
'നാട്ടില്‍പ്പോയി തിരികെ വരാന്‍ വേണ്ടത് മൂന്നു മാസത്തെ ശമ്പളം'; വേനലവധി നാട്ടില്‍ ചിലവഴിക്കാമെന്ന പ്രവാസികളുടെ മോഹം പൊലിയുന്നു

ദുബൈ: വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടിയതോടെ പ്രവാസികള്‍ വെട്ടിലായിരിക്കുകയാണ്. വേനലവധിക്കാലം നാട്ടില്‍ ചിലവഴിക്കാമെന്ന പ്രവാസികളുടെ മോഹങ്ങള്‍ക്കാണ് ഇതോടെ തിരിച്ചടിയേറ്റിരിക്കുന്നത്.
അല്‍ മുറാബാത്തില് താമസിക്കുന്ന ഫിലിപ്പീന്‍സ് സ്വദേശിയായ മരിയ ഈ അവധിക്കാലത്ത് ഫിലിപ്പീന്‍സിലെ തന്റെ കുടുംബത്തിനൊപ്പം ചിലവഴിക്കാമെന്ന് കണക്കുകൂട്ടിയിരുന്നു. എന്നാല്‍ ടിക്കറ്റു നിരക്ക് കുത്തനെ കൂടിയതോടെ നാട്ടിലേക്കുള്ള യാത്ര റദ്ദാക്കുന്നതിനെക്കുറിച്ചുള്ള ചിന്തയിലാണ് ഇവര്‍.
'എനിക്കും എന്റെ ഭര്‍ത്താവിനും എന്റെ രണ്ട് കുട്ടികള്‍ക്കുമായി വിമാന ടിക്കറ്റിന് 16,000 ദിര്‍ഹത്തില്‍ കൂടുതല്‍ ചിലവ് വരും,' ബിസിനസ് ബേയില്‍ പേഴ്സണല്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്ന മരിയ പറഞ്ഞു.
'പിന്നെ ബാഗേജ് ചെലവുകള്‍, ബന്ധുക്കള്‍ക്കുള്ള സമ്മാനങ്ങള്‍, ഷോപ്പിംഗ്, ആഭ്യന്തര യാത്ര എന്നിവ കൂടി കണക്കാക്കിയാല്‍ അത് എന്റെ ബഡ്ജറ്റിനും അപ്പുറമാകും' മരിയ കൂട്ടിച്ചേര്‍ത്തു.
എല്ലാ വേനല്‍ക്കാലത്തും ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പം മരിയ നാട്ടിലേക്ക് പോകാറുണ്ട്. ഈ വര്‍ഷം നാട്ടിലേക്ക് പോകുകയാണെങ്കി ഏകദേശം 30,000 ദിര്‍ഹമെങ്കിലും വേണ്ടി വരുമെന്നാണ് മരിയ പറയുന്നത്. അതിനാല്‍ തന്നെ താങ്ങാനാകാത്ത ഹൃദയ ഭാരത്തോടെ മരിയ തന്റെ യാത്ര മാറ്റിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ ഉറ്റവരെ കാണാനായി യാത്ര ചെയ്യാന്‍ തീരുമാനിച്ചിരുന്ന പലര്‍ക്കും തങ്ങളുടെ യാത്ര മാറ്റിവയ്ക്കേണ്ടി വന്നതായാണ് റിപ്പോര്‍ട്ടുകല്‍.
അല്‍ നഹ്ദയില് താമസിക്കുന്ന, ഒരു ലോജിസ്റ്റിക്സ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മലയാളി പ്രവാസിയായ പ്രകാശ് ഭാര്യയോടും രണ്ട് കുട്ടികളോടും പ്രായമായ മാതാപിതാക്കളോടുമൊപ്പം കൊച്ചിയിലേക്ക് നാല് ആഴ്ചത്തെ യാത്രയാണ് ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ചെലവുകള്‍ കണക്കാക്കിയപ്പോള്‍ ഇതിനായി തന്റെ മൂന്നു മാസത്തെ ശമ്പളം വേണ്ടിവരുമെന്ന് പ്രകാശിന് മനസ്സിലായി.
'ഞങ്ങള്ക്കെല്ലാവര്ക്കുമായുള്ള വിമാന ടിക്കറ്റ് നിരക്ക് ഏകദേശം 13,500 ദിര്‍ഹമാണ്. പിന്നെ കുടുംബാംഗങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍, വീട്ടിലേക്ക് പോകുമ്പോള്‍ അത് അത്യാവശ്യമാണ്. ഷോപ്പിംഗ്, നാട്ടിലെ യാത്രകള്‍, കുറച്ച് ചടങ്ങുകള്‍ എന്നിവയുമുണ്ട്,' അദ്ദേഹം പറഞ്ഞു.
'എന്റെ കണക്കുകൂട്ടലില്‍ അതെല്ലാം കൂട്ടുമ്പോള്‍ 40,000 ദിര്‍ഹത്തിന് മുകളിലാകും ചിലവ്. ഞങ്ങളുടെ നാട്ടില്‍ താമസിക്കുന്നത് പോലും ഇപ്പോള്‍ ചിലവുള്ള കാര്യമാണ്,' അദ്ദേഹം പറഞ്ഞു.
ഇത്തരത്തില്‍ വര്‍ധിക്കുന്ന ചിലവോര്‍ത്ത് യുഎഇയില്‍ തന്നെ അവധിക്കാലം തള്ളിനീക്കുന്ന പ്രവാസികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. എന്നാല്‍ സീസണ് സമയം കഴിഞ്ഞാല്‍ ടിക്കറ്റു നിരക്ക് കുറയുമെന്നതിനാല്‍ അതിനായി കാത്തിരിക്കുന്ന പ്രവാസി കുടുംബങ്ങളും കുറവല്ല.
Rising travel costs are shattering the summer vacation plans of many expatriates in the Gulf, with some saying they need up to three months’ salary just to fly home. Financial strain and inflation are making family reunions increasingly out of reach this season.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബലിപെരുന്നാൾ പ്രാർത്ഥനകൾക്കായി 950 ലധികം പള്ളികളും പ്രാർത്ഥനാ കേന്ദ്രങ്ങളും ഒരുക്കി ദുബൈ
uae
• 17 hours ago
കാലൊടിഞ്ഞിട്ടും ജോലിക്ക് വിളിച്ചു; 'നിനക്ക് ഒരു കസേര തരാം' എന്ന് മാനേജർ, ഒടുവിൽ രാജിവച്ച് ജീവനക്കാരൻ
National
• 17 hours ago
'എല്ലാവരുടെയും സ്നേഹത്തിന് നന്ദി' വിവാഹ വേഷത്തിൽ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മഹുവ മൊയ്ത്ര
National
• 18 hours ago
യുഎഇ - ഇന്ത്യ യാത്ര: 5,786 രൂപ മുതൽ വിമാന ടിക്കറ്റുകൾ, ഫ്ലാഷ് സെയിൽ അവതരിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ജൂൺ ആറ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം
uae
• 18 hours ago
ജൂൺ മാസത്തെ റേഷൻ വിതരണം ആറാം തീയതി ഉച്ച മുതൽ
Kerala
• 18 hours ago
ദഹ്റാനിൽ സഊദി പൗരനെ കൊലപ്പെടുത്തി; ഈജിപ്ത് പൗരൻ അറസ്റ്റിൽ; കൊലക്ക് പിന്നിൽ മോഷണ ശ്രമമെന്ന് പ്രാഥമിക അന്വേഷണം
Saudi-arabia
• 18 hours ago
ബെംഗളൂരു ദുരന്തം; ആർസിബിക്കും, കെസിഎയ്ക്കുമെതിരെ പൊലീസ് കേസ്; സംഘാടനത്തിൽ ഗുരുതര വീഴ്ച
National
• 18 hours ago
ലണ്ടൻ വർക്ക് വിസയുടെ പേരിൽ 10 ലക്ഷം തട്ടിയ കേസിൽ 25കാരി അറസ്റ്റിൽ
Kerala
• 19 hours ago
ലോക പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപനം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ യുഎഇ
uae
• 19 hours ago
ജൂൺ 10 മുതൽ കേരള തീരത്ത് ട്രോളിങ് നിരോധനം; സർക്കാർ പുതിയ ഉത്തരവുകളും പ്രഖ്യാപിച്ചു
Kerala
• 19 hours ago
വിവാദങ്ങൾക്കിടെ ബലിപെരുന്നാൾ അവധി പുനഃസ്ഥാപിച്ചു; നാളെയും, മറ്റന്നാളും അവധി
Kerala
• 20 hours ago
വൻ വിജയമായി പുതിയ ഗതാഗത നിയമം; കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങളിൽ 83 ശതമാനം കുറവ്
Kuwait
• 20 hours ago
10 വർഷത്തെ ഒളിവു ജീവിതം; എലത്തൂരിൽ വീട്ടമ്മയെയും ഭര്‍ത്താവിനെയും അക്രമിച്ച് മുങ്ങി നടന്ന പ്രതിയെ തിരുവനന്തപുരത്ത് നിന്ന് പിടികൂടി
Kerala
• 20 hours ago
സ്മാർട്ടാകുന്ന സിരി, വിഷ്വൽ മേക്കോവർ, എയർപോഡ്സ് ഫോട്ടോഗ്രാഫറാകുന്നു; ആപ്പിൾ WWDC 2025-ന്റെ വമ്പൻ പ്രഖ്യാപനങ്ങൾ അറിയാം
Tech
• 20 hours ago
സാമ്പത്തിക, വിനോദസഞ്ചാര, നിക്ഷേപ മേഖലകളിലെ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കും; റഷ്യയുമായുള്ള വിസ ഇളവ് കരാറിന് അംഗീകാരം നല്കി ഒമാന്‍ സുല്‍ത്താന്‍
oman
• a day ago
ഇന്ത്യയിൽ ഇനി ഈ നോട്ടുകൾ അച്ചടിക്കില്ല; ഇപ്പോഴുള്ളത് ഉപയോഗിക്കാമോ? അറിയാം വിശദമായി
National
• a day ago
ഹണിമൂൺ ദുഃസ്വപ്നമായി മാറി: ഭർത്താവ് വധിക്കപ്പെട്ട നിലയിൽ, വധുവിനെ കാണാനില്ല
National
• a day ago
ആർസിബിയുടെ കിരീടം കണ്ട് ഞാൻ ഹാപ്പിയായി എന്ന് വിജയ് മല്യ; ഇന്ത്യയിലേക്ക് വരൂ, ഒരുമിച്ച് ആഘോഷിക്കാമെന്ന് " സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ " പ്രസ്താവനയ്ക്ക് പിന്നിലെ യാഥാർഥ്യമെന്ത് ?
National
• a day ago
സഊദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി
ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിലിന്റെ റെസ്പോൺസ് പ്ലസ് ഹോൾഡിങ്ങാണ് തീർത്ഥാടകർക്കുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നത്. ഹജ്ജിന്റെ പ്രധാന സ്ഥലങ്ങളിലായി 18 ക്ലിനിക്കുകളാണ് പ്രവർത്തിക്കുന്നത്.
Saudi-arabia
• a day ago
യുഎഇയിലെ ബലിപെരുന്നാള്‍ നിസ്കാര സമയം പ്രഖ്യാപിച്ചു
uae
• a day ago
കല്യാണ വീട്ടിലെ ഡിജെ ശബ്ദം കേട്ട് 15കാരി തളർന്നു വീണു; ചികിത്സ വൈകിയതിനാൽ കുട്ടി മരിച്ചതായി പരാതി
National
• 21 hours ago
ബലിപെരുന്നാള്‍ അവധിക്കാലം; ദുബൈ, ഷാര്‍ജ, അജ്മാന് എന്നിവിടങ്ങളിലെ പൊതു പാര്‍ക്കുകളുടെ സമയക്രമം പ്രഖ്യാപിച്ചു
uae
• 21 hours ago
ഗൂഗിൾ വിയോ 3: എഐ വീഡിയോ സാങ്കേതികതയുടെ അത്ഭുതവും വെല്ലുവിളികളും
Tech
• 21 hours ago