
ട്രംപിനേറ്റ തിരിച്ചടിയില്‍ ഇടിഞ്ഞ് സ്വര്‍ണ വില

കൊച്ചി: അധിക തീരുവയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേറ്റ തിരിച്ചടിക്ക് പിന്നാലെ സ്വര്‍ണവിലയില്‍ ഇടിവ്. രാജ്യാന്തര വിപണിയിലും കേരളത്തിലും സ്വര്‍ണവിലയില്‍ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അധിക തീരുവ അടിച്ചേല്പിക്കാനുള്ള ട്രംപിന്റെ തീരുമാനം അധികാര പരിധി മറികടക്കന്നതാണെന്ന് ചൂണ്ടിക്കാട്ടി യു.എസ് ഫെഡറല്‍ ട്രേഡ് കോടതി നീക്കം വിലക്കിയിരുന്നു.
വിവിധ രാജ്യങ്ങള്‍ക്കെതിരെ ട്രംപ് ഇറക്കുമതി തീരുവ അധികമായി ചുമത്തിയിരുന്നു. യുഎസ് കോണ്‍ഗ്രസിന്റെ പരിധിയില്‍ വരുന്ന നടപടി പ്രസിഡന്റ് ഏറ്റെടുത്ത് ചെയ്യുകയാണ് എന്ന് കോടതിചൂണ്ടിക്കാട്ടി. അധിക ചുങ്കം കുറയ്ക്കണം എന്ന് വിവിധ രാജ്യങ്ങള്‍ അമേരിക്കയുമായി ചര്‍ച്ച നടത്തി വരവെയാണ് കോടതി വിധിവന്നിരിക്കുന്നത്.
അതേസമയം, ട്രംപിന്റെ അടുത്ത നീക്കം എന്താകുമെന്ന് നിരീക്ഷിക്കുകയാണ് വിപണി. ഫെഡറല്‍ വ്യാപാര കോടതിയുടെ വിധിക്കെതിരെ യുഎസ് ഭരണകൂടം സുപ്രിം കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. ട്രംപിനെതിരാ കോടതി നീക്കം വിപണിയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തിലാണ്.ഡോളര്‍ സൂചികയും കുതിക്കുകയാണ്. ഏറെ നാള്‍ക്ക് ശേഷം ഡോളര്‍ സൂചിക 100 കടന്നുവെന്നാണ് റിപ്പോര്‍ട്ട്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 3288ല്‍ നിന്ന് 3260ലേക്ക് കുറഞ്ഞു. വ്യാപാരം തുടരുന്നതിനാല്‍ ഇതില്‍ നേരിയ മാറ്റവും പ്രതീക്ഷിക്കാം.
കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില
71160 രൂപയാണ് കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു പവന് സ്വര്‍ണത്തിന്റെ വില. 320 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 40 രൂപ താഴ്ന്ന് 8895 രൂപയിലുമെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ് 7290 രൂപയായിട്ടുണ്ട്. വെള്ളിയുടെ വില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 109 എന്ന നിരക്കിലുമെത്തി. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ വരുംദിവസങ്ങളിലും സ്വര്‍ണവില കുറഞ്ഞേക്കുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്നലെ (ബുധനാഴ്ച) സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ ചൊവ്വാഴ്ച രണ്ട് തവണയായി വിലയില്‍ മാറ്റമുണ്ടാവുകയും ചെയ്തു. രാവിലെ സ്വര്‍ണവില കൂടിയ വില ഉച്ചയ്ക്ക് ശേഷം കുറയുകയിരുന്നു. ഇതിന് ശേഷം ഇന്ന് വീണ്ടും വിലകുറഞ്ഞത് സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവരെ സംബന്ധിച്ച് നല്ല വാര്‍ത്തയാണ്.
എന്നാല്‍ ഒരു പവന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് പണിക്കൂലിയും മറ്റു ചെലവുകളും ചേര്‍ത്ത് ഇന്ന് 77000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് പവന് 69500 രൂപ കിട്ടിയേക്കുമെന്നും നിരീക്ഷകര്‍ വ്യക്തമാക്കുന്നു.
Date | Price of 1 Pavan Gold (Rs.) |
1-May-25 | 70200 |
2-May-25 | 70040 |
3-May-25 | 70040 |
4-May-25 | 70040 |
5-May-25 | 70200 |
6-May-25 | 72200 |
7-May-25 | 72600 |
8-May-25 (Morning) |
Rs. 73,040 (Highest of Month) |
8-May-25 (Evening) |
71880 |
9-May-25 | 72120 |
10-May-25 | 72360 |
11-May-25 | 72360 |
12-May-25 (Morning) |
71040 |
12-May-25 (Evening) |
70000 |
13-May-25 (Morning) |
70120 |
13-May-25 (Evening) |
70840 |
14-May-25 | 70440 |
15-May-25 | Rs. 68,880 (Lowest of Month) |
16-May-25 | 69760 |
17-May-25 | 69760 |
18-May-25 | 69760 |
19-May-25 | 70040 |
20-May-25 | 69680 |
21-May-25 | 71440 |
22-May-25 | 71800 |
23-May-25 | 71520 |
24-May-25 | 71920 |
25-May-25 | 71920 |
26-May-25 | 71600 |
27-May-25 (Morning) |
71960 |
27-May-25 (Evening) |
71480 |
28-May-25 Yesterday » |
71480 |
29-May-25 Today » |
Rs. 71,160 |
Gold prices fell both internationally and in Kerala after the U.S. Federal Trade Court blocked President Donald Trump’s move to impose additional tariffs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സജീവം വിഖായ; സേവനദൗത്യവുമായി പ്രവർത്തകർ
International
• 15 hours ago
'തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകും'; 3,872 റേഷൻകടകൾ പൂട്ടാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചേക്കും
Kerala
• 15 hours ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ഏഴ് നാമനിർദേശ പത്രികകൾ തള്ളി; ആകെ സ്ഥാനാർഥികൾ 14
Kerala
• 15 hours ago
വിഡിയോ കോൾ വഴി വീട്ടമ്മയെ ഒന്നര ദിവസം 'ബന്ദി'യാക്കി; 40,000 രൂപ തട്ടിയെടുത്തു
Kerala
• 16 hours ago
ക്ഷേമപെന്ഷന് സര്‍ക്കാര്‍ കൈക്കൂലിയായി കാണുന്നു എന്ന പരാമര്‍ശം; കെസി വേണുഗോപാലിനെതിരെ എല്‍ഡിഎഫ്; തിരഞ്ഞെടുപ്പ് ആയുധമാക്കാന്‍ നീക്കം
Kerala
• 16 hours ago
അടൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാലു പേർക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം
Kerala
• 16 hours ago
യുഎഇ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിന് അമിത ഡോസ് മരുന്ന് നൽകി, മരിക്കാതിരുന്നതോടെ ശ്വാസം മുട്ടിച്ചുകൊന്നു, മൃതദേഹം കുന്നിൻ ചെരുവിൽ ഉപേക്ഷിച്ചു; ഒടുവിൽ മക്കൾ മാപ്പ് നൽകിയതോടെ വധശിക്ഷ ഒഴിവായി
latest
• 16 hours ago
ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ നെഞ്ചിൽ കൊണ്ട് പന്ത്രണ്ട് വയസുകാരന് ദാരുണാന്ത്യം
Kerala
• a day ago
ഡോ. സിആര്‍ പ്രസാദിനെ മലയാളം സര്‍വകലാശാല താല്‍ക്കാലിക വിസിയായി നിയമിച്ചു
Kerala
• a day ago
നിലമ്പൂരിൽ അൻവറിന് തിരിച്ചടി; ആം ആദ്മി പാർട്ടി പിന്തുണ പിന്‍വലിച്ചു, മുന്നണിയിലും ഇല്ല
Kerala
• a day ago
ഔദ്യോഗിക വസതിയിൽ നിന്ന് പണം പിടിച്ചെടുത്ത സംഭവം; ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യാൻ കേന്ദ്ര സർക്കാർ
National
• a day ago
നാളെ ഏഴിടത്ത് മഴ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം
Kerala
• a day ago
പതിവായി ലിപ്സ്റ്റിക് ഉള്‍പ്പെടെ മേക്കപ്പ് ഉൽപ്പന്നങ്ങൾ കഴിച്ചു; തായ്വാനിലെ മേക്കപ്പ് ഇൻഫ്ലുവൻസർക്ക് 24-ാം വയസ്സിൽ ദുരൂഹമരണം
International
• a day ago
കൊച്ചി തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി അപകടം; മത്സ്യത്തൊഴിലാളികള്‍ക്ക് 10 കോടി 55 ലക്ഷം സഹായധനം അനുവദിച്ചു
Kerala
• a day ago
ഓസ്ട്രേലിയയിൽ പൊലീസിന്റെ ക്രൂര മർദ്ദനം: ഇന്ത്യക്കാരൻ ഗുരുതരാവസ്ഥയിൽ കോമയിൽ
International
• a day ago
രാജ്യത്തെ ഒറ്റി, സുപ്രധാന വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്കി; വീണ്ടും ചാരന് പിടിയില്‍
National
• a day ago
ബലിപെരുന്നാളിനോടുബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് 5 മില്യണ്‍ ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രഖ്യാപിച്ച് അജ്മാന് ഭരണാധികാരി
uae
• a day ago
എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പ്, കീഴ്വഴക്കങ്ങള് ലംഘിച്ചിട്ടില്ല; വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാവരുത്
organization
• a day ago
ഒഡിഷയിൽ സെപ്റ്റിക് ടാങ്കിലിറങ്ങിയ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു
International
• a day ago
വാട്ടർ മെട്രോ ബോട്ട് ജെട്ടിയിലിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്
Kerala
• a day ago
ക്ഷേമ പെൻഷൻ നൽകുന്നത് തെരഞ്ഞെടുപ്പ് കൈക്കൂലിയെന്ന പ്രസ്താവന; 62 ലക്ഷം ജനങ്ങളോട് കെസി വേണുഗോപാലും കോൺഗ്രസും മാപ്പ് പറയണമെന്ന് സിപിഎം
Kerala
• a day ago