HOME
DETAILS

നിലമ്പൂരിൽ അൻവറിന് തിരിച്ചടി; ആം ആദ്മി പാർട്ടി പിന്തുണ പിന്‍വലിച്ചു, മുന്നണിയിലും ഇല്ല

  
June 03 2025 | 16:06 PM

Setback for PV Anwar in Nilambur AAP Withdraws Support Wont Join His Front

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പിവി അൻവറിന് വീണ്ടും വലിയ തിരിച്ചടി.അൻവറിന്  എഎപിയുടെ പിന്തുണയും ലഭിക്കില്ല.തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി നൽകിയ അൻവറിന്റേ പത്രിക തള്ളിയതിന് പിന്നാലെയാണ് ആം ആദ്മി പാർട്ടിയുടെ ദേശീയ നേതൃത്വം അദ്ദേഹത്തെ പിന്തുണയ്ക്കുന്നതിൽ നിന്നും പിൻവാങ്ങിയത് കൂടാതെ അൻവർ രൂപീകരിച്ച ജനാധിപത്യ പ്രതിപക്ഷ പ്രതിരോധ മുന്നണിയിലേക്ക് എഎപി ചേരില്ലെന്ന തീരുമാനം പാർട്ടിയുടെ ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.

തുടർന്നുണ്ടായ രാഷ്ട്രീയ നീക്കങ്ങൾ കൂടുതൽ ശ്രദ്ധേയമാണ്. എഎപി കേരള ഘടകം ആദ്യം അൻവറിനൊപ്പം നിലപാട് സ്വീകരിച്ചതോടെ, സിപിഎം നേതാക്കളായ എം.എ. ബേബിയും ബൃന്ദ കാരാട്ടും ഡൽഹിയിൽ കെജ്രിവാളിനെ നേരിൽ കണ്ട് ചർച്ച നടത്തി. ഡൽഹി നിയമസഭാ പ്രതിപക്ഷ നേതാവ് അതിഷി കൂടി ചർച്ചയിൽ പങ്കാളിയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് ആം ആദ്മി പാർട്ടി നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആരെയും പിന്തുണക്കേണ്ടതില്ലെന്ന നിലപാട് കൈക്കൊണ്ടത്. പാർട്ടിയെ സംസ്ഥാനതലത്തിൽ ശക്തിപ്പെടുത്തുന്നതിനും വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്തുന്നതിനും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിർദേശം.

പാർട്ടി ചിഹ്നം ലഭിക്കാത്തതിന്റെ സാഹചര്യത്തിൽ പിവി അൻവർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. എന്നാൽ, ആം ആദ്മി പാർട്ടിയുടെ പിന്തുണയില്ലാതാകുന്നതോടെ പുതിയ മുന്നണി രൂപീകരണ ശ്രമങ്ങൾക്കും വോട്ട് സമാഹരണത്തിനും വലിയ തിരിച്ചടിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

In a political blow to PV Anwar, the Aam Aadmi Party (AAP) has decided not to support him in the upcoming Nilambur bypoll. Following his nomination as a Trinamool Congress candidate, AAP's national leadership instructed its Kerala unit to withdraw all support. The party also clarified that it will not be a part of Anwar’s newly formed Democratic Opposition Resistance Front. The decision follows high-level talks between CPM leaders and AAP leadership in Delhi. AAP has now decided to focus on strengthening its base in Kerala and upcoming local body elections. Anwar is expected to contest as an independent candidate.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഹമ്മദാബാദ് വിമാന ദുരന്തം: പതിച്ചത് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ

National
  •  15 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ കുത്തനെ ഉയരുന്നു, ഇതുവരെ 140 പേർ മരിച്ചെന്ന് സ്ഥിരീകരണം

National
  •  15 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: 'മെയ്ഡേ' വിളി, പ്രതികരണമില്ല, പിന്നെ ഭീകരാവസ്ഥ

National
  •  16 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: എയർ ഇന്ത്യയുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ബ്ലാക്ക് ഔട്ട് 

National
  •  16 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: യാത്രക്കാരുടെ ലിസ്റ്റിൽ രണ്ട് മലയാളികളും, നാല് രാജ്യത്തെ പൗരന്മാർ വിമാനത്തിൽ

National
  •  16 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: യാത്രക്കാരുടെ പേര് വിവരങ്ങൾ 

National
  •  16 hours ago
No Image

അഹമ്മദാബാദ് എയർ ഇന്ത്യ വിമാന അപകടം; 2020 ലെ കോഴിക്കോട് വിമാനാപകടത്തിന് ശേഷം രാജ്യത്തെ ഏറ്റവും വലിയ വിമാന ദുരന്തം 

National
  •  17 hours ago
No Image

ലൈസൻസ് ഓട്ടോ ഓടിക്കാന്‍ മാത്രം; ഡ്രൈവറുടെ ‘ലോക്കർ ബിസിനസ്സിന് പൂട്ടിട്ട് പൊലീസ്

National
  •  17 hours ago
No Image

വിമാന ദുരന്തം: വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും, ഗുരുതര പരുക്ക്

National
  •  17 hours ago
No Image

90-കളുടെ ഹീറോ തിരികെ; നീണ്ട മൂക്കുള്ള ട്രക്കുകൾ ഇന്ത്യൻ റോഡുകളിലേക്ക് തിരിച്ചെത്തുന്നു

National
  •  18 hours ago