് അവധിക്കെത്തിയതായിരുന്നു. ബന്ധുവിനൊപ്പം നടക്കുമ്പോൾ കാൽ തെന്നി തോട്ടിൽ വീണാണ് അപകടം.
കടലാക്രമണ ഭീഷണി: ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചതനുസരിച്ച്, 31/05/2025 രാവിലെ 5:30 വരെ കേരള തീരത്ത് 3.0 മുതൽ 3.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. ഇതിനാൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും, തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും. നാളെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്.
മറ്റ് അപകടങ്ങൾ: വിഴിഞ്ഞത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി പുല്ലുവിള സ്വദേശികളായ തഥയൂസ്, സ്റ്റെല്ലസ് എന്നിവർ മരിച്ചു. എറണാകുളം തിരുമാറാടിയിൽ മരം വീണ് 85-കാരിയായ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. ചെറായിയിൽ വഞ്ചി മറിഞ്ഞ് ഒരു യുവാവിനെയും, മലപ്പുറം കാളികാവിൽ ഒഴുക്കിൽപ്പെട്ട് ഒരാളെയും കാണാതായി. ശക്തമായ കാറ്റിൽ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞതിനാൽ പലയിടത്തും വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല. റെയിൽവേ ട്രാക്കുകളിൽ മരം വീണതിനാൽ ട്രെയിനുകൾ വൈകുന്നു.
ജാഗ്രതാ നിർദേശം: അടുത്ത അഞ്ച് ദിവസം കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. തീരപ്രദേശങ്ങളിലും ജലാശയങ്ങൾക്ക് സമീപവും ജാഗ്രത പാലിക്കണമെന്ന് അധികൃതർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒമ്പത് വർഷത്തെ ഡിവില്ലിയേഴ്സിന്റെ റെക്കോർഡും തകർന്നു; ചരിത്രം തിരുത്തിയെഴുതി സ്‌കൈ
Cricket
• 20 hours ago
മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ
Kerala
• 20 hours ago
കുവൈത്തില്‍ രണ്ടു വീട്ടുജോലിക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു
Kuwait
• 20 hours ago
വെസ്റ്റ് ബാങ്കിലേക്കുള്ള അറബ് നയതന്ത്രജ്ഞരുടെ സന്ദര്‍ശനം ഇസ്‌റാഈല്‍ തടഞ്ഞത് സമാധാനത്തിന്റെ പാതയെ നിരാകരിക്കുന്നതിന്റെ തെളിവ്; സഊദി വിദേശകാര്യ മന്ത്രി
Saudi-arabia
• 21 hours ago
കൊച്ചിയിൽ കടലിൽ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി; അപകടം പരിശീലനം നടത്തുന്നതിനിടെ
Kerala
• 21 hours ago
ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികം; ശ്രദ്ധേയമായി മാധ്യമ സംവാദം
uae
• 21 hours ago
കണ്ണുതള്ളുന്ന ഓഫർ നൽകിയിട്ടും സിദാൻ നിരസിച്ചു, സഊദി വമ്പന്മാർക്ക് തിരിച്ചടി; റിപ്പോർട്ട്
Football
• 21 hours ago
ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകുന്നവര്‍ക്ക് നേരേ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണം; 25 മരണം, നിരവധി പേര്‍ക്ക് പരുക്കേറ്റു
International
• a day ago
തൊടുപുഴയിൽ മദ്യലഹരിയിൽ ഭാര്യയെ തീക്കൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ
Kerala
• a day ago
കണ്മുന്നിൽ നഷ്ടമായത് സ്വപ്നനേട്ടം; മെസിയും റൊണാൾഡോയും വാഴുന്ന അപൂർവ്വ ലിസ്റ്റിൽ ഇടം നേടാതെ സൂപ്പർതാരം
Football
• a day ago
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കേരളത്തിൽ; രേഖപ്പെടുത്തിയത് ഒരു മരണം
Kerala
• a day ago
റഷ്യയില്‍ യുക്രൈന്റെ വമ്പന്‍ ഡ്രോണ്‍ ആക്രമണം; 40 വിമാനങ്ങള്‍ ആക്രമിച്ചെന്ന് അവകാശവാദം
International
• a day ago
ആദ്യം ബാഴ്സ, ഇപ്പോൾ പിഎസ്ജി; ചരിത്രത്തിൽ രണ്ടാമനായി പാരീസിന്റെ പടത്തലവൻ
Football
• a day ago
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു; വാളയാര്‍ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി വീണ്ടും അറസ്റ്റില്‍
Kerala
• a day ago
തൊഴിലാളികള്‍ക്ക് ആശ്വാസം; കുവൈത്തില്‍ ഉച്ച സമയത്തെ പുറംജോലിക്കുള്ള നിരോധനം ഇന്നു മുതല്‍ പ്രാബല്യത്തില്‍
Kuwait
• a day ago
കേരളത്തില്‍ വീണ്ടും കോവിഡ് മരണം; 24 വയസുള്ള യുവതി മരിച്ചു
Kerala
• a day ago
കുട്ടികളെ ആദ്യമായി സ്കൂളിലേക്ക് അയക്കുമ്പോള്‍ മാതാപിതാക്കളറിയാന്‍
Kerala
• a day ago
നടന്നത് 'ആസൂത്രിത' ആക്രമണം; ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ കുറ്റം ചുമത്തി വിചാരണ
International
• a day ago
ശാരീരിക ബന്ധത്തിന് വിസമ്മതിച്ചു; മുംബൈയിൽ ഭാര്യയെ തീക്കൊളുത്തി കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ
National
• a day ago
'വാരിയന്‍കുന്നത്തിനെ ചതിച്ച മണ്ണാണിത്, നമ്മളും ചതിക്കിരയായി; സ്വരാജിന് ക്ലീന്‍ ഇമേജ്, അഭിമാനത്തോടെ വോട്ട് ചോദിക്കാം': മുഖ്യമന്ത്രി
Kerala
• a day ago
ചാമ്പ്യൻസ് ലീഗ് മാത്രമല്ല, ബാലൺ ഡി ഓറും ഫ്രഞ്ച് മണ്ണിലേക്ക്; ലിസ്റ്റിൽ മുൻനിരയിൽ ഡെമ്പലെ
Football
• a day ago